( അന്നിസാഅ് ) 4 : 140

وَقَدْ نَزَّلَ عَلَيْكُمْ فِي الْكِتَابِ أَنْ إِذَا سَمِعْتُمْ آيَاتِ اللَّهِ يُكْفَرُ بِهَا وَيُسْتَهْزَأُ بِهَا فَلَا تَقْعُدُوا مَعَهُمْ حَتَّىٰ يَخُوضُوا فِي حَدِيثٍ غَيْرِهِ ۚ إِنَّكُمْ إِذًا مِثْلُهُمْ ۗ إِنَّ اللَّهَ جَامِعُ الْمُنَافِقِينَ وَالْكَافِرِينَ فِي جَهَنَّمَ جَمِيعًا

നിശ്ചയം അല്ലാഹു ഗ്രന്ഥത്തില്‍ നിങ്ങളുടെമേല്‍ അവതരിപ്പിച്ചിട്ടുമുണ്ട്: അല്ലാഹുവിന്‍റെ സൂക്തങ്ങള്‍ മൂടിവെക്കപ്പെടുന്നതും അവകൊണ്ട് പരിഹസിക്കപ്പെടുന്നതും നിങ്ങള്‍ കേള്‍ക്കാനിടയായാല്‍ അപ്പോള്‍ അവര്‍ മറ്റുവര്‍ത്തമാനങ്ങളില്‍ ഏര്‍പ്പെടുന്നതുവരെ നിങ്ങള്‍ അവരോടൊപ്പം ഇരിക്കരുത്, അങ്ങനെയായാല്‍ നിശ്ചയം നിങ്ങളും അവരെപ്പോലെയാകും, നിശ്ചയം അല്ലാഹു കപടവിശ്വാസികളെയും കാഫിറുകളെയും മുഴുവന്‍ നരകക്കുണ്ഠത്തില്‍ ഒരുമിച്ചുകൂട്ടുകതന്നെ ചെയ്യുന്നതാണ്.

ഈ സൂക്തം അവതരിക്കുന്നതിനുമുമ്പ് മക്കയില്‍ അവതരിച്ചിട്ടുള്ള 6: 68 ല്‍, നമ്മുടെ സൂക്തങ്ങളെ പരിഹസിക്കുന്ന ഒരു വിഭാഗം ജനതയെ നീ കണ്ടാല്‍, അവര്‍ മറ്റൊരു സം സാരത്തില്‍ ഏര്‍പ്പെടുന്നതുവരെ അവരില്‍ നിന്ന് പിന്തിരിയുക, ഇനി പിശാച് നിന്നെ മ റപ്പിക്കുകയാണെങ്കില്‍ ഓര്‍മ്മ വന്നതിനുശേഷം അക്രമികളായ ആ ജനതയോടൊപ്പം നീ ഇരിക്കുകയുമരുത് എന്ന് അല്ലാഹു പറഞ്ഞിട്ടുണ്ട്. ഗ്രന്ഥം വായിക്കുമ്പോഴും കേള്‍ക്കു മ്പോഴും പിശാച് ഹൃദയത്തെ അതിന്‍റെ ആശയത്തില്‍ നിന്ന് മറ്റു മേഖലകളിലേക്ക് തി രിച്ചുവിട്ടാല്‍ ഉടന്‍ എഴുന്നേറ്റുപോകണമെന്നാണ് പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുള്ളത്. നിശ്ചയം കേള്‍വി, കാഴ്ച, ബുദ്ധിശക്തി തുടങ്ങി എല്ലാറ്റിനെ ക്കുറിച്ചും ചോദ്യം ചെയ്യപ്പെടുകതന്നെ ചെയ്യുമെന്ന് 17: 36 ല്‍ പറഞ്ഞിട്ടുണ്ട്. ആത്മാവ് പ ങ്കെടുക്കാതെ ശരീരം കൊണ്ട് ഏത് പ്രവൃത്തി ചെയ്താലും അവര്‍ക്കെതിരെ അവരുടെ ശരീരാവയവങ്ങളും തൊലികളും സാക്ഷ്യം വഹിക്കുമെന്ന് 41: 19-22 ലൂടെ പഠിപ്പിച്ചിട്ടുണ്ട്. 9: 67-68 ല്‍ വിവരിച്ച പ്രകാരം അദ്ദിക്റിനെ വിസ്മരിക്കുകവഴി നാഥനെ വിസ്മരിച്ച കപടവിശ്വാസികള്‍ അദ്ദിക്റിന് വിരുദ്ധമായി പ്രഭാഷണം നടത്തുമ്പോള്‍ അല്ലെങ്കില്‍ ഗ്രന്ഥത്തിന്‍റെ ജീവനായ അര്‍ത്ഥം പഠിപ്പിക്കുന്ന ക്ലാസെടുക്കുമ്പോള്‍ അല്ലെങ്കില്‍ സംഘടനകളുടെ വക്താക്കളായി പ്രസംഗിക്കുമ്പോള്‍ ഗ്രന്ഥത്തിലെ സൂക്തങ്ങള്‍ മൂടിവെച്ച് സം സാരിക്കുന്നതിനാലും സ്ഥാനം തെറ്റി ഉദ്ധരിക്കുന്നതിനാലും ആശയം വളച്ചൊടിക്കുന്ന തിനാലും അവിടെ ഇരിക്കുകയോ നില്‍ക്കുകയോ പോലും ചെയ്യരുതെന്നാണ് വിശ്വാസികളോട് അല്ലാഹു കല്‍പിച്ചിട്ടുള്ളത്. അല്ലാഹു കൊന്നുകളഞ്ഞ കപടവിശ്വാസികളെയും അവരെ അന്ധമായി പിന്‍പറ്റി വഴിപിഴച്ച കാഫിറുകളെയും ഗ്രന്ഥത്തിലെ സൂക്തങ്ങളുടെ കല്‍പനക്ക് വിരുദ്ധമായി അനുസരിക്കുകയോ അവരോടൊപ്പം സഹവസിക്കുകയോ ആണെങ്കില്‍ അവരോടൊപ്പം നരകക്കുണ്ഠത്തില്‍ ഒരുമിച്ച് ചേരേണ്ടിവരുമെന്നാണ് സൂക്തം മു ന്നറിയിപ്പ് നല്‍കുന്നത്. 3: 10, 78; 4: 43; 8: 22 വിശദീകരണം നോക്കുക.