( അന്നിസാഅ് ) 4 : 172

لَنْ يَسْتَنْكِفَ الْمَسِيحُ أَنْ يَكُونَ عَبْدًا لِلَّهِ وَلَا الْمَلَائِكَةُ الْمُقَرَّبُونَ ۚ وَمَنْ يَسْتَنْكِفْ عَنْ عِبَادَتِهِ وَيَسْتَكْبِرْ فَسَيَحْشُرُهُمْ إِلَيْهِ جَمِيعًا

മസീഹ് അല്ലാഹുവിന്‍റെ അടിമയായിരിക്കുന്നതില്‍ കുറച്ചില്‍ വിചാരിക്കുന്നില്ലതന്നെ-അല്ലാഹുവിന്‍റെ സമീപസ്ഥരായ മലക്കുകളും-ആരാണോ അവന് അടി മപ്പെടുന്നതില്‍ കുറച്ചില്‍ കരുതുകയും അഹങ്കരിക്കുകയും ചെയ്യുന്നത്, അപ്പോള്‍ അവരെ മുഴുവനും അവനിലേക്ക് പുനര്‍ജീവിപ്പിച്ച് ഒരുമിച്ചുകൂട്ടുകതന്നെ ചെയ്യുന്നതാണ്.

അനുസരണം മാത്രം സ്വഭാവമായിട്ടുള്ള കുറ്റം ചെയ്യാത്ത മലക്കുകളോ ഈസാ അടക്കമുള്ള പ്രവാചകന്മാരോ അല്ലാഹുവിന് അടിമപ്പെടുന്നതിലോ അവനെ സേവിച്ചുകൊണ്ടിരിക്കുന്നതിലോ കുറച്ചില്‍ കാണുന്നവരല്ലെന്നാണ് സൂക്തം പറയുന്നത്. അവനെ സേവിച്ചുകൊണ്ടിരിക്കുന്നതില്‍ കുറച്ചില്‍ കാണുന്നത് കാഫിറായ പിശാചും അദ്ദിക്റിന് വിരുദ്ധമായി അവനെ സേവിക്കുകയും സഹായിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന 1: 7 ല്‍ വിവരിച്ച അല്ലാഹുവിന്‍റെ കോപം വര്‍ഷിക്കപ്പെട്ട കപടവിശ്വാസികളും അവരുടെ വഴിപിഴച്ച അനുയായികളുമടങ്ങിയ ഫുജ്ജാറുകളുമാണ്. 19: 92 ല്‍, നിഷ്പക്ഷവാന് ഒരു സന്താനത്തെ തെരഞ്ഞെടുക്കല്‍ യോജിച്ചതല്ല തന്നെ എന്നും; 19: 93 ല്‍, ആകാശഭൂമികളിലുള്ള എല്ലാ ഒന്നും നിഷ്പക്ഷവാന് അടിമയായിട്ടല്ലാതെ വരുന്നില്ല എന്നും പറഞ്ഞിട്ടുണ്ട്. 19: 94-95 സൂക്തങ്ങളില്‍, അവരുടെയെല്ലാം എണ്ണവും അവസ്ഥകളും കണക്കാക്കി നിജപ്പെടുത്തിവെച്ചിട്ടുണ്ടെന്നും എല്ലാവരും വിധിദിവസം ഒറ്റക്കൊറ്റക്കായി വിചാരണക്കായി വരുമെന്നും പറഞ്ഞിട്ടുണ്ട്. 40: 60 ല്‍, നിങ്ങളുടെ നാഥന്‍ പറയുന്നു: നിങ്ങള്‍ എന്നെ വിളിച്ച് പ്രാര്‍ത്ഥിക്കുവീന്‍, എന്നാല്‍ ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം; നിശ്ചയം ആരാണോ എന്നെ വിളിച്ച് പ്രാര്‍ത്ഥിക്കാതെ അഹങ്കരിക്കുന്നത്, അവര്‍ ഹീനരായി നരകക്കുണ്ഠത്തില്‍ പ്രവേശിപ്പിക്കപ്പെടുക തന്നെ ചെയ്യും എന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍ പ്രാര്‍ത്ഥന ആത്മാവുകൊണ്ടായിരിക്കണം. ആത്മാവ് പങ്കെടുക്കാതെ നാവുകൊണ്ട് അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ നടത്തുന്ന പ്രാര്‍ത്ഥന 2: 186 ല്‍ വിവരിച്ച പ്രകാരം വഴികേടല്ലാതെ വര്‍ദ്ധിപ്പിക്കുകയില്ല. വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും സമൂഹജീവിതത്തിലും അദ്ദിക്ര്‍ കൊണ്ട് വിധി കല്‍പിക്കാത്ത കാഫിറുകളും അക്രമികളും തെമ്മാടികളും ഭ്രാന്തന്മാരുമായ ഫുജ്ജാറുകള്‍ നരകക്കുണ്ഠത്തില്‍ വെച്ച് പരസ്പരം തര്‍ക്കിക്കുന്ന, കുറ്റപ്പെടുത്തുന്ന, ശപിക്കുന്ന രംഗം 2: 165-167 സൂക്തങ്ങളില്‍ വിവരിച്ചിട്ടുണ്ട്. 1: 3-4; 4: 42; 8: 22 വിശദീകരണം നോക്കുക.