( അന്നിസാഅ് ) 4 : 162

لَٰكِنِ الرَّاسِخُونَ فِي الْعِلْمِ مِنْهُمْ وَالْمُؤْمِنُونَ يُؤْمِنُونَ بِمَا أُنْزِلَ إِلَيْكَ وَمَا أُنْزِلَ مِنْ قَبْلِكَ ۚ وَالْمُقِيمِينَ الصَّلَاةَ ۚ وَالْمُؤْتُونَ الزَّكَاةَ وَالْمُؤْمِنُونَ بِاللَّهِ وَالْيَوْمِ الْآخِرِ أُولَٰئِكَ سَنُؤْتِيهِمْ أَجْرًا عَظِيمًا

എന്നാല്‍ അവരില്‍ നിന്നുള്ള അറിവില്‍ അഗാധജ്ഞാനമുള്ളവരും വിശ്വാസികളായവരും നിന്നിലേക്ക് അവതരിപ്പിക്കപ്പെട്ടതുകൊണ്ടും നിനക്കുമുമ്പ് അവതരിപ്പിക്കപ്പെട്ടതുകൊണ്ടും വിശ്വസിക്കുന്നവരും നമസ്കാരം നിലനിര്‍ത്തുന്നവരും സക്കാത്ത് നല്‍കുന്നവരും അല്ലാഹുവിനെക്കൊണ്ടും അന്ത്യദിനത്തെക്കൊണ്ടും വിശ്വസിക്കേണ്ടവിധം വിശ്വസിക്കുന്നവരുമാണ്; അക്കൂട്ടര്‍, അവര്‍ക്ക് മഹത്തായ പ്രതിഫലം നാം നല്‍കുകതന്നെ ചെയ്യും.

എല്ലാ ഓരോ കാര്യവും വിശദീകരിച്ചിട്ടുള്ള നാഥനില്‍ നിന്നുള്ള വേദത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്ര്‍ ഇന്ന് ഒരു ഗ്രന്ഥമായി രൂപപ്പെട്ടിരിക്കെ 10: 100 ല്‍ വിവരിച്ച പ്രകാരം അതുകൊണ്ടല്ലാതെ ഒരാളും വിശ്വാസിയാവുകയില്ല. 3: 7-10 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം പ്രവാചകന്‍റെ വിയോഗത്തിന് 30 വര്‍ഷങ്ങള്‍ക്കുശേഷം അറബി ഖുര്‍ആന്‍ വായിക്കുന്ന ഫാജിറുകളും കാഫിറുകളുമടങ്ങിയ ഫുജ്ജാറുകള്‍ കാഫിറായ പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്നവരാണ്. 83: 7 ല്‍ പറഞ്ഞ സിജ്ജീന്‍ പട്ടികയിലുള്ള അവരില്‍ നിന്നുള്ള ഓരോ വിഭാഗത്തെയും 15: 44 പ്രകാരം നരകക്കുണ്ഠത്തിലെ 7 വാതിലുകളിലേക്ക് നിജപ്പെടുത്തി വെച്ചിരിക്കുന്നു. ഇന്ന് ലോകത്തെവിടെയും വിശ്വാസികളുടെ സംഘമില്ലാത്തതിനാല്‍ 2: 62 ല്‍ വിവരിച്ച പ്രകാരം പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങളായ ജൈനര്‍, ബുദ്ധര്‍, ഹൈന്ദവര്‍, ജൂതര്‍, ക്രൈസ്തവര്‍ തുടങ്ങിയവര്‍ ഏകദൈവത്തെക്കൊണ്ടും അന്ത്യദിനത്തെക്കൊണ്ടും വിശ്വസിച്ച് സല്‍ക്കര്‍മങ്ങള്‍ അനുഷ്ഠിക്കുകയാണെങ്കില്‍ അവരുടെ പ്രതിഫലം നാഥന്‍റെ പക്കലുണ്ട്, അവരുടെ മേല്‍ ഭയപ്പെടാനോ അവര്‍ക്ക് ദുഃഖിക്കാനോ ഇടവരികയില്ല. ലോകത്തെവിടെയും വിശ്വാസികളുടെ സംഘമില്ലാത്ത ഇക്കാലത്ത് ഒറ്റപ്പെട്ട വിശ്വാസി സ്വീകരിക്കേണ്ട പ്രാര്‍ത്ഥനാരീതിയും ജീവിതരീതിയും 7: 205-206 സൂക്തങ്ങളില്‍ വിവരിച്ചിട്ടുണ്ട്. 3: 199; 8: 2-4, 46-47; 9: 71 -72 വിശദീകരണം നോക്കുക.