( അന്നിസാഅ് ) 4 : 136

يَا أَيُّهَا الَّذِينَ آمَنُوا آمِنُوا بِاللَّهِ وَرَسُولِهِ وَالْكِتَابِ الَّذِي نَزَّلَ عَلَىٰ رَسُولِهِ وَالْكِتَابِ الَّذِي أَنْزَلَ مِنْ قَبْلُ ۚ وَمَنْ يَكْفُرْ بِاللَّهِ وَمَلَائِكَتِهِ وَكُتُبِهِ وَرُسُلِهِ وَالْيَوْمِ الْآخِرِ فَقَدْ ضَلَّ ضَلَالًا بَعِيدًا

ഓ! വിശ്വാസികളായിട്ടുള്ളവരെ, നിങ്ങള്‍ അല്ലാഹുവിനെക്കൊണ്ടും അവന്‍റെ പ്രവാചകനെക്കൊണ്ടും അവന്‍റെ പ്രവാചകന് അവതരിപ്പിച്ചിട്ടുള്ള വേദത്തെക്കൊണ്ടും അതിനുമുമ്പ് അവതരിപ്പിച്ചിട്ടുള്ള വേദത്തെക്കൊണ്ടും വിശ്വസിക്കുവിന്‍, ആരെങ്കിലും അല്ലാഹുവിനെക്കൊണ്ടും അവന്‍റെ മലക്കുകളെക്കൊണ്ടും അവന്‍റെ വേദങ്ങളെക്കൊണ്ടും അവന്‍റെ പ്രവാചകന്മാരെക്കൊണ്ടും അ ന്ത്യദിനത്തെക്കൊണ്ടും നിഷേധിക്കുകയാണെങ്കില്‍ അപ്പോള്‍ നിശ്ചയം അവന്‍ വിദൂരമായ വഴികേടില്‍ വഴിപിഴച്ചുകഴിഞ്ഞു.

ഈ സൂക്തത്തില്‍ വിശ്വാസികളെ വിളിച്ചാണ് വീണ്ടും വിശ്വസിക്കാന്‍ ആവശ്യ പ്പെടുന്നത് എന്ന് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അതായത് വിശ്വാസികളാണെന്ന് അവ കാശപ്പെട്ടാല്‍ മാത്രം പോര, 69: 51 ല്‍ പറഞ്ഞ ഉറപ്പുനല്‍കുന്ന സത്യമായ അദ്ദിക്ര്‍ കൊ ണ്ട് വിശ്വാസിയാണെന്ന് ഉറപ്പുവരുത്തണമെന്നാണ് കല്‍പ്പിക്കുന്നത്. 10: 100 ല്‍ വിവരിച്ച പ്രകാരം വിശ്വാസിയാകാനുള്ള നാഥന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ കൊണ്ട് ജിന്നുകൂട്ടുകാരനെ വിശ്വാസിയാക്കാത്ത ഒരാളും വിശ്വാസിയാവുകയില്ല. 16: 44 പ്രകാരം പ്രവാചക ന് അവതരിപ്പിച്ചിട്ടുള്ള അദ്ദിക്റില്‍ മുമ്പ് വന്നിട്ടുള്ള 312 ഗ്രന്ഥങ്ങളും അവയുടെ നേരെച്ചൊവ്വെയുള്ള വിശദീകരണവും അടങ്ങിയിട്ടുണ്ടെന്നും അത് അവതരിപ്പിക്കപ്പെട്ടത് മനുഷ്യര്‍ക്ക് എന്തൊന്നാണോ നാഥനില്‍ നിന്ന് അവതരിപ്പിച്ചിട്ടുള്ളത്, അത് അവര്‍ക്ക് വെളിപ്പെടുത്തുന്നതിനും അവര്‍ ആലോചിച്ച് പ്രതിഫലിപ്പിക്കുന്നതിനും വേണ്ടിയാണ്. എന്നാ ല്‍ 7: 26 ല്‍ വിവരിച്ച പ്രകാരം ആത്മാവിനെ പരിഗണിക്കാത്ത അറബി ഖുര്‍ആന്‍ വായി ക്കുന്ന ഫുജ്ജാറുകള്‍ അദ്ദിക്റിനെ തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയവരാണ്. 83: 7 ല്‍ പറഞ്ഞ സിജ്ജീനിലേക്കുള്ള ഫുജ്ജാര്‍ കിതാബുകളാണ് അവര്‍ പഠിക്കുന്നതും പഠി പ്പിച്ചുകൊണ്ടിരിക്കുന്നതും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നതും. മനുഷ്യപ്പിശാചുക്കളും ജിന്ന് പിശാചുക്കളും അറബി ഖുര്‍ആനില്‍ നിന്നല്ല മനുഷ്യനെ തടയുക, മറിച്ച് അദ്ദിക്റില്‍ നിന്നാണ് തടയുക എന്ന് 25: 18 ലും 25: 29 ലും വായിക്കുന്ന അവര്‍ തങ്ങളുടെ മുഖങ്ങളില്‍ നരകക്കുണ്ഠത്തിലേക്ക് വലിച്ചിഴക്കപ്പെടാനുള്ള ഏറ്റവും ദുഷിച്ച സ്ഥാനത്തുള്ള ഏറ്റവും വഴിപിഴച്ചവരാണെന്ന് 25: 34 ലും അവര്‍ വായിച്ചിട്ടുണ്ട്. ചിന്താശക്തി ഉപയോഗപ്പെടുത്താതെ പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്ന ഭ്രാന്തന്മാരായ അവര്‍ മസീഹുദ്ദജ്ജാലി നെ ആനയിക്കുന്നവരാണ്. 4: 91 ല്‍ വിവരിച്ച പ്രകാരം ഈസാ രണ്ടാമതുവന്ന് മസീഹുദ്ദജ്ജാലിനെ വധിക്കുന്നതോടെ അന്ന് ഇസ്ലാം അംഗീകരിക്കുന്ന ഇതര ജനവിഭാഗങ്ങള്‍ ഇക്കൂട്ടരെ വധിക്കുമ്പോള്‍ മാത്രമാണ് 38: 8 ല്‍ പറഞ്ഞ പ്രകാരം ദിക്രീ ആയിരുന്നു നാ ഥനില്‍ നിന്നുള്ള ഗ്രന്ഥമെന്ന് ഇവര്‍ക്ക് ബോധ്യം വരിക. 1: 7; 2: 2-4, 146, 285; 3: 101-102 വിശദീകരണം നോക്കുക.