( അന്നിസാഅ് ) 4 : 154

وَرَفَعْنَا فَوْقَهُمُ الطُّورَ بِمِيثَاقِهِمْ وَقُلْنَا لَهُمُ ادْخُلُوا الْبَابَ سُجَّدًا وَقُلْنَا لَهُمْ لَا تَعْدُوا فِي السَّبْتِ وَأَخَذْنَا مِنْهُمْ مِيثَاقًا غَلِيظًا

അവരുടെ പ്രതിജ്ഞകള്‍ക്ക് വേണ്ടി നാം അവരുടെമേല്‍ ത്വൂര്‍ പര്‍വ്വതത്തെ ഉയര്‍ത്തുകയുമുണ്ടായി, നാം അവരോട് പറഞ്ഞു: നിങ്ങള്‍ സാഷ്ടാംഗം പ്രണമിക്കുന്നവരായിക്കൊണ്ട് വാതിലുകളിലൂടെ പ്രവേശിച്ചുകൊള്ളുക, നാം അവരോട് പറയുകയും ചെയ്തു: ശനിയാഴ്ച നാളില്‍ നിങ്ങള്‍ അതിക്രമം കാണി ക്കരുത്, നാം അവരില്‍ നിന്ന് ബലിഷ്ഠമായ പ്രതിജ്ഞ വാങ്ങുകയുമുണ്ടായി.

തൗറാത്ത് മുറുകെപ്പിടിക്കണമെന്നും അതിലുള്ളത് ഹൃദയം കൊണ്ട് സ്മരിക്കണ മെന്നും പ്രതിജ്ഞ വാങ്ങുന്നതിനുവേണ്ടി ത്വൂര്‍ പര്‍വ്വതത്തെ ഒരു കുടയെന്നോണം ഇസ് റാഈല്‍ സന്തതികളുടെമേല്‍ ഉയര്‍ത്തി എന്നും അത് അവരുടെമേല്‍ വീഴുമെന്ന് അവര്‍ ഉറപ്പിച്ചു എന്നും 7: 171 ല്‍ പറഞ്ഞിട്ടുണ്ട്. ഇസ്റാഈല്‍ സന്തതികളോട് അതികായകന്മാ രായ അമാലിക്കുകള്‍ താമസിച്ചിരുന്ന ഫലസ്തീനിലേക്ക് പൊറുക്കലിനെ തേടിക്കൊണ്ടും അതിലെ നിവാസികളോട് സലാം പറഞ്ഞുകൊണ്ടും അതിന്‍റെ യഥാര്‍ത്ഥ കവാടങ്ങളി ലൂടെ പ്രവേശിക്കാന്‍ പറഞ്ഞ സംഭവമാണ് ഇവിടെ ഓര്‍മിപ്പിക്കുന്നത്. ശനിയാഴ്ച നാളിന്‍റെ കാര്യത്തില്‍ ധിക്കാരം കാണിച്ചതിന്‍റെ പരിണിതി 2: 65-66; 7: 163-166 സൂക്തങ്ങളില്‍ വി ശദീകരിച്ചിട്ടുണ്ട്. പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസും അമാനത്തുമായ അദ്ദിക്റിനെ മൂടിവെച്ചും തള്ളിപ്പറഞ്ഞും കൊണ്ട് ലോകത്തിന്‍റെ അന്ത്യത്തിനുവേണ്ടി ധൃതി കാണിക്കുന്ന കപടവിശ്വാസികളും കുഫ്ഫാറുകളുമാണ് 1000 സമുദായങ്ങളില്‍ പെട്ട ജീവികള്‍ അനുഭവിക്കുന്ന പ്രയാസങ്ങളുടെയും ദുരിതങ്ങളുടെയും പാപഭാരം വഹിച്ച് നരകക്കുണ്ഠത്തില്‍ പ്രവേശിപ്പിക്കപ്പെടുക എന്ന് 6: 26; 20: 99-100; 33: 72-73 സൂക്തങ്ങളില്‍ അവര്‍ വായിച്ചിട്ടുണ്ട്.