( അന്നിസാഅ് ) 4 : 142
إِنَّ الْمُنَافِقِينَ يُخَادِعُونَ اللَّهَ وَهُوَ خَادِعُهُمْ وَإِذَا قَامُوا إِلَى الصَّلَاةِ قَامُوا كُسَالَىٰ يُرَاءُونَ النَّاسَ وَلَا يَذْكُرُونَ اللَّهَ إِلَّا قَلِيلًا
നിശ്ചയം ഈ കപടവിശ്വാസികള്‍ അല്ലാഹുവിനെ വഞ്ചിച്ചുകൊണ്ടിരിക്കുന്നവരാണ്, അവന്‍ അവരെയാണ് വഞ്ചനയില്‍ അകപ്പെടുത്തിയിട്ടുള്ളത്, അവര്‍ നമസ്കാരത്തിനുവേണ്ടി നില്‍ക്കുമ്പോള്‍ അലസന്മാരായി ജനങ്ങളെ കാണിക്കാന്‍ വേണ്ടി നില്‍ക്കുന്നതാണ്, അവര്‍ അല്‍പം മാത്രമല്ലാതെ അല്ലാഹുവിനെ സ്മരിക്കുന്നവരുമല്ല.