يَا أَيُّهَا النَّاسُ قَدْ جَاءَكُمُ الرَّسُولُ بِالْحَقِّ مِنْ رَبِّكُمْ فَآمِنُوا خَيْرًا لَكُمْ ۚ وَإِنْ تَكْفُرُوا فَإِنَّ لِلَّهِ مَا فِي السَّمَاوَاتِ وَالْأَرْضِ ۚ وَكَانَ اللَّهُ عَلِيمًا حَكِيمًا
ഓ മനുഷ്യരേ, നിങ്ങളുടെ നാഥനില്‍ നിന്നുള്ള പ്രവാചകന്‍ സത്യവും കൊണ്ട് നിങ്ങളിലേക്ക് വന്നുകഴിഞ്ഞു, അപ്പോള്‍ നിങ്ങള്‍ വിശ്വസിക്കുവീന്‍, അതാണ് നിങ്ങള്‍ക്ക് ഉത്തമം, ഇനി നിങ്ങള്‍ നിഷേധിക്കുകയാണെങ്കില്‍ അപ്പോള്‍ നിശ്ചയം ആകാശങ്ങളിലുള്ള ഒന്നും ഭൂമിയിലുള്ള ഒന്നും അല്ലാഹുവിനുള്ളതാണ്, അല്ലാഹു സര്‍വ്വജ്ഞനായ യുക്തിജ്ഞാനിയുമായിരിക്കുന്നു.
സര്‍വ്വലോകനാഥനില്‍ നിന്നുള്ള സത്യമായ അദ്ദിക്റും കൊണ്ട് അന്ത്യപ്രവാചകനെ നിയോഗിച്ചിട്ടുള്ളത് മൊത്തം മനുഷ്യരിലേക്കാണ്. അതുകൊണ്ട് 2: 30 ല്‍ വിവരിച്ച പ്രകാരം വിശ്വാസിയായ നാഥന്‍റെ പ്രാതിനിധ്യം വഹിക്കലാണ് മനുഷ്യര്‍ക്ക് ഉത്തമമായിട്ടുള്ളത്. നിങ്ങള്‍ കാഫിറുകളാവുകയാണെങ്കില്‍ ആകാശഭൂമികളില്‍ മനുഷ്യരടക്കമുള്ള മുഴുവന്‍ വസ്തുക്കളുടെയും ഉടമ അല്ലാഹുവാണ്. അവന്‍ ലോകരെത്തൊട്ട് ഐശ്വര്യവാനായിരിക്കെ അവന്‍റെ പ്രതാപത്തിനോ പ്രൗഢിക്കോ ഒരു ദോഷവും സംഭവിക്കുകയില്ല എന്നാണ് പറയുന്നത്. 4: 133 ല്‍ വിവരിച്ച പ്രകാരം ത്രികാലജ്ഞാനിയായ പ്രപഞ്ചനാഥന്‍ ഉദ്ദേശിക്കുകയാണെങ്കില്‍ കാഫിറുകളായ മനുഷ്യരെ മാറ്റി വിശ്വാസികളായ മനുഷ്യരെ കൊണ്ടുവരുന്നതാണ്. ഓ മനുഷ്യരേ! നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനില്‍ നിന്നുള്ള ഉപദേശം -അദ്ദിക്ര്‍- വന്നുകിട്ടി, അത് നിങ്ങളുടെ നെഞ്ചുകളിലുള്ള എല്ലാ സംശയങ്ങള്‍ക്കും നിവാരണമാണ് എന്ന് 10: 57 ല്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ അതിനെ കാരുണ്യവും സന്മാര്‍ഗവുമായി ഉപയോഗപ്പെടുത്തുക വിശ്വാസികള്‍ മാത്രമാണ്. ഇന്ന് ലോകരില്‍ ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന ഫുജ്ജാറുകള്‍ അദ്ദിക്റിന്‍റെ 40 പേരുകളും മൂടിവെച്ച് പിശാചിനെ സേവിക്കുന്നവരും 2: 168-169 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം പിശാചിന്‍റെ കാല്‍പ്പാടുകള്‍ പിന്‍പറ്റിക്കൊണ്ടിരിക്കുന്നവരുമാണ്. അവര്‍ വായിച്ച, കേട്ട, തൊട്ട ഗ്രന്ഥം അവര്‍ക്കെതിരായി വാദിച്ചുകൊണ്ടും സാക്ഷി നിന്നുകൊണ്ടും അവരെ നരകക്കുണ്ഠത്തിലേക്ക് തള്ളിവിടുകയാണ് ചെയ്യുക. 2: 119, 147-148; 6: 131-133; 7: 157-158 വിശദീകരണം നോക്കുക.