( അന്നിസാഅ് ) 4 : 131
وَلِلَّهِ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ ۗ وَلَقَدْ وَصَّيْنَا الَّذِينَ أُوتُوا الْكِتَابَ مِنْ قَبْلِكُمْ وَإِيَّاكُمْ أَنِ اتَّقُوا اللَّهَ ۚ وَإِنْ تَكْفُرُوا فَإِنَّ لِلَّهِ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ ۚ وَكَانَ اللَّهُ غَنِيًّا حَمِيدًا
ആകാശങ്ങളിലുള്ള ഒന്നും ഭൂമിയിലുള്ള ഒന്നും അല്ലാഹുവിനുള്ളതാണ്, നിശ്ചയം നിങ്ങള്‍ക്കുമുമ്പ് വേദം നല്‍കപ്പെട്ടവരെയും നിങ്ങളെത്തന്നെയും നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കണമെന്ന് നാം ഊന്നി ഉപദേശിച്ചിട്ടുമുണ്ട്, ഇനി നിങ്ങള്‍ നിഷേധിക്കുകയാണെങ്കില്‍ അപ്പോള്‍ നിശ്ചയം ആകാശങ്ങളിലുളള ഒന്നും ഭൂമിയിലുള്ള ഒന്നും അല്ലാഹുവിനുള്ളതാകുന്നു, അല്ലാഹുവാകട്ടെ ഐശ്വര്യവാനായ സ്വയം സ്തുത്യര്ഹനുമായിരിക്കുന്നു.