( അന്നിസാഅ് ) 4 : 155

فَبِمَا نَقْضِهِمْ مِيثَاقَهُمْ وَكُفْرِهِمْ بِآيَاتِ اللَّهِ وَقَتْلِهِمُ الْأَنْبِيَاءَ بِغَيْرِ حَقٍّ وَقَوْلِهِمْ قُلُوبُنَا غُلْفٌ ۚ بَلْ طَبَعَ اللَّهُ عَلَيْهَا بِكُفْرِهِمْ فَلَا يُؤْمِنُونَ إِلَّا قَلِيلًا

അപ്പോള്‍ അവരുടെ ആവര്‍ത്തിച്ചുള്ള പ്രതിജ്ഞാ ലംഘനങ്ങള്‍കൊണ്ടും അവരുടെ അല്ലാഹുവിന്‍റെ സൂക്തങ്ങളോടുള്ള നിഷേധംകൊണ്ടും അന്യായമായി അവര്‍ നബിമാരെ വധിച്ചിരുന്നതുകൊണ്ടും ഞങ്ങളുടെ ഹൃദയങ്ങള്‍ തുളുമ്പുകയാണെന്ന അവരുടെ വാക്കുകള്‍കൊണ്ടും;അല്ല, അവരുടെ നിഷേധം കാരണം അല്ലാഹു അവയുടെമേല്‍ മുദ്രവെച്ചിരിക്കുകയാണ്-അപ്പോള്‍ അല്‍പമല്ലാതെ അവര്‍ വിശ്വസിക്കുന്നവരാവുകയില്ല.

2: 93, 4: 46 സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം സൂക്തങ്ങള്‍ മൂടിവെക്കുകയും നാവ് വളച്ചൊടിച്ച് ഗ്രന്ഥത്തിലുള്ളതാണെന്ന രൂപത്തില്‍ കള്ളം കെട്ടിച്ചമച്ച് അവതരിപ്പിക്കുന്ന തും 2: 101-102 ല്‍ വിശദീകരിച്ച പ്രകാരം ഗ്രന്ഥത്തെ പിറകോട്ടെറിഞ്ഞ് മാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതും അവരുടെ പക്കലുള്ളതിനെ സത്യപ്പെടുത്തുന്നതും കാത്തുസൂക്ഷിക്കുന്നതുമായ 5: 48 ല്‍ പറഞ്ഞ മുഹൈമിനായ അദ്ദിക്റിനെ സ്വീകരിക്കാത്തതുമെ ല്ലാം അല്ലാഹുവിന്‍റെ സൂക്തങ്ങളെ മൂടിവെക്കലും നിഷേധിക്കലുമാണ്. 2: 61 ലും 3: 112 ലും വിശദീകരിച്ച പ്രകാരം ഇസ്റാഈല്‍ രാജാവിന്‍റെ ദര്‍ബാറിലുള്ള ഒരു നര്‍ത്തകിയെ തൃപ്തിപ്പെടുത്താന്‍ വേണ്ടി യഹ്യാ നബിയുടെ തലയറുത്ത് താലത്തില്‍ വെച്ചുകൊടുത്തതും ചില നബിമാരെ കല്ലെറിഞ്ഞും മറ്റുചിലരെ ഈര്‍ച്ചവാളുകൊണ്ട് ഈര്‍ന്നും വേറെചിലരെ ചെളിക്കുണ്ടില്‍ താഴ്ത്തി കൊന്നതുമെല്ലാമാണ് അവരുടെ മേല്‍ അല്ലാഹുവിന്‍റെ ശാപവും കോപവും വര്‍ഷിക്കാന്‍ കാരണം. ഇവരുടെ പിന്‍ഗാമികളായ മദീനയിലെ ജൂതര്‍ 5:11 പ്രകാരം പ്രവാചകനായ മുഹമ്മദിനെ വധിക്കാന്‍ ഉദ്യമിക്കുകയുണ്ടായി. മദീനയിലെ കപടവിശ്വാസികളെ കൂട്ടുപിടിച്ച് പ്രവാചകനെ നശിപ്പിക്കാന്‍ വേണ്ടി അവര്‍ മാരണം ചെ യ്യുകയുമുണ്ടായി. 2:88 ല്‍ വിശദീകരിച്ച പ്രകാരം അവര്‍ ഗ്രന്ഥത്തിന്‍റെ പൊതിയടക്കം മു ഴുവനും തന്നെ ഞങ്ങളുടെ ഹൃദയത്തിലുണ്ട്, അതുകൊണ്ട് ഇനി ഗ്രന്ഥത്തില്‍ നിന്നുള്ള പുതിയതൊന്നും 'ഞങ്ങള്‍ക്ക് വേണ്ട' എന്ന നയത്തിലായിരുന്നു പ്രവാചകനോടും വിശ്വാസികളോടും പെരുമാറിയിരുന്നത്. അപ്പോള്‍ ഹൃദയങ്ങളുടെ അവസ്ഥ അറിയുന്ന ത്രികാലജ്ഞാനിയായ നാഥന്‍ നന്മയൊന്നുമില്ലാത്ത അവരുടെ ഹൃദയങ്ങള്‍ക്ക് അദ്ദിക്ര്‍ മന സ്സിലാകുന്നതിനെത്തൊട്ട് മുദ്രവെക്കുകയാണുണ്ടായത്. 

