يَا أَهْلَ الْكِتَابِ لَا تَغْلُوا فِي دِينِكُمْ وَلَا تَقُولُوا عَلَى اللَّهِ إِلَّا الْحَقَّ ۚ إِنَّمَا الْمَسِيحُ عِيسَى ابْنُ مَرْيَمَ رَسُولُ اللَّهِ وَكَلِمَتُهُ أَلْقَاهَا إِلَىٰ مَرْيَمَ وَرُوحٌ مِنْهُ ۖ فَآمِنُوا بِاللَّهِ وَرُسُلِهِ ۖ وَلَا تَقُولُوا ثَلَاثَةٌ ۚ انْتَهُوا خَيْرًا لَكُمْ ۚ إِنَّمَا اللَّهُ إِلَٰهٌ وَاحِدٌ ۖ سُبْحَانَهُ أَنْ يَكُونَ لَهُ وَلَدٌ ۘ لَهُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ ۗ وَكَفَىٰ بِاللَّهِ وَكِيلًا
ഓ വേദക്കാരേ! നിങ്ങള്‍ നിങ്ങളുടെ ദീനില്‍ അതിര് കവിയാതിരിക്കുവിന്‍, അല്ലാഹുവിന്‍റെ മേല്‍ സത്യമല്ലാത്തത് പറയാതിരിക്കുകയും ചെയ്യുവിന്‍, നിശ്ചയം മര്‍യമിന്‍റെ പുത്രന്‍ ഈസാ മസീഹ് അല്ലാഹുവിന്‍റെ പ്രവാചകനും അവന്‍ മര്‍യമിലേക്ക് ഇട്ടുകൊടുത്ത അവന്‍റെ വചനവും അവനില്‍ നിന്നുള്ള ഒരു റൂഹുമാണ്, അപ്പോള്‍ നിങ്ങള്‍ അല്ലാഹുവിനെക്കൊണ്ടും അവന്‍റെ പ്രവാചകന്‍മാരെ ക്കൊണ്ടും വിശ്വസിക്കുവിന്‍, അല്ലാഹു മൂവരും കൂടിയതാണെന്ന് നിങ്ങള്‍ പറയാതിരിക്കുകയും ചെയ്യുവിന്‍, നിങ്ങള്‍ വിരമിക്കുക, അതാണ് നിങ്ങള്‍ക്ക് ഉത്തമം, നിശ്ചയം അല്ലാഹു ഏക ഇലാഹാകുന്നു, ഒരു പുത്രനുണ്ടാകുന്നതില്‍ നിന്ന് അവന്‍ എത്രയോ പരിശുദ്ധനുമാണ്, ആകാശങ്ങളിലുള്ള എല്ലാ ഒന്നും ഭൂമിയിലുള്ള എല്ലാ ഒന്നും അവനുള്ളതാകുന്നു, കൈകാര്യകര്‍ത്താവായി അല്ലാഹുതന്നെ ഏറ്റവും മതിയായവനുമാണ്.
നിശ്ചയം അല്ലാഹു, അവന്‍ മര്‍യമിന്‍റെ പുത്രന്‍ ഈസാ മസീഹ് തന്നെയാകുന്നു എന്ന് പറഞ്ഞവര്‍ നിഷേധികളായിക്കഴിഞ്ഞിട്ടുണ്ടെന്ന് 5: 17 ലും 5: 72 ലും പറഞ്ഞിട്ടുണ്ട്. നിശ്ചയം അല്ലാഹു മൂവരിലൊന്നാണ്, അല്ലെങ്കില്‍ പിതാവും പുത്രനും പരിശുദ്ധാത്മാവും മൂന്നും കൂടിയതാണെന്ന് പറഞ്ഞവരും നിഷേധികളായിക്കഴിഞ്ഞിട്ടുണ്ടെന്ന് 5: 73 ലും പറഞ്ഞിട്ടുണ്ട്. മര്‍യമിന്‍റെ പുത്രന്‍ ഈസാ മസീഹിന്‍റെ ശരീരം 'ഉണ്ടാവുക' എന്ന് പറഞ്ഞുകൊണ്ട് മര്‍യമിലേക്ക് ഇട്ടുകൊടുത്ത അല്ലാഹുവിന്‍റെ വചനമാണ്; ജീവനും ആത്മാവും കൂടിയ റൂഹ് ആകട്ടെ എല്ലാ ജീവികളുടേയും പോലെ അവനില്‍ നിന്നുള്ളത് തന്നെയുമാണ്.
