أُولَٰئِكَ مَأْوَاهُمْ جَهَنَّمُ وَلَا يَجِدُونَ عَنْهَا مَحِيصًا
അക്കൂട്ടരുടെ അഭയസങ്കേതം നരകക്കുണ്ഠമാകുന്നു, അതിനെത്തൊട്ട് രക്ഷ പ്രാപിക്കാന്‍ അവര്‍ക്ക് യാതൊരു പഴുതും ലഭിക്കുകയുമില്ല.
മലക്കുകളോ അല്ലെങ്കില്‍ മരണമില്ലാത്തവരോ ആയി മാറാമെന്ന് വ്യാമോഹിപ്പിച്ചാണ് പിശാച് സ്വര്‍ഗ്ഗത്തില്‍ യഥേഷ്ടം തിന്നുകുടിച്ച് വസിച്ചിരുന്ന ആദം ദമ്പതികളെ വിലക്കപ്പെട്ട കനിയായ ലൈംഗിക ആസ്വാദനം നടത്തിപ്പിക്കാന്‍ ശ്രമിച്ചത്. നിശ്ചയം ഞാന്‍ നിങ്ങളുടെ ഗുണകാംക്ഷിയാണെന്ന് ആണയിട്ട് പറഞ്ഞുകൊണ്ടാണ് അവന് അവരെ രണ്ടു പേരെയും വഞ്ചിച്ചതും അങ്ങനെ അവര്‍ സ്വര്‍ഗ്ഗത്തില്‍ നിന്ന് പുറത്താക്കപ്പെടാന്‍ ഇടയായതും. അപ്പോഴേക്കും അല്ലാഹുവിനെ ഓര്‍മ്മവന്ന ആദം ഹൃദയത്തില്‍ ദുഃഖം പ്രകടി പ്പിച്ചപ്പോള് ഹൃദയങ്ങളുടെ അവസ്ഥയറിയുന്ന അല്ലാഹു ഖേദിച്ചുമടങ്ങാനുള്ള വചന മായ 7: 23 ഹൃദയത്തിലേക്ക് ഇട്ടുകൊടുത്തു. നിശ്ചയം, അവനെ-പിശാചിനെ-ആരാണോ തെരഞ്ഞെടുത്തത്, അവന് അവരെ വഴിപിഴപ്പിക്കുകയും കത്തിയാളുന്ന നരകശിക്ഷയിലേക്ക് മാര്‍ഗദര്‍ശനം നല്‍കുകയും ചെയ്യുമെന്ന് അവന്റെ മേല്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട് എന്ന് 22: 4 ല്‍ പറഞ്ഞിട്ടുണ്ട്. നിശ്ചയം അദ്ദിക്റിനെ പിന്‍പറ്റുന്ന സൂക്ഷ്മതയുള്ളവര്‍ പിശാചില്‍ നിന്നുള്ള ഒരു തോണ്ടല് അനുഭവപ്പെട്ടാല്‍ ഉടനെ അല്ലാഹുവിനെ സ്മരിക്കുന്നവരും അപ്പോള്‍ അവര്‍ ഉള്‍ക്കാഴ്ചയുള്ളവരായി മാറുന്നവരുമാണെന്ന് 7: 201 ലും; എന്നാ ല്‍ പിശാചിന്റെ സഹോദരന്മാരെയോ, അവന് ദുര്‍മാര്‍ഗത്തിലേക്ക് വലിച്ചിഴക്കുകയും പി ന്നെ പിടിവിടാതിരിക്കുകയും ചെയ്യുമെന്ന് 7: 202 ലും പറഞ്ഞിട്ടുണ്ട്. അദ്ദിക്ര്‍ എനിക്ക് വ ന്നുകിട്ടിയിട്ട് എന്നെ അതില്‍ നിന്ന് തടഞ്ഞത് വഞ്ചകനായ പിശാച് ആയിരുന്നുവല്ലോ എന്ന് അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ വിധിദിവസം വിലപിക്കുന്ന രംഗം 25: 29 ല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിഷ്പക്ഷവാനായ നാഥനെക്കുറിച്ചുള്ള സ്മരണയു ണര്‍ത്തുന്ന അദ്ദിക്റിനെത്തൊട്ട് അകന്നവനെ നാം ഒരു പിശാചിന് ഏല്‍പ്പിച്ചുകൊടു ക്കുമെന്നും അപ്പോള്‍ അവന് അവന്റെ കൂട്ടുകാരനാകുമെന്നും 43: 36 ലും പറഞ്ഞിട്ടുണ്ട്. ആ പിശാചുക്കള്‍ അവരെ അല്ലാഹുവിന്റെ മാര്‍ഗമായ അദ്ദിക്റില്‍ നിന്ന് തടയുകതന്നെ ചെയ്യുന്നതാണ്, എന്നാല്‍ നിശ്ചയം അവര്‍ സന്മാര്ഗത്തില് തന്നെയാണെന്ന് അവര്‍ ക ണക്കുകൂട്ടുമെന്ന് 43: 37 ലും; അങ്ങനെ അവര്‍ നമ്മിലേക്ക് വന്നാല്‍ മനുഷ്യന്, 'ഓ കഷ്ടം! എന്റെയും നിന്റെയും ഇടയില്‍ രണ്ട് ഉദയസ്ഥാനങ്ങളുടെ (രാവിന്റെയും പകലിന്റെയും) അകല്‍ച്ച ഉണ്ടായിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നേനെ, നീ എത്ര ദുഷിച്ച കൂട്ടുകാര ന്' എന്ന് വിലപിക്കുമെന്ന് 43: 38 ലും പറഞ്ഞിട്ടുണ്ട്. 50: 27 ല്‍, ജിന്നുകൂട്ടുകാരനായ പിശാച്, 'ഞങ്ങളുടെ നാഥാ, ഞാന്‍ അവനെ നിര്‍ബന്ധിച്ച് വഴിപിഴപ്പിച്ചിട്ടില്ല; എന്നാല്‍ അവന് വ ളരെ വിദൂരമായ വഴികേടില്‍ തന്നെയായിരുന്നു' എന്ന് വിധിദിവസം പറയുന്ന രംഗം മു ന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പിശാചിന്റെ സംഘക്കാരായ കപടവിശ്വാസികള്‍ അല്ലാഹുവിനോട് പരലോകത്തുവെച്ച് ആണയിട്ട് പറയുന്ന രംഗം 58: 16-19 ല്‍ ചിത്രീകരിച്ചിട്ടുണ്ട്. അ ദ്ദിക്റിനെത്തൊട്ട് തടഞ്ഞുകൊണ്ടാണ് പിശാച് മനുഷ്യരെ അവന്റെ വീടായ നരകക്കുണ്ഠത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുന്നത്. 6: 112; 114: 6 എന്നീ സൂക്തങ്ങളില്‍ മനുഷ്യരിലും ജിന്നുകളിലും മോഹനവാഗ്ദാനങ്ങള്‍ നല്‍കുകയും സംശയങ്ങള്‍ ജനിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന പിശാചുക്കളുണ്ടെന്ന് പറഞ്ഞിട്ടുണ്ട്.
