إِنَّ الَّذِينَ كَفَرُوا وَصَدُّوا عَنْ سَبِيلِ اللَّهِ قَدْ ضَلُّوا ضَلَالًا بَعِيدًا
നിശ്ചയം കാഫിറുകളായവരും അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തെത്തൊട്ട് ജനങ്ങളെ തടഞ്ഞുകൊണ്ടിരിക്കുന്നവരുമുണ്ടല്ലോ, നിശ്ചയം അവര്‍ വിദൂരമായ വഴികേടില്‍ വഴിപിഴച്ച് കഴിഞ്ഞിരിക്കുന്നു.
വിശ്വാസിയാകാനുള്ള അല്ലാഹുവിന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ സ്വയം ഉപയോഗപ്പെടുത്താതിരിക്കുകയും പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തുമായ അത് മറ്റുള്ളവര്‍ക്ക് ഉപയോഗപ്പെടുത്താന്‍ നല്‍കാതിരിക്കുകയും വഴി 3: 7-10 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ അവരെയും ജനങ്ങളെയും അതിനെത്തൊട്ട് തടഞ്ഞുകൊണ്ടിരിക്കുകയാണ്. അതുവഴി മറ്റുള്ള ജനങ്ങളുടെ പാപഭാരം വഹിച്ചുകൊണ്ട് നരകത്തിന്‍റെ അടിത്തട്ടില്‍ പോകേണ്ടി വരുന്ന അവര്‍ അവരെത്തന്നെയാണ് നശിപ്പിക്കുന്നതെന്ന് 6: 26 ല്‍ പറഞ്ഞിട്ടുണ്ട്. അദ്ദിക്റിനെ വിസ്മരിച്ചുകൊണ്ട് ഇത്തരം മനുഷ്യപ്പിശാചുക്കളെ അന്ധമായി പിന്‍പറ്റുന്ന ജനതക്കെതിരെ മഹാത്മാക്കളും പ്രവാചകനായ മുഹമ്മദ് തന്നെയും അന്യായം ബോധിപ്പിക്കുന്ന രംഗം യഥാക്രമം 25: 18, 30 സൂക്തങ്ങളില്‍ വിവരിച്ചിട്ടുണ്ട്. അത്തരം കാഫിറുകളായ ജനതയെ അനുസരിക്കരുതെന്നും അവരോട് അദ്ദിക്ര്‍ കൊണ്ട് അധികരിച്ച ജിഹാദ് നടത്തണമെന്നും വിശ്വാസികളോട് 25: 52 ലൂടെ കല്‍പിച്ചിട്ടുണ്ട്. 83: 7 ല്‍ പറഞ്ഞ നരകക്കുണ്ഠത്തിലേക്കുള്ള സിജ്ജീന്‍ പട്ടികയിലുള്ള ഫുജ്ജാറുകള്‍ അദ്ദിക്റിനെ മൂടിവെച്ചുകൊണ്ടും തള്ളിപ്പറഞ്ഞുകൊണ്ടും നാഥനെയും പ്രവാചകന്മാരെയും നബിമാരെയുമെല്ലാം തള്ളിപ്പറഞ്ഞ് 29 കള്ളവാദികളെ പിന്‍പറ്റിക്കൊണ്ടിരിക്കുന്നവരും 30-ാമത്തെ കള്ളവാദിയായ അന്തിക്രിസ്തുവിനെ സ്വാഗതം ചെയ്തുകൊണ്ടിരിക്കുന്നവരുമാണ്. പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്ന കാഫിറുകളും അക്രമികളും ഭ്രാന്തന്മാരുമായ അവര്‍ പരലോകത്തുവെച്ച് പരസ്പരം തര്‍ക്കിക്കുന്ന, കുറ്റപ്പെടുത്തുന്ന, ശപിക്കുന്ന രംഗം 2: 165-167 സൂക്തങ്ങളില്‍ വിവരിച്ചിട്ടുണ്ട്. 2: 7; 3: 90-91; 4: 136-137 വിശദീകരണം നോക്കുക.