( അന്നിസാഅ് ) 4 : 39

وَمَاذَا عَلَيْهِمْ لَوْ آمَنُوا بِاللَّهِ وَالْيَوْمِ الْآخِرِ وَأَنْفَقُوا مِمَّا رَزَقَهُمُ اللَّهُ ۚ وَكَانَ اللَّهُ بِهِمْ عَلِيمًا

അല്ലാഹുവിനെക്കൊണ്ടും അന്ത്യദിനത്തെക്കൊണ്ടും വിശ്വസിച്ചുകൊണ്ട് അല്ലാഹു നല്‍കിയിട്ടുള്ള വിഭവങ്ങളില്‍ നിന്ന് ചെലവഴിച്ചിരുന്നുവെങ്കില്‍ അവരുടെമേല്‍ എന്ത് ദോഷമാണുള്ളത്? അല്ലാഹു അവരെക്കുറിച്ച് ശരിക്കും അറിവുള്ളവന്‍ തന്നെയായിരിക്കുന്നു.


ജീവിതലക്ഷ്യം മനസ്സിലാക്കിയ വിശ്വാസികള്‍ സ്വര്‍ഗം അല്ലെങ്കില്‍ നരകം ഓരോ ആത്മാവും ഇവിടെ വെച്ച് സമ്പാദിക്കുന്നതാണ് എന്ന ഉത്തമബോധ്യമുള്ളവരാണ്. അവര്‍ ഭൂമിയിലേക്ക് വന്നപ്പോള്‍ കൊണ്ടുവരാത്തതും പോകുമ്പോള്‍ കൊണ്ടുപോകാത്തതുമായ എല്ലാ അനുഗ്രഹങ്ങളും പ്രകാശമായ അദ്ദിക്റിന്‍റെ വെളിച്ചത്തില്‍ ഉപയോഗപ്പെടുത്തി നാലാം ഘട്ടമായ ഐഹികലോകത്ത് വെച്ച് ഏഴാം ഘട്ടത്തിലേക്ക് വേണ്ട സ്വര്‍ഗം സമ്പാദിക്കുന്നതാണ്. അങ്ങനെ മരണത്തോടുകൂടി അവര്‍ സമ്പാദിച്ച സ്വര്‍ഗത്തിലേക്ക് സ്രഷ്ടാവ് അവരെത്തൊട്ടും അവര്‍ സ്രഷ്ടാവിനെത്തൊട്ടും തൃപ്തിപ്പെട്ടുകൊണ്ട് തിരിച്ചുപോകുന്നതുമാണ്. ജീവിതലക്ഷ്യം ഉണര്‍ത്തുന്ന അദ്ദിക്റിനെ അവഗണിക്കുക വഴി കാഫിറുകളുടെ പ്രവര്‍ത്തനങ്ങളെല്ലാം തന്നെ പരലോകത്ത് അവര്‍ക്ക് നഷ്ടകരമായിരിക്കുമെന്ന് 2: 186; 7: 8-9; 18: 103-106; 40: 50; 47: 9 തുടങ്ങിയ സൂക്തങ്ങളിലെല്ലാം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 2: 271, 286; 3: 136 വിശദീകരണം നോക്കുക.