( അന്നിസാഅ് ) 4 : 34

الرِّجَالُ قَوَّامُونَ عَلَى النِّسَاءِ بِمَا فَضَّلَ اللَّهُ بَعْضَهُمْ عَلَىٰ بَعْضٍ وَبِمَا أَنْفَقُوا مِنْ أَمْوَالِهِمْ ۚ فَالصَّالِحَاتُ قَانِتَاتٌ حَافِظَاتٌ لِلْغَيْبِ بِمَا حَفِظَ اللَّهُ ۚ وَاللَّاتِي تَخَافُونَ نُشُوزَهُنَّ فَعِظُوهُنَّ وَاهْجُرُوهُنَّ فِي الْمَضَاجِعِ وَاضْرِبُوهُنَّ ۖ فَإِنْ أَطَعْنَكُمْ فَلَا تَبْغُوا عَلَيْهِنَّ سَبِيلًا ۗ إِنَّ اللَّهَ كَانَ عَلِيًّا كَبِيرًا

പുരുഷന്‍മാര്‍ സ്ത്രീകളുടെമേല്‍ നിയന്ത്രാതാക്കളാകുന്നു, അല്ലാഹു അവരില്‍ ചിലരെ ചിലരുടെമേല്‍ ശ്രേഷ്ഠരാക്കിയതുകൊണ്ടും അവരുടെ ധനത്തില്‍ നിന്ന് അവര്‍ ചെലവഴിക്കുന്നതുകൊണ്ടുമാണത്, അപ്പോള്‍ സജ്ജനങ്ങളായ സ്ത്രീകള്‍ അനുസരണ സ്വഭാവമുള്ളവരും പുരുഷന്‍മാരുടെ അഭാവത്തില്‍ അല്ലാഹു സൂക്ഷിക്കാന്‍ പറഞ്ഞത് സൂക്ഷിക്കുന്നവരുമാകുന്നു, ഏത് സ്ത്രീകളില്‍ നിന്ന് അനുസരണക്കേട് ഭയപ്പെടുന്നുവോ, അപ്പോള്‍ അവരെ നിങ്ങള്‍ ഉപദേശിക്കുക, അവരെ കിടപ്പറകളില്‍ വെടിയുകയും അവരെ നിങ്ങള്‍ അടിക്കുകയും ചെയ്യുക, അങ്ങനെ അവര്‍ നിങ്ങളെ അനുസരിക്കുന്നവരായാല്‍ പിന്നെ നിങ്ങള്‍ അവരുടെമേല്‍ മറ്റൊരു മാര്‍ഗ്ഗവും അന്വേഷിക്കാവുന്നതല്ല, നിശ്ചയം, അല്ലാഹു അത്യുന്നതനായ വലിയവന്‍ തന്നെയായിരിക്കുന്നു.

പുരുഷന്‍മാരുടെ ശരീരഘടന സ്ത്രീകളുടെ ശരീരഘടനയില്‍ നിന്ന് വ്യത്യസ്തമാ ണ്. അവര്‍ക്ക് സ്ത്രീകളെ അപേക്ഷിച്ച് ഏതുസമയത്തും എവിടെയും തനിച്ചുപോകാമെ ങ്കില്‍ സ്ത്രീകള്‍ക്ക് ദൂരയാത്രയിലും രാത്രികാലങ്ങളിലും മറ്റും തനിച്ചുപോകല്‍ സുര ക്ഷിതമല്ല. സ്ത്രീയുടെ നിയന്ത്രാതാവായി പുരുഷനെ നിശ്ചയിക്കാനുള്ള രണ്ടാമത്തെ കാരണം അവന്‍റെ ധനത്തില്‍ നിന്ന് അവള്‍ക്കുവേണ്ടി ചെലവഴിക്കുന്നു എന്നതാണ്. സ് ത്രീകള്‍ക്ക് ഭക്ഷണവും പാര്‍പ്പിടവുമെല്ലാം നല്‍കാനും വിവാഹമൂല്യം നല്‍കാനും സാ മ്പത്തികശേഷി ഇല്ലെങ്കില്‍ വിവാഹിതരാകാതെ വ്രതമനുഷ്ഠിച്ച് ആത്മനിയന്ത്രണം പാ ലിച്ച് ജീവിക്കാനാണ് യുവാക്കളോട് കല്‍പിച്ചിട്ടുള്ളത്. അല്ലാതെ സ്ത്രീകളുടെ ഭാഗത്തു നിന്ന് സ്ത്രീധനവും ആഭരണങ്ങളും വാങ്ങി വിവാഹം ചെയ്യുന്നത് അനിസ്ലാമികവും പെണ്‍കുട്ടികളെ ജീവനോടെ കുഴിച്ചുമൂടിയിരുന്ന ജാഹിലിയ്യാ വ്യവസ്ഥ നടപ്പിലാകുന്നതിന് വഴിവെക്കുന്നതുമാണ്. അല്ലാഹു സൂക്ഷിക്കാന്‍ പറഞ്ഞത് സൂക്ഷിക്കുന്നവള്‍ എന്നു പറഞ്ഞാല്‍ അവളുടെ ചാരിത്ര്യവും ഭര്‍ത്താവിന്‍റെ സമ്പത്തും സൂക്ഷിക്കുന്നവള്‍ എന്നാണ്. അഥവാ ഭര്‍ത്താവിന്‍റെ സമ്മതം കൂടാതെ അവന്‍ വിലക്കിയ സ്ഥലങ്ങളില്‍ പോവുകയോ അവന്‍ ഇഷ്ടപ്പെടാത്തവരുമായി ഇടപഴകുകയോ അവന്‍റെ ധനത്തില്‍ നിന്ന് ദാനധര്‍മ്മങ്ങള്‍ ചെയ്യുകയോ ചെയ്യാത്തവള്‍ എന്നര്‍ത്ഥം. 