30: 30 ല്‍, എല്ലാ മനുഷ്യരെയും സൃഷ്ടിച്ച പ്രകൃതിയില്‍ തന്നെ നീ നേരെച്ചൊവ്വെ നിലകൊള്ളുക, അല്ലാഹുവിന്റെ സൃഷ്ടിപ്പിന് യാതൊരു മാറ്റവുമില്ല, അതാണ് നേരെ ച്ചൊവ്വെയുള്ള ജീവിത രീതി, എന്നാല്‍ ജനങ്ങളില്‍ അധികപേരും അറിവില്ലാത്തവരാകു ന്നു എന്ന് പറഞ്ഞിട്ടുണ്ട്. സൃഷ്ടികളെല്ലാം തന്നെ മുസ്ലിമായിട്ട് (പ്രകൃതിമതത്തില്‍) ഇ സ്ലാമിലാണ് ജനിക്കുന്നതെന്ന് പ്രപഞ്ചനാഥന് അവന്റെ പ്രവാചകനിലൂടെ പഠിപ്പിച്ചി ട്ടുണ്ട്. കാതുകള്‍ കീറി വികൃതമാക്കപ്പെടാത്ത പ്രകൃതിയില്‍ തന്നെയാണ് കന്നുകാലികളും ജനിക്കുന്നത്. എന്നാല്‍ അവയുടെ കാതുകീറി 5: 103 ല്‍ പറഞ്ഞ പ്രകാരം അല്ലാഹുവിന്റെമേല്‍ കള്ളം കെട്ടിച്ചമച്ചുകൊണ്ട് ബഹീറ, സാഇബ, വസ്വീല, ഹാമ് തുടങ്ങിയ പേരുകള്‍ നല്കി നീക്കിവെക്കുന്ന ദുരാചാരങ്ങള്‍ കല്പിക്കുന്നത് പിശാചാണെന്ന് പ്രപഞ്ചനാഥന് അവന്റെ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. കാക്കകാരണവന്മാരെ അന്ധമായി അനുസരിക്കാന്‍ പ്രേരിപ്പിക്കുകവഴി പിശാച് അവരെ വിളിച്ചുകൊണ്ടിരിക്കുന്നത് കത്തിയാളുന്ന നരകത്തിലേക്കാണെന്ന് 31: 21 ല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അല്ലാഹു സൃഷ്ടിച്ച അവയവങ്ങള്‍ അവന് ഉദ്ദേശിച്ച ഉപയോഗത്തില്‍ നിന്ന് മാറ്റി മറിക്കുമെന്നാണ് 'സൃഷ്ടിപ്പിനെ മാറ്റിമറിക്കുക' എന്നുപറഞ്ഞതിന്റെ ഉദ്ദേശ്യം. ചുരുക്കത്തില്‍ ഏതൊരു ലക്ഷ്യത്തിനുവേണ്ടിയാണോ 6236 സൂക്തങ്ങളടങ്ങിയ അദ്ദിക്ര്‍ അവ തരിപ്പിച്ചുകൊണ്ട് അല്ലാഹു നിഷ്പക്ഷവാനായിരിക്കുന്നത്, ആ ലക്ഷ്യത്തിന് വിരുദ്ധമായി 57: 16 ല്‍ പറഞ്ഞതുപോലെ പൂര്‍വ്വവേദക്കാര്‍ അവരുടെ ഗ്രന്ഥത്തോട് തങ്ങളുടെ ഹൃദയം കല്ലിച്ചതുപോലെയാവരുതെന്നാണ് ഗ്രന്ഥത്തിന്റെ വാഹകരോട് ആവശ്യപ്പെടുന്നത്. എന്നാ ല്‍ അല്ലാഹുവിനെയും പ്രവാചകനെയും അദ്ദിക്റില്‍ മൂടിവെച്ച് കാഫിറായ പിശാചിനെ ജീവിപ്പിച്ചുകൊണ്ടിരിക്കുന്ന അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളുടെ ഹൃദയങ്ങള്‍ അതിനോട് പൂര്‍വ്വ വേദക്കാരുടേതിനേക്കാള് കഠിനവും വിരോധവുമുള്ളതായി മാ റിയിരിക്കുന്നു. അതുകൊണ്ടുതന്നെ 2: 168-169 ല്‍ വിവരിച്ച പ്രകാരം പൈശാചികമായ എല്ലാ പ്രവര്‍ത്തനങ്ങളിലും അവര്‍ മുഴുകി ലോകാവസാനം സംഭവിച്ചുകാണുന്നതിന് ധൃ തി കാണിക്കുന്നവരായി മാറിയിരിക്കുകയുമാണ്. 3: 86, 91; 14: 22; 34: 19-20 വിശദീകരണം നോക്കുക.