( അന്നിസാഅ് ) 4 : 141

الَّذِينَ يَتَرَبَّصُونَ بِكُمْ فَإِنْ كَانَ لَكُمْ فَتْحٌ مِنَ اللَّهِ قَالُوا أَلَمْ نَكُنْ مَعَكُمْ وَإِنْ كَانَ لِلْكَافِرِينَ نَصِيبٌ قَالُوا أَلَمْ نَسْتَحْوِذْ عَلَيْكُمْ وَنَمْنَعْكُمْ مِنَ الْمُؤْمِنِينَ ۚ فَاللَّهُ يَحْكُمُ بَيْنَكُمْ يَوْمَ الْقِيَامَةِ ۗ وَلَنْ يَجْعَلَ اللَّهُ لِلْكَافِرِينَ عَلَى الْمُؤْمِنِينَ سَبِيلًا

നിങ്ങളുടെ കാര്യത്തില്‍ കാത്തിരിക്കുന്നവരാണവര്‍, അങ്ങനെ നിങ്ങള്‍ക്ക് അല്ലാഹുവില്‍നിന്നുള്ള ഒരു വിജയം ലഭിക്കുകയാണെങ്കില്‍ അവര്‍ പറയും: ഞങ്ങളും നിങ്ങളോടൊപ്പമായിരുന്നല്ലോ, എന്നാല്‍ കാഫിറുകള്‍ക്കാണ് ഒരു നേട്ടമുണ്ടായതെങ്കില്‍ അവര്‍ അവരോട് പറയുന്നു: ഞങ്ങള്‍ക്ക് നിങ്ങളുടെമേല്‍ അതിജയിക്കാന്‍ അവസരമുണ്ടായിട്ടും ഞങ്ങള്‍ നിങ്ങളെ വിശ്വാസികളില്‍ നിന്ന് തടഞ്ഞില്ലേ? അപ്പോള്‍ വിധിദിവസം അല്ലാഹു നിങ്ങള്‍ക്കിടയില്‍ വിധികല്‍പിക്കുന്നതാകുന്നു, അല്ലാഹു വിശ്വാസികളുടെമേല്‍ കാഫിറുകള്‍ക്ക് യാതൊരു മാര്‍ഗ്ഗവും ഉണ്ടാക്കിയിട്ടില്ലതന്നെ.

വിശ്വാസികളുടെ സംഘമില്ലാത്ത ഇക്കാലത്ത് ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്റിനെ മൂടിവെച്ചുകൊണ്ടും തള്ളിപ്പറഞ്ഞുകൊണ്ടും 2: 168-169 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം പിശാചിന്‍റെ കാല്‍പ്പാടുകള്‍ പിന്‍പറ്റി ജീവിക്കുന്ന കുഫ്ഫാറുകളെ അനുസരിക്കരുതെന്നാണ് അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന ഒറ്റപ്പെട്ട വിശ്വാസി 9: 73 ലൂടെ കല്‍പിക്കപ്പെട്ടിട്ടുള്ളത്. അത്തരം കാഫിറുകളെ ഒരുനിലക്കും അനുസരിക്കരുതെന്നും അവരോട് അദ്ദിക്ര്‍ കൊണ്ട് അധികരിച്ച ജിഹാദ് ചെയ്യണമെന്നും 25: 52 ലൂടെയും വിശ്വാസി കല്‍പിക്കപ്പെട്ടിട്ടുണ്ട്. എല്ലാ ഓരോ കാര്യവും വിശദീകരിച്ചിട്ടുള്ളതും പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസും അമാനത്തുമായ അദ്ദിക്ര്‍ ജാതി-മത-ലിംഗ-വര്‍ണ-ഭാഷ-ദേശ ഭേദമന്യേ ലോകര്‍ക്ക് എത്തിച്ചുകൊടുത്തുകൊണ്ട് നിഷ്പക്ഷവാനായ നാഥനെ സഹായിക്കലും ഇന്ന് ഒറ്റപ്പെട്ട വിശ്വാസിയുടെ ബാധ്യതയാണ്. അതോടൊപ്പം 2: 62 ല്‍ വിവരിച്ച പ്രകാരം 1000 സമുദായങ്ങളില്‍ പെട്ട ജീവികള്‍ക്ക് നാഥനെ ആത്മാവുകൊണ്ട് നമസ്കരിക്കാനും വാഴ്ത്താനും സൗകര്യം ഒരുക്കുക എന്ന ലക്ഷ്യം വെച്ച് ജൈവകൃഷി ചെയ്യുകയും ഫലവൃക്ഷങ്ങള്‍ വെച്ചുപിടിപ്പിക്കുകയും അതിനുവേണ്ടി മറ്റുള്ളവരെ പ്രേരിപ്പിക്കുകയും സഹായിക്കുകയും ചെയ്യേണ്ടതാണ്. 2: 113; 3: 159-160; 4: 88-89 വിശദീകരണം നോക്കുക.