إِنْ تُبْدُوا خَيْرًا أَوْ تُخْفُوهُ أَوْ تَعْفُوا عَنْ سُوءٍ فَإِنَّ اللَّهَ كَانَ عَفُوًّا قَدِيرًا
നിങ്ങള്‍ ഒരു നന്മ വെളിവാക്കുകയോ അല്ലെങ്കില്‍ അത് ഗോപ്യമാക്കിവെക്കുകയോ അതുമല്ലെങ്കില്‍ ഒരു തിന്മയെത്തൊട്ട് നിങ്ങള്‍ വിടുതി ചെയ്യുകയോ ചെയ്താല്‍, അപ്പോള്‍ നിശ്ചയം അല്ലാഹു ഏറെ വിടുതിചെയ്യുന്ന സര്വ്വശക്തനായിരിക്കുന്നു.
പരസ്യമായും രഹസ്യമായും നന്മ ചെയ്യാനാണ് സൂക്തം പ്രേരിപ്പിക്കുന്നത്. തിന്മയെ അവഗണിക്കാനും നന്മ പ്രോത്സാഹിപ്പിക്കാനുമാണ് ശ്രമിക്കേണ്ടത്. ഏറ്റവും വലിയ നന്മ അദ്ദിക്റാണ്. ത്രികാലജ്ഞാനമായ അത് സ്വയം ഉപയോഗിക്കാതിരിക്കുകയും മറ്റുള്ളവര്‍ക്ക് ഉപയോഗപ്പെടുത്താന്‍ നല്‍കാതിരിക്കുകയും ചെയ്യുകയാണെങ്കില്‍ നിശ്ചയം അവരോട് അല്ലാഹു പ്രതികാരം ചെയ്യുന്നതാണെന്ന് 32: 22 ല്‍ പറഞ്ഞിട്ടുണ്ട്. മറ്റുള്ളവരില്‍ നിന്ന് അബദ്ധത്തില്‍ സംഭവിക്കുന്ന ഒരു തിന്മ ഒരാള്‍ വിടുതിചെയ്ത് കൊടുക്കുകയാണെങ്കില്‍ അപ്പോള്‍ അല്ലാഹു അവന്റെ ഒരു തിന്മ വിടുതിചെയ്യുന്നതും പൊറുത്തു കൊടുക്കുന്നതുമാണ്. 2: 271-272; 3: 4, 133-136 വിശദീകരണം നോക്കുക.