وَأَخْذِهِمُ الرِّبَا وَقَدْ نُهُوا عَنْهُ وَأَكْلِهِمْ أَمْوَالَ النَّاسِ بِالْبَاطِلِ ۚ وَأَعْتَدْنَا لِلْكَافِرِينَ مِنْهُمْ عَذَابًا أَلِيمًا
അവരുടെ പലിശ സ്വീകരിക്കല്കൊണ്ടും -അതിനെത്തൊട്ട് അവര്‍ വിരോധിക്കപ്പെട്ടവരായിരുന്നു, അവര്‍ ജനങ്ങളുടെ ധനം അവിഹിതമായി തിന്നുന്നതുകൊണ്ടും, അവരില്‍നിന്നുള്ള നിഷേധികളായവര്‍ക്ക് വേദനാജനകമായ ശിക്ഷ നാം ഒരുക്കിവെക്കുകയും ചെയ്തിട്ടുണ്ട്.
ജൂതരുടെ അക്രമപ്രവര്‍ത്തനങ്ങള്‍ കാരണവും വേദത്തിന്റെ ആശയത്തില്‍ നിന്ന് ജനങ്ങളെ ധാരാളമായി തടഞ്ഞതുകാരണവും അവരോട് വിരോധിക്കപ്പെട്ടിരുന്ന പലിശ തിന്നുന്നവരായതുകൊണ്ടും ജനങ്ങളുടെ ധനം അവിഹിതമായി തിന്നുന്നവരായത് കൊണ്ടുമാണ് ജൂതര്‍ക്ക് അനുവദിക്കപ്പെട്ടിരുന്ന പരിശുദ്ധമായ പല വിഭവങ്ങളും അവരുടെമേല്‍ നിഷിദ്ധമാക്കപ്പെട്ടിട്ടുള്ളത് എന്നാണ് സൂക്തം പറയുന്നത്. 6: 146 ല്‍, ജൂതരായവരുടെമേല് നഖമുള്ള എല്ലാ ജീവജാലങ്ങളെയും നാം നിഷിദ്ധമാക്കിയിട്ടുണ്ട്, പശു, ആട് തുടങ്ങിയവയുടെ മുതുകിലോ അകിടിലോ അല്ലെങ്കില്‍ എല്ലുകള്ക്കിടയിലോ ഒട്ടിപ്പിടിച്ച നിലയിലുള്ളതൊഴികെയുള്ള അവയുടെ കൊഴുപ്പും നിഷിദ്ധമാക്കിയിട്ടുണ്ട്, അത് അവരുടെ ധിക്കാരത്തിന് പ്രതിഫലമായിട്ടാണ്, നിശ്ചയം നാം സത്യസന്ധന് തന്നെയാണ് എന്ന് പറഞ്ഞിട്ടുണ്ട്. വേദഗ്രന്ഥത്തിന്റെ വിധിവിലക്കുകള്‍ക്ക് വിരുദ്ധമായി പണ്ഡിതപുരോഹിതന്മാര് ജീവിതത്തിന്റെ എല്ലാ മേഖലകളിലും കൃത്രിമമായ നിയമങ്ങള്‍ ഉണ്ടാക്കിയതുപോലെ ഭക്ഷണവിഭവങ്ങളുടെ കാര്യത്തിലും കൃത്രിമമായ നിയമങ്ങള്‍ കടത്തിക്കൂട്ടുകയാണ് ചെയ്തത്. സൂക്തത്തില്‍ നാം നിഷിദ്ധമാക്കി എന്നാണ് പറഞ്ഞിട്ടുള്ളതെങ്കിലും നിഷ്പക്ഷവാനായ അല്ലാഹു വേദഗ്രന്ഥത്തിലൂടെ അനുവദനീയമാക്കിയിട്ടുള്ള ഒന്ന് അവന് നിഷിദ്ധമാക്കുകയില്ല. എന്നാല്‍ പിശാചിന് അവന്റെ സങ്കേതത്തിലേക്ക് ആളുകളെ പിടിച്ച് കൊണ്ടുപോകാനുള്ള കഴിവ് നല്കപ്പെട്ടിരിക്കെ ജനങ്ങള്‍ വേദഗ്രന്ഥത്തെ തള്ളിപ്പറഞ്ഞുകൊണ്ട് പിശാചിനെ സേവിക്കുന്നവരായി മാറുമ്പോള്‍ അവരില്‍ ദുഷ്ടന്മാരായ നേതാക്കളെയും ചൂഷകന്മാരായ പണ്ഡിതന്മാരെയും നിയോഗിച്ച് ജനങ്ങള്‍ക്ക് അനുവദനീയമായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ അവരാല്‍ നിഷിദ്ധമാക്കുക എന്നതും അല്ലാഹുവിന്റെ ചര്യയില്‍ പെട്ടതാണ്. എന്നാല്‍ ഇന്ന് ഇത്തരം സൂക്തങ്ങള്‍ വായിക്കുന്ന ഫുജ്ജാറുകളാണ് 2: 168-169, 188, 279 സൂക്തങ്ങളെയെല്ലാം അവഗണിച്ച് ഏറ്റവും മോശമായ രീതിയിലുള്ള പലിശ, കള്ളക്കടത്ത്, പൂഴ്ത്തിവെപ്പ്, മയക്കുമരുന്ന് കച്ചവടം തുടങ്ങിയ പിശാചിന്റെ കാല്പാടുകള് പിന്പറ്റുന്നതില് മറ്റേതൊരു ജനവിഭാഗത്തെക്കാളും മുന്നിലുള്ളത്. 