إِلَّا طَرِيقَ جَهَنَّمَ خَالِدِينَ فِيهَا أَبَدًا ۚ وَكَانَ ذَٰلِكَ عَلَى اللَّهِ يَسِيرًا
നരകക്കുണ്ഠത്തിലേക്കുള്ള വഴിയിലേക്കൊഴികെ, അതില്‍ അവര്‍ എന്നെന്നും നിത്യവാസികളായിരിക്കും, അത് അല്ലാഹുവിന്‍റെ മേല്‍ വളരെ എളുപ്പമുള്ള കാര്യമായിരിക്കുന്നു.
അറബി ഖുര്‍ആന്‍ വായിക്കുന്ന ഫാജിറുകളും കാഫിറുകളുമടങ്ങിയ ഫുജ്ജാറുകളാണ് 4: 150-151 സൂക്തങ്ങളില്‍ പറഞ്ഞ സത്യമായ അദ്ദിക്ര്‍ സമര്‍പ്പിക്കുന്ന യഥാര്‍ത്ഥ കാഫിറുകള്‍. അവര്‍ 7: 26 ല്‍ വിവരിച്ച പ്രകാരം ആത്മാവിന്‍റെ ജിന്നുകൂട്ടുകാരനെ വിശ്വാസിയാക്കാനുള്ള അദ്ദിക്റിനെ തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയവരാണ്. 4: 118 ല്‍ വിവരിച്ച പ്രകാരം എല്ലാ 1000 ത്തിലും 999 ല്‍ പെട്ട ഫുജ്ജാറുകള്‍ സ്വര്‍ഗത്തിലേക്ക് തിരിച്ചുപോകാനുള്ള ടിക്കറ്റായ അദ്ദിക്റിനെ മൂടിവെക്കുന്നതിനാല്‍ വധിക്കപ്പെട്ടവരാണെന്ന് 80: 17 ല്‍ പറഞ്ഞിട്ടുണ്ട്. അഥവാ 6: 60 ല്‍ വിവരിച്ച പ്രകാരം അവര്‍ ആത്മാവിനെ പരിഗണിക്കാത്തതിനാല്‍ നാഥനെ വിസ്മരിച്ചവരും ഉറക്കാവസ്ഥയില്‍ ജീവിക്കുന്നവരുമാണ്. 3: 100-101 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം അദ്ദിക്റിനെ മുറുകെപ്പിടിക്കുക വഴി നാഥനെ മുറുകെപ്പിടിച്ച് നേരെച്ചൊവ്വെയുള്ള പാതയില്‍ നിലകൊള്ളുന്ന വിശ്വാസി സ്വീകരിക്കേണ്ട പ്രാര്‍ത്ഥനാരീതിയും ജീവിതരീതിയും 7: 205-206 സൂക്തങ്ങളില്‍ വിവരിച്ചിട്ടുണ്ട്. 3: 181-182; 9: 80-82 വിശദീകരണം നോക്കുക.