അനുസരണക്കേട് കാണിക്കുന്ന സ്ത്രീകളെ വിവാഹമോചനം ചെയ്യുന്നതിന്‍റെ മു ന്നോടിയായി സ്വീകരിക്കേണ്ട മൂന്നുഘട്ടങ്ങള്‍. ഒന്ന്: 10: 57 ല്‍ പറഞ്ഞ മൗഇളത്തായ അദ്ദിക്ര്‍ കൊണ്ട് ഉപദേശിക്കുക. രണ്ട്: ഒരേ കിടക്കയില്‍ കിടന്ന് സംയോഗത്തിലേര്‍പ്പെടാ തെ നാല്‍പത് ദിവസം കഴിച്ചുകൂട്ടുക. മൂന്ന്: അല്ലാഹുവിനോട് ഇവളുടെ സ്വഭാവമൊന്ന് നന്നാക്കിത്തരണമെന്ന് ആത്മാവുകൊണ്ട് പ്രാര്‍ത്ഥിച്ച് അടിക്കുക എന്നിവയാണ്. 

എന്നാല്‍ ഇന്ന് അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളായ കുഫ്ഫാറുകള്‍ അദ്ദിക്റിനെ തള്ളിപ്പറഞ്ഞുകൊണ്ട് പിശാചിന്‍റെ കാല്‍പ്പാടുകള്‍ പിന്‍പറ്റുന്നവരാണ്. അ ദ്ദിക്റിനെ വിസ്മരിച്ച കെട്ടജനത എന്നാണ് അവരെ 25: 17-18 ല്‍ വിശേഷിപ്പിച്ചിട്ടുള്ള തെങ്കില്‍ 25: 33-34 ല്‍ അവരെ തങ്ങളുടെ മുഖങ്ങളില്‍ നരകക്കുണ്ഠത്തിലേക്ക് വലിച്ചിഴ ക്കപ്പെടാനുള്ള ഏറ്റവും ദുഷിച്ച സ്ഥാനത്തുള്ള ഏറ്റവും വഴിപിഴച്ചവര്‍ എന്നാണ് പറ ഞ്ഞിട്ടുള്ളത്. പ്രകാശമായ അദ്ദിക്റിന്‍റെ വെളിച്ചത്തില്‍ ജീവിക്കുന്ന വിശ്വാസികള്‍ 66: 6 ല്‍ കല്‍പിച്ച പ്രകാരം സ്വന്തത്തെയും കുടുംബാംഗങ്ങളെയും നരകത്തെത്തൊട്ട് കാത്ത് സൂക്ഷിക്കുന്നതാണ് . അല്ലാത്തപക്ഷം അവര്‍ 39: 15; 42: 45 സൂക്തങ്ങളില്‍ പറഞ്ഞപ്രകാ രം വിധിദിവസം സ്വന്തത്തെയും കുടുംബാംഗങ്ങളെയും നഷ്ടപ്പെടുത്തിയവരായിരിക്കും. 2: 187, 222; 4: 15-16, 27 വിശദീകരണം നോക്കുക.