وَإِنْ يَتَفَرَّقَا يُغْنِ اللَّهُ كُلًّا مِنْ سَعَتِهِ ۚ وَكَانَ اللَّهُ وَاسِعًا حَكِيمًا
ഇനി അവര്‍ രണ്ടുപേരും വേര്‍പിരിയുകയാണെങ്കില്‍, അപ്പോള്‍ അല്ലാഹു അവന്‍റെ കണക്കില്ലാത്ത വിഭവങ്ങളില്‍നിന്ന് നല്‍കി ഓരോരുത്തരെയും ഐശ്വര്യമുള്ളവരാക്കുന്നതാണ്, അല്ലാഹു വിശാലനായ യുക്തിജ്ഞാനിയുമായിരിക്കുന്നു.
ത്രികാലജ്ഞാനിയായ നാഥന്‍ ഓരോരുത്തരെയും സൃഷ്ടിക്കുന്നതിന് മുമ്പുതന്നെ അവരുടെ ഭക്ഷണവിഭവങ്ങളും ആയുസ്സുമെല്ലാം നിശ്ചയിച്ച് ഓരോരുത്തരുടെയും പിരടിയില്‍ ബന്ധിച്ചിട്ടുള്ള കര്‍മ്മരേഖയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 11: 6 ല്‍, ഭൂമിയില്‍ ഒരു ജീ വജാലത്തിനും അതിന്‍റെ ഭക്ഷണം അല്ലാഹുവിന്‍റെ പക്കലായിട്ടല്ലാതെയില്ല എന്നും അ തിന്‍റെ വിശ്രമസ്ഥലവും അതിന്‍റെ മരണത്തിനുശേഷമുള്ള സൂക്ഷിപ്പുസ്ഥലവുമെല്ലാം ഒരു വ്യക്തമായ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട് എന്നും പറഞ്ഞിട്ടുണ്ട്. 29: 60 ല്‍, എത്രയെത്ര ജീവജാലങ്ങളാണുള്ളത്, അവയുടെ ഭക്ഷണം അവ വഹിച്ച് നടക്കുന്നില്ല; അവയെയും നിങ്ങളെയും അല്ലാഹുവാണ് ഊട്ടുന്നത്, അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ് എന്നുപറഞ്ഞിട്ടുണ്ട്.അവര്‍ എപ്പോഴാണ് എവിടെയാണ് മരിക്കുക എന്നും അവരുടെ ശരീരം മണ്ണില്‍ എത്ര ലയിച്ചുചേരുമെന്നും ഒരു ഗ്രന്ഥത്തില്‍ രേഖപ്പെടുത്തി സൂക്ഷിച്ചിട്ടുണ്ടെന്ന് 50: 4 ല്‍ പറഞ്ഞിട്ടുണ്ട്. സര്‍വ്വസ്രഷ്ടാവായ അല്ലാഹു ആരുടെയും ആശ്രയം വേണ്ടാത്തവനാണെന്നും സൃഷ്ടികളെല്ലാം അല്ലാഹുവിന്‍റെ ആശ്രയം ആവ ശ്യമുള്ളവരാണെന്നുമുള്ള വിശ്വാസത്തില്‍ ജീവിക്കുന്നവരാണ് വിശ്വാസികള്‍. അവരാണ് സ്വമദ് എന്ന അല്ലാഹുവിന്‍റെ ഗുണനാമത്തെ അംഗീകരിക്കുന്നവര്‍. അവര്‍ തന്നെയാണ് അല്ലാഹുവിന്‍റെ നിഷ്കളങ്കരായ അടിമകളും. 4: 20, 32-33; 6: 59 വിശദീകരണം നോക്കുക.