( അന്നിസാഅ് ) 4 : 22

وَلَا تَنْكِحُوا مَا نَكَحَ آبَاؤُكُمْ مِنَ النِّسَاءِ إِلَّا مَا قَدْ سَلَفَ ۚ إِنَّهُ كَانَ فَاحِشَةً وَمَقْتًا وَسَاءَ سَبِيلًا

നിങ്ങള്‍ നിങ്ങളുടെ പിതാക്കന്‍മാര്‍ വിവാഹം ചെയ്ത സ്ത്രീകളില്‍നിന്നുള്ള വരെ ഒരിക്കലും വിവാഹം ചെയ്യുകയുമരുത്-മുന്‍കാലത്ത് നടന്നതൊഴികെ, നിശ്ചയം അത് തികച്ചും മ്ലേഛവും വെറുക്കപ്പെട്ടതും ദുര്‍മാര്‍ഗ്ഗവുമാകുന്നു.

ജാഹിലിയ്യാ കാലത്ത് പിതാക്കന്‍മാര്‍ മരിച്ചുപോയാല്‍ അവരുടെ വിധവകളായ ഭാര്യമാരെ മക്കളും മക്കള്‍ മരിച്ചുപോയാല്‍ മക്കളുടെ ഭാര്യമാരെ പിതാക്കളും വിവാഹം ചെയ്യുകയോ അവരെ അനന്തരസ്വത്തായി സ്വീകരിക്കുകയോ ചെയ്തിരുന്നു. അത് തിക ച്ചും മ്ലേഛവും ദുര്‍നടപ്പും സന്‍മാര്‍ഗത്തിന് വിരുദ്ധവുമാണെന്ന് അല്ലാഹു പഠിപ്പിക്കുക യാണ്. വിവാഹബന്ധം നിരോധിക്കപ്പെട്ട വല്ല സ്ത്രീകളെയും വല്ലവനും വ്യഭിചരിച്ചാല്‍ അവനെ കൊന്നുകളയണമെന്നും പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. 

ഇന്ന് ലോകത്തെവിടെയും വിശ്വാസികളുടെ ഒരു സംഘമില്ലാത്തതിനാല്‍ ഇത്തരം നീചവൃത്തികള്‍ക്കുള്ള ശിക്ഷ നടപ്പിലാക്കാന്‍ സാധ്യമല്ല. ഇന്ന് ഒറ്റപ്പെട്ട വിശ്വാസി 2: 187 ല്‍ വിവരിച്ച പ്രകാരം ലൈംഗിക ബന്ധമില്ലാതെ ദൈവസ്മരണയില്‍ അദ്ദിക്ര്‍ മുറുകെ പ്പിടിച്ച് നിലകൊള്ളുകയും 1000 സമുദായങ്ങളില്‍ പെട്ട ജീവികളുടെ ആത്മാവു കൊണ്ടുള്ള പ്രാര്‍ത്ഥനകളുടെയും കീര്‍ത്തനങ്ങളുടെയും പ്രതിഫലത്തിന്‍റെ ഒരു വിഹിതം ലഭിക്കണമെന്ന ലക്ഷ്യത്തോടുകൂടി പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താ നുള്ള ത്രാസും അമാനത്തുമായ അദ്ദിക്ര്‍ ലോകരില്‍ പ്രചരിപ്പിക്കുകയുമാണ് വേണ്ടത്. 2: 2-5; 7: 205-206; 23: 7 വിശദീകരണം നോക്കുക.