എന്നാല്‍ ഇന്ന് മൊത്തം മനുഷ്യരില്‍ അല്ലാഹുമായി ചെയ്ത ഉടമ്പടി ലംഘിക്കുന്നവരും അല്ലാഹുവിനെ സാക്ഷ്യപ്പെടുത്തി സൃഷ്ടികളുമായി ചെയ്ത ഉടമ്പടികളും ക രാറുകളും ലംഘിക്കുന്നവരും വാക്കുപാലിക്കാത്തവരും വിശ്വസിച്ചാല്‍ വഞ്ചിക്കുന്നവരും വായ തുറന്നാല്‍ കളവ് പറയുന്നവരുമെല്ലാം 9: 67-68 ല്‍ വിവരിച്ച പ്രകാരം തിന്മ കല്‍പി ക്കുന്നവരും നന്മ വിരോധിക്കുന്നവരുമായ തെമ്മാടികളായ കപടവിശ്വാസികളും കുഫ് ഫാറുകളുമാണ്. 2: 78-79; 3: 78 എന്നീ സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം ഇന്ന് ഗ്രന്ഥത്തെ വളച്ചൊടിക്കുന്നതും മൂടിവെക്കുന്നതും അല്ലാഹു ഉദ്ദേശിച്ച ആശയത്തിന് വിരുദ്ധമായി സൂക്തങ്ങള്‍ ഉദ്ധരിക്കുന്നതുമെല്ലാം അല്ലാഹു കൊന്നുകളഞ്ഞ ആത്മാവ് എടുത്ത് കളയപ്പെട്ട കപടവിശ്വാസികളാണ്. 3:21 ല്‍ വിശദീകരിച്ചതുപോലെ ഇന്ന് നബിമാരുടെ പേരും വേഷവും സ്വീകരിക്കുകയും എന്നാല്‍ അദ്ദിക്റിന് വിരുദ്ധമായ ജീവിതം നയിക്കുകയും ചെയ്യുകവഴി കാഫിറായ പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്ന 4: 150-151 ല്‍ വിശദീകരിച്ച യഥാര്‍ത്ഥ കാഫിറുകളാണ് അദ്ദിക്ര്‍ പിന്‍പറ്റാതെ നബിമാരെ കൊല്ലാതെ കൊന്നുകൊണ്ടിരിക്കുന്നത്.

41: 26-28 ലും 63: 2 ലും പറഞ്ഞപ്രകാരം അദ്ദിക്റി ല്‍ നിന്ന് സാധാരണ ജനങ്ങളെ തടഞ്ഞുകൊണ്ടിരിക്കുന്ന, അല്ലാഹുവിന്‍റെയും വിശ്വാസികളുടെയും ശത്രുക്കളായ കപടവിശ്വാസികളെ അല്ലാഹു വധിച്ചിട്ടുണ്ടെന്ന് 63: 4 ലും, അദ്ദിക്ര്‍ മൂടിവെക്കുന്നവര്‍ വധിക്കപ്പെട്ടിരിക്കുന്നു എന്ന് 80: 17 ലും പറഞ്ഞിട്ടുണ്ട്. ഇന്ന് ലോകരില്‍ ഹൈന്ദവരോ ബുദ്ധരോ ജൂതരോ ക്രൈസ്തവരോ ഒന്നും തന്നെ അദ്ദിക്റിന്‍റെ ആളുകളാണെന്ന് വാദിക്കുന്നവരും അദ്ദിക്റിനെക്കുറിച്ച് അറിയുന്നവരുമല്ല. എന്നാല്‍ കപടവിശ്വാസികള്‍ 3: 58 ല്‍ പറഞ്ഞ യുക്തിനിര്‍ഭര ഗ്രന്ഥമായ അദ്ദിക്റിനെ ത്രികാലജ്ഞാ നിയുടെ ത്രികാലജ്ഞാനമായോ പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തുമായോ ഉപയോഗപ്പെടുത്തുന്നില്ലെന്ന് മാത്രമല്ല, 6: 26 ല്‍ പറഞ്ഞപ്രകാരം അതിനെത്തൊട്ട് അവരെയും മറ്റുള്ളവരെയും തടഞ്ഞുകൊണ്ട് അവരെത്തന്നെ നശിപ്പിച്ചുകൊണ്ടിരിക്കുകയുമാണ്. കപടവിശ്വാസികളെയും അവരെ അന്ധമായി പിന്‍പറ്റി അല്ലാഹുവിന്‍റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ക്കുന്നവരെയും ശിക്ഷിക്കാന്‍ വേ ണ്ടിയാണ് അമാനത്തായ അദ്ദിക്ര്‍ അവതരിപ്പിച്ചിട്ടുള്ളതെന്ന് 33: 73-ലും 48: 6-ലും പറ ഞ്ഞിട്ടുള്ളത് ഉണര്‍ത്തിയിട്ടും ഉണരാതെ, ജീവിതലക്ഷ്യം നഷ്ടപ്പെട്ടവരായി കാക്കകാര ണവന്മാരുടെ വഴി അന്ധമായി പിന്‍പറ്റിക്കൊണ്ടിരിക്കുന്നവരായതുകൊണ്ടാണ് ഈസാ രണ്ടാമത് വന്നാല്‍ അന്ന് ഇസ്ലാം അംഗീകരിക്കുന്ന ഇതര ജനവിഭാഗങ്ങളാല്‍ ഇത്തരം കപടവിശ്വാസികളും ഹൃദയങ്ങളില്‍ സംശയമാകുന്ന രോഗമുള്ള ഫാജിറുകളുമടങ്ങിയ ഫുജ്ജാറുകളും പട്ടണങ്ങളില്‍ കുഴപ്പമുണ്ടാക്കുന്ന എഴുപതിനായിരം ജൂതരും വധിക്കപ്പെടുന്നതും 33: 60-61 ന്‍റെ കല്‍പന നടപ്പില്‍ വരുന്നതും. 2: 44; 4: 137-138; 8: 46-48; 63: 1-3 വിശദീകരണം നോക്കുക.