وَالَّذِينَ يُنْفِقُونَ أَمْوَالَهُمْ رِئَاءَ النَّاسِ وَلَا يُؤْمِنُونَ بِاللَّهِ وَلَا بِالْيَوْمِ الْآخِرِ ۗ وَمَنْ يَكُنِ الشَّيْطَانُ لَهُ قَرِينًا فَسَاءَ قَرِينًا
തങ്ങളുടെ ധനം ജനങ്ങളെ കാണിക്കുന്നതിനുവേണ്ടി ചെലവഴിച്ചുകൊണ്ടിരിക്കുന്നവരുമാണവര്‍, അല്ലാഹുവിനെക്കൊണ്ടോ അന്ത്യദിനത്തെക്കൊണ്ടോ അവര്‍ വിശ്വസിച്ചിട്ടുമില്ല, ആര്‍ക്കെങ്കിലും പിശാച് കൂട്ടുകാരനായാല്‍ അപ്പോള്‍ അവന്‍ ഒരു ദുഷിച്ച കൂട്ടുകാരന്‍ തന്നെ.
നിഷ്പക്ഷവാന്‍റെ സ്മരണയുണര്‍ത്തുന്ന അദ്ദിക്റിനെത്തൊട്ട് ആരാണോ മടുപ്പ് കാണിച്ചത്, അവര്‍ക്ക് നാം പിശാചിനെ കൂട്ടുകാരനായി നിശ്ചയിച്ച് കൊടുക്കുമെന്ന് 43: 36 ല്‍ പറഞ്ഞിട്ടുണ്ട്. ആ ദുഷിച്ച കൂട്ടുകാര്‍ അവരെ അല്ലാഹുവിന്‍റെ മാര്‍ഗത്തെത്തൊട്ട് ത ടയുകതന്നെ ചെയ്യും; എന്നാല്‍ അവര്‍ സന്മാര്ഗത്തിലാണെന്ന് കണക്കുകൂട്ടുന്നതാണ് എന്ന് 43: 37 ലും, അങ്ങനെ അവര്‍ രണ്ടുകൂട്ടരും നമ്മിലേക്ക് വന്നാല്‍ അവര്‍ പറയും: ക ഷ്ടം! എനിക്കും നിനക്കുമിടയില്‍ രണ്ട് ഉദയസ്ഥാനങ്ങളുടെ അകല്‍ച്ച ഉണ്ടായിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനേ, നീ എത്ര ദുഷിച്ച കൂട്ടുകാരന്‍ എന്ന് 43: 38 ലും, അന്നേദിനം അവിടെവെച്ച് സങ്കടം പറഞ്ഞതുകൊണ്ടോ പരസ്പരം തര്‍ക്കിച്ചതുകൊണ്ടോ ഇത്തരം അക്രമികള്‍ക്ക് ഒരു ഉപകാരവും ലഭിക്കുകയില്ല, നിശ്ചയം അവര്‍ ശിക്ഷയില്‍ പങ്കുകാരുമായിരിക്കും എന്ന് 43: 39 ലും പറഞ്ഞിട്ടുണ്ട്. ജിന്നുകൂട്ടുകാരനെ അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാക്കാതെ ഒരു മനുഷ്യനും വിശ്വാസിയാകാന്‍ സാധ്യമല്ലതന്നെ. ജനങ്ങളെ ബോധിപ്പിക്കാന്‍ വേണ്ടി പണം ചെലവഴിക്കുന്നവരോട്; ആരെ ബോധിപ്പിക്കാനാണോ നിങ്ങള്‍ പണം ചെലവഴിച്ചത്, അവരില്‍ നിന്ന് നിങ്ങള്‍ പ്രതിഫലം വാങ്ങിക്കൊള്ളുക എന്ന് അ ന്ത്യനാളില്‍ പറയപ്പെടുമെന്ന് നാഥന്‍ അവന്‍റെ നിരക്ഷരനായ പ്രവാചകനിലൂടെ പഠിപ്പി ച്ചിട്ടുണ്ട്. അല്ലാഹുവിനെ ബോധിപ്പിക്കാനല്ലാതെ മറ്റാരെ ബോധിപ്പിക്കാനാണെങ്കിലും അവര്‍ പിശാചിനെയാണ് ബോധിപ്പിക്കുന്നത്. അല്ലാഹുവിനെയല്ലാതെ മറ്റാരെ വിളിച്ചുപ്രാര്‍ത്ഥിച്ചാലും അവര്‍ കാരുണ്യം വിലക്കപ്പെട്ട, ശപിക്കപ്പെട്ട, സംശയമുണ്ടാക്കുന്ന പിശാചിനെയല്ലാതെ വിളിക്കുന്നില്ല എന്ന് 4: 117 ല്‍ നരകത്തിലെ സിജ്ജീന്‍ പട്ടികയിലുള്ള ഫു ജ്ജാറുകള്‍ വായിച്ചിട്ടുണ്ട്. 2: 264, 268; 3: 101-102; 18: 110 വിശദീകരണം നോക്കുക.