2: 186 ല്‍ വിവരിച്ച പ്രകാരം വിശ്വാസിയാകാനുള്ള നാഥന്റെ സമ്മതപത്രമായ അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാകാത്തതുകാരണം ആത്മാവ് പങ്കെടുക്കാതെ ജഡം കൊണ്ടുള്ള അവരുടെ നമസ്കാരം, നോമ്പ്, ഹജ്ജ്, ഉംറ തുടങ്ങിയ കര്‍മങ്ങളൊന്നും തന്നെ സ്വീകരിക്കപ്പെടുകയില്ല. പ്രപഞ്ചം അതിന്റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസും അമാനത്തുമായ അദ്ദിക്റിനെ മൂടിവെച്ചുകൊണ്ടും തള്ളിപ്പറഞ്ഞുകൊണ്ടും പ്രപഞ്ചം നശിപ്പിച്ചതിനുള്ള പാപഭാരം വഹിച്ച് നരകക്കുണ്ഠത്തിലേക്ക് പോകേണ്ടവരുമാണവര്. 1000 സമുദായങ്ങളില്‍ പെട്ട ജീവികള്‍ 17: 44; 24: 41 സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം അവയുടെ ആത്മാവുകൊണ്ട് നാഥനെ കീര്‍ത്തനം ചെയ്യുകയും നമസ്കരിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ആത്മാവിനെ പരിഗണിക്കാത്തവരും പരലോകം കൊണ്ട് വിശ്വസിക്കാത്തവരുമായ ഫുജ്ജാറുകള്‍ കന്നുകാലികളെ വളര്‍ത്തുന്നതില്‍ പിന്നിലും അവയെ കൊന്ന് തിന്നുന്നതില്‍ മുന്നിലുമാണ്. അതുകൊണ്ട് 8: 22, 55 സൂക്തങ്ങളില്‍ അവരെ ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ഏറ്റവും ദുഷിച്ച ജീവികളെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ അവസാനകാലത്ത് പ്രവാചകന്റെ ജനത ജൂത-ക്രൈസ്തവരെ ചാണിന് ചാണായും മുഴത്തിന് മുഴമായും പിന്‍പറ്റുക തന്നെ ചെയ്യുമെന്ന് നാഥന് അവന്റെ പ്രവാചകനിലൂടെ പഠിപ്പിച്ചത് നടപ്പിലാവുകയാണ്. അതുകൊണ്ട് ഇന്ന് വിശ്വാസികള്‍ അജയ്യഗ്രന്ഥമായ അദ്ദിക്ര്‍ കൊണ്ട് അതിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുന്ന കപടവിശ്വാസികളോടും കുഫ്ഫാറുകളോടും അധികരിച്ച ജിഹാദ് ചെയ്യുകയും ആത്മാവിന്റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അത് ലോകര്‍ക്ക് എത്തിച്ചുകൊടുത്തുകൊണ്ട് മനുഷ്യരുടെ ഐക്യം സ്ഥാപിക്കാന്‍ പരിശ്രമിക്കുകയുമാണ് ചെയ്യുക. 2: 2-5, 258; 4: 138 വിശദീകരണം നോക്കുക.