( അന്നിസാഅ് ) 4 : 35

وَإِنْ خِفْتُمْ شِقَاقَ بَيْنِهِمَا فَابْعَثُوا حَكَمًا مِنْ أَهْلِهِ وَحَكَمًا مِنْ أَهْلِهَا إِنْ يُرِيدَا إِصْلَاحًا يُوَفِّقِ اللَّهُ بَيْنَهُمَا ۗ إِنَّ اللَّهَ كَانَ عَلِيمًا خَبِيرًا

അവര്‍ക്കിടയിലുള്ള (ദമ്പതികള്‍ക്കിടയിലുള്ള) ബന്ധം ഭിന്നിക്കുമെന്ന് ഇനിയും നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ അപ്പോള്‍ അവന്‍റെ ബന്ധുക്കളില്‍ നിന്ന് ഒരു മധ്യസ്ഥനെയും അവളുടെ ബന്ധുക്കളില്‍ നിന്ന് ഒരു മധ്യസ്ഥനെയും നിയോഗിക്കുക, അവര്‍ ഇരുവരും അനുരഞ്ജനം ആഗ്രഹിച്ചാല്‍ അല്ലാഹു അവര്‍ക്കിടയില്‍ യോജിപ്പിന് വേണ്ടുക നല്‍കുന്നതാണ്, നിശ്ചയം അല്ലാഹു എല്ലാം വലയംചെയ്ത സര്‍വ്വജ്ഞാനി തന്നെയായിരിക്കുന്നു.

'അവര്‍ ഇരുവരും അനുരഞ്ജനം ആഗ്രഹിച്ചാല്‍' എന്ന് പറഞ്ഞാല്‍ ദമ്പതികളാ യ രണ്ടുപേര്‍ എന്നും മധ്യസ്ഥന്‍മാരായ രണ്ടുപേര്‍ എന്നും ആശയമുണ്ട്. അല്ലാഹു എ ല്ലാം അറിയുന്നവനും ത്രികാലജ്ഞാനിയുമാണ് എന്ന് പറയുമ്പോള്‍ രണ്ടുപേരും ആ ത്മാര്‍ത്ഥമായി അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കണമെന്നും എല്ലാകാര്യങ്ങളും അല്ലാഹു നേ രത്തെ നിശ്ചയിച്ച് അവന്‍റെ ത്രികാലജ്ഞാനമായ അദ്ദിക്റില്‍ രേഖപ്പെടുത്തിവെച്ചിട്ടുള്ളതാണ് എന്ന ബോധത്തോടെ ഗ്രന്ഥത്തിന്‍റെ വെളിച്ചത്തില്‍ നിലകൊള്ളണമെന്നാണ്. എ ന്നാല്‍ മാത്രമേ ഇണകളായി സ്വര്‍ഗത്തിലേക്ക് തിരിച്ചുപോകാന്‍ സാധിക്കുകയുള്ളൂ. അ റബി ഖുര്‍ആന്‍ വായിക്കുന്ന കപടവിശ്വാസികളും അനുയായികളുമടങ്ങിയ ഫുജ്ജാറുകള്‍ നരകക്കുണ്ഠത്തില്‍ വെച്ച് പരസ്പരം തര്‍ക്കിക്കുന്ന, ശപിക്കുന്ന, കുറ്റപ്പെടുത്തുന്ന രംഗം 2: 165-167 ല്‍ വിവരിച്ചിട്ടുണ്ട്. 2: 152, 255; 3: 165-167; 17: 17 വിശദീകരണം നോക്കുക.