( അന്നിസാഅ് ) 4 : 137

إِنَّ الَّذِينَ آمَنُوا ثُمَّ كَفَرُوا ثُمَّ آمَنُوا ثُمَّ كَفَرُوا ثُمَّ ازْدَادُوا كُفْرًا لَمْ يَكُنِ اللَّهُ لِيَغْفِرَ لَهُمْ وَلَا لِيَهْدِيَهُمْ سَبِيلًا

നിശ്ചയം വിശ്വാസികളായവരും പിന്നെ നിഷേധിക്കുകയും പിന്നെ വിശ്വസിക്കുകയും പിന്നെ നിഷേധിക്കുകയും പിന്നെ നിഷേധത്തില്‍ വര്‍ദ്ധനവുവരികയും ചെയ്തവരുണ്ടല്ലോ, അവര്‍ക്കുവേണ്ടി അല്ലാഹു പൊറുക്കുന്നവനാവുകയില്ല, അവരെ നേരെച്ചൊവ്വെയുള്ള പാതയിലേക്ക് മാര്‍ഗ്ഗദര്‍ശനം ചെയ്യുന്നവനാവുകയുമില്ല.

നേരെച്ചൊവ്വെയുള്ള പാത ഗ്രന്ഥത്തിലെ 6236 സൂക്തങ്ങള്‍ സമര്‍പ്പിക്കുന്ന ഏകമാര്‍ഗമാണ്. സ്വര്‍ഗ്ഗത്തിലേക്കുള്ള ടിക്കറ്റായ അദ്ദിക്റിനെ മൂടിവെച്ചുകൊണ്ട് നരകത്തിന്‍റെ കവാടങ്ങളില്‍ നിന്ന് ജനങ്ങളെ അതിലേക്ക് വിളിച്ചുകൊണ്ടിരിക്കുന്ന ഇസ്ലാമിന്‍റെ വക്താ ക്കളായി അഹങ്കരിക്കുന്ന മനുഷ്യപ്പിശാചുക്കളെയാണ് സൂക്തത്തില്‍ പരാമര്‍ശിക്കുന്നത്. 63: 4 ലും 41: 28 ലും അല്ലാഹുവിന്‍റെ ശത്രുക്കളാണെന്ന് പറയപ്പെട്ട ഈ മനുഷ്യപ്പിശാചുക്കളുടെ ആത്മാവ് എടുത്ത് കളയപ്പെട്ടതിനാല്‍ അവരും അവരുടെ അനുയായികളും ഉറക്കം നടിക്കുന്നവരും എല്ലാം പഠിച്ച് തികഞ്ഞവരാണെന്ന് അഹങ്കരിക്കുന്ന ചിന്താശക്തി ഉപയോഗപ്പെടുത്താത്തവരാണ്. ത്രികാലജ്ഞാനമായ അദ്ദിക്റിനെ തള്ളിപ്പറയുകവഴി അ ല്ലാഹുവിനെ വിസ്മരിച്ച് പിശാചിനെ ജീവിപ്പിക്കുന്ന കപടവിശ്വാസികളായ ഇവര്‍ ത ന്നെയാണ് തെമ്മാടികളെന്ന് 9: 67 ല്‍ പറഞ്ഞിട്ടുണ്ട്. തെമ്മാടികളായിക്കഴിഞ്ഞാല്‍ പിന്നെ അവര്‍ വിശ്വസിക്കുകയില്ല എന്ന് 10: 33 ലും; തെമ്മാടികളായ ഒരു ജനതയല്ലാതെ അദ്ദി ക്റിനെ മൂടിവെക്കുകയില്ല എന്ന് 2: 99 ലും; അദ്ദിക്റിനെ മൂടിവെക്കുന്ന കാഫിറുകള്‍ ത ന്നെയാണ് നരകത്തിന്‍റെ സഹവാസികളെന്ന് 40: 6 ലും പറഞ്ഞിട്ടുണ്ട്. അദ്ദിക്റിനെ മൂടിവെക്കുന്ന തെമ്മാടികളായ ഒരു ജനതയെ നിശ്ചയം അല്ലാഹു സന്മാര്‍ഗ്ഗത്തിലേക്ക് നയിക്കുകയില്ല എന്ന ആശയത്തോടുകൂടിയാണ് 63: 6 അവസാനിക്കുന്നതെങ്കില്‍; അദ്ദിക്റി നെ മൂടിവെക്കുന്ന തെമ്മാടികളായ ഒരു ജനതയെ അല്ലാഹു സന്മാര്‍ഗ്ഗത്തിലേക്ക് നയിക്കുകയുമില്ല എന്ന ആശയത്തിലാണ് 9: 24, 80; 61: 5 തുടങ്ങിയ സൂക്തങ്ങള്‍ അവസാനിക്കുന്നത്. 3: 86-87; 7: 179; 63: 3 വിശദീകരണം നോക്കുക.