( അന്നിസാഅ് ) 4 : 21

وَكَيْفَ تَأْخُذُونَهُ وَقَدْ أَفْضَىٰ بَعْضُكُمْ إِلَىٰ بَعْضٍ وَأَخَذْنَ مِنْكُمْ مِيثَاقًا غَلِيظًا

നിങ്ങള്‍ എങ്ങനെയാണ് അത് തിരിച്ചുപിടിക്കുക? നിങ്ങള്‍ പരസ്പരം സുഖമെടുക്കുകയും അവര്‍ നിങ്ങളില്‍നിന്ന് ബലിഷ്ഠമായ പ്രതിജ്ഞ വാങ്ങുകയും ചെയ്തുകഴിഞ്ഞിരിക്കെ?

വിവാഹബന്ധം സ്രഷ്ടാവ് തന്നെ നിശ്ചയിച്ചിട്ടുള്ളതാണ്, അവനാണ് വെള്ളത്തി ല്‍ നിന്ന് മനുഷ്യന്‍റെ ശരീരം ഉണ്ടാക്കിയത്, അവര്‍ക്കിടയില്‍ വംശബന്ധവുംവിവാഹ ബന്ധവും ഉണ്ടാക്കിയിട്ടുള്ളതും അവന്‍ തന്നെയാണ് എന്ന് 25: 54 ല്‍ പറഞ്ഞിട്ടുണ്ട്. അ പ്പോള്‍ വിവാഹം അല്ലാഹുവിനെ സാക്ഷ്യപ്പെടുത്തിക്കൊണ്ട് സൃഷ്ടികള്‍ തമ്മില്‍ നടത്തു ന്ന ഒരു കരാറാണ്. ആ ബന്ധം വിഛേദിക്കുന്നത് അനുവദനീയമായ കാര്യങ്ങളില്‍ വെച്ച് അല്ലാഹുവിന് ഏറ്റവും കോപമുള്ള കാര്യവുമാണ്. വിവാഹമോചനത്തിന് 4: 34-35; 65: 1, 2 തുടങ്ങിയ സൂക്തങ്ങളില്‍ പടിപടിയായുള്ള പല നിബന്ധനകളും വെച്ചിട്ടുണ്ട്. പ്രസ്തു ത വിധിവിലക്കുകളെല്ലാം പാലിച്ചിട്ടും യോജിച്ചുപോകാന്‍ സാധിക്കുകയില്ല എന്ന് ദമ്പതികള്‍ മനസ്സിലാക്കുകയാണെങ്കില്‍ മാത്രമേ വിവാഹമോചനം അനുവദനീയമാവുകയു ള്ളൂ. അത്തരം സാഹചര്യത്തില്‍ വിവാഹമൂല്യമായി നല്‍കിയത് ഒരു കൂമ്പാരമാണെങ്കില്‍ പോലും അതില്‍ നിന്ന് ഒന്നും തിരിച്ചുവാങ്ങുന്നതിന് പുരുഷന് അനുവാദമില്ല. 4: 34 പ്രകാരം പുരുഷന്‍ അവന്‍റെ സമ്പത്തില്‍ നിന്ന് സ്ത്രീകള്‍ക്കുവേണ്ടി ചെലവഴിക്കുന്ന ത് കൊണ്ടാണ് അവരെ സ്ത്രീകളുടെ നിയന്ത്രാതാവായി നിശ്ചയിച്ചിട്ടുള്ളത്.

 സ്രഷ്ടാവിന്‍റെ തൃപ്തിയിലുള്ള ബന്ധം മാത്രമേ സൃഷ്ടികള്‍ക്ക് അനുവദിച്ചിട്ടുള്ളൂ. സ്ത്രീയുടെ വികാരം ശമിപ്പിച്ച് കൊടുക്കാന്‍ പുരുഷനെയാണ് ഉത്തരവാദപ്പെടുത്തിയിരി ക്കുന്നത്. ഇഹത്തില്‍ സ്വര്‍ഗീയമായ അവസ്ഥ ദ്യോതിപ്പിക്കുന്ന ഇണചേരല്‍ പ്രകൃതിമത മായ ഇസ്ലാമില്‍ ഏറ്റവും വലിയ ഇബാദത്താണ്. 33: 7 ല്‍ വിവരിച്ച പ്രകാരം മുഹമ്മദ്, നൂഹ്, ഇബ്റാഹിം, മൂസാ, മര്‍യമിന്‍റെ പുത്രന്‍ ഈസാ തുടങ്ങിയ പ്രവാചകന്മാരോട് നാ ഥന്‍ വാങ്ങിയ ബലിഷ്ഠമായ പ്രതിജ്ഞ തന്നെയാണ് ഈ സൂക്തങ്ങളില്‍ പറഞ്ഞ പ്രതി ജ്ഞയും. 2: 226, 232; 3: 81-82, 187 വിശദീകരണം നോക്കുക.