4: 163 ല്‍ വിവരിച്ച പ്രകാരം ആദ്യപ്രവാചകന്‍ നൂഹ് മുതല്‍ അന്ത്യപ്രവാചകന്‍ മുഹമ്മദ് വരെയുള്ള 313 പേര്‍ക്കും സത്യവും തെളിവും ത്രികാലജ്ഞാനവുമായ അദ്ദിക്ര്‍ നല്‍കപ്പെട്ടിട്ടുള്ളത് പ്രപഞ്ചനാഥനായ അല്ലാഹുവിനെക്കൂടാതെ മനുഷ്യര്‍ക്ക് മറ്റൊരു ദൈവമോ ഉടമയോ രാജാവോ ഇല്ല എന്നും അപ്പോള്‍ നിങ്ങള്‍ അവനെ മാത്രം സേവിക്കുവീന്‍ എന്ന് കല്‍പിച്ചുകൊണ്ടുമാണ്. അന്ത്യപ്രവാചകനായ മുഹമ്മദിന്‍റെ ജീവിതകാലത്ത് ഗ്രന്ഥം ക്രോഡീകരിക്കപ്പെട്ടിട്ടുണ്ടായിരുന്നില്ല എന്നതിനാല്‍ അന്ന് ഗ്രന്ഥത്തിന്‍റെ ആളുകള്‍ മുമ്പ് അവതരിപ്പിക്കപ്പെട്ട തൗറാത്തിന്‍റെയും ഇഞ്ചീലിന്‍റെയും ആളുകളെന്ന് അവകാശപ്പെട്ടിരുന്ന മദീനയിലുണ്ടായിരുന്ന ജൂതരും ക്രൈസ്തവരുമാണ്. പ്രവാചകന് അവതരിപ്പിക്കപ്പെട്ട 6236 സൂക്തങ്ങളടങ്ങിയ ഗ്രന്ഥം ക്രോഡീകരിക്കപ്പെട്ടതിനുശേഷം ഗ്രന്ഥത്തിന്‍റെ ആളുകള്‍ പ്രവാചകന്‍റെ ജനതയാണ്. ത്രികാലജ്ഞാനമായ അദ്ദിക്ര്‍ അവതരിപ്പിച്ചിട്ടുള്ളത് നാഥനെ പരിചയപ്പെടുത്തുന്നതിനാണ് എന്നിരിക്കെ, അദ്ദിക്റില്‍ നിന്നുള്ള ഒരു പദം തെളിവായി ഉദ്ധരിക്കാതെ അല്ലാഹുവിനെക്കുറിച്ച് സംസാരിക്കുന്നവര്‍ കളവ് പറയുന്നവരും ദുഷിച്ച പരിണിതിയുള്ള, അല്ലാഹുവിന്‍റെ കോപവും ശാപവും ആപതിച്ചിട്ടുള്ളവരാണെന്നും നരകക്കുണ്ഠം മടക്കസ്ഥലമായിട്ടുള്ളവരാണെന്നും മനുഷ്യരില്‍ ഫുജ്ജാറുകളാണ് വായിച്ചിട്ടുള്ളത്. 39: 4; 42: 11; 112: 1-4 കൂട്ടിവായിക്കുക. 2: 62,116-117, 255; 3: 39, 45, 55; 5: 15-16 വിശദീകരണം നോക്കുക.