أَلَمْ تَرَ إِلَى الَّذِينَ أُوتُوا نَصِيبًا مِنَ الْكِتَابِ يَشْتَرُونَ الضَّلَالَةَ وَيُرِيدُونَ أَنْ تَضِلُّوا السَّبِيلَ
വേദത്തില്‍ നിന്നുള്ള ഒരു വിഹിതം നല്‍കപ്പെട്ടവരിലേക്ക് നിന്‍റെ ശ്രദ്ധ തിരിഞ്ഞുവോ? അവര്‍ സ്വയം വഴികേട് വാങ്ങിക്കൊണ്ടിരിക്കുന്നു, നിങ്ങളെ നേര്‍മാര്‍ഗ്ഗത്തില്‍നിന്ന് വഴിപിഴപ്പിക്കാന്‍ അവര്‍ ഉദ്ദേശിക്കുകയും ചെയ്യുന്നു.
സൂക്തം അവതരിപ്പിച്ച കാലത്തെ പ്രവാചകന്‍റെ മുമ്പിലുള്ള വേദക്കാരായ ജൂത ക്രൈസ്തവരെക്കുറിച്ചാണ് ഈ പരാമര്‍ശമെങ്കില്‍, ഇന്ന് മൊത്തം മനുഷ്യര്‍ക്കുള്ള ഗ്രന്ഥം അദ്ദിക്ര്‍ മാത്രമായതിനാല്‍ അതിലെ 6236 സൂക്തങ്ങളും എടുക്കാതെ ചിലത് എടുക്കുക യും മറ്റു ചിലത് തള്ളിപ്പറയുകയും ചെയ്ത് വിവിധ സംഘടനകളായി പിരിഞ്ഞ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളാണ് ഇന്ന് 'വേദത്തില്‍ നിന്ന് ഒരു വിഹിതം നല്‍കപ്പെട്ടവര്‍'. 48: 6 ല്‍ വിവരിച്ച പ്രകാരം പ്രപഞ്ചനാഥനെക്കുറിച്ച് ദുഷിച്ച ധാരണ വെച്ചുപുലര്‍ത്തുന്ന അവര്‍ അദ്ദിക്റിനെ തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയവരാണ്. അവരു ടെ മേലാണ് നാഥന്‍റെ ശാപവും കോപവും വര്‍ഷിച്ചിട്ടുള്ളതും അവര്‍ക്ക് വേണ്ടിയാണ് നരകക്കുണ്ഠം ഒരുക്കിവെച്ചിട്ടുള്ളതും. 80: 17 ല്‍ പറഞ്ഞപ്രകാരം സ്വര്‍ഗത്തിലേക്ക് തിരിച്ചുപോകാനുള്ള ടിക്കറ്റായ അദ്ദിക്റിനെ മൂടിവെച്ചതുകാരണം വധിക്കപ്പെട്ട ഇവര്‍ ആത്മാവിനെതിരെ 'നിശ്ചയം ഞങ്ങള്‍ കാഫിറുകള്‍ തന്നെയായിരുന്നു' എന്ന് സാക്ഷ്യം വഹിച്ചാണ് മരണപ്പെടുക എന്ന് 7: 37 ല്‍ അവര്‍ വായിച്ചിട്ടുണ്ട്. കാഫിറുകളും അക്രമികളും ഭ്രാ ന്തന്മാരുമായ ഇക്കൂട്ടര്‍ നരകക്കുണ്ഠത്തില്‍ വെച്ച് പരസ്പരം തര്‍ക്കിക്കുകയും ശപിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്ന രംഗം 2: 165-167 സൂക്തങ്ങളില്‍ വിവരിച്ചിട്ടുണ്ട്.
അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന വിശ്വാസി 1: 4 വായിക്കുമ്പോള്‍ ആയിരത്തില്‍ ഒന്നായ ഞങ്ങള്‍ ജീവിക്കുന്നത് നിനക്ക് വേണ്ടിയാണ്, അതിന് ഞങ്ങള്‍ നിന്നോടുതന്നെ സഹായം തേടുന്നു എന്നും, 1: 7 വായിക്കുമ്പോള്‍ നിന്‍റെ കോപത്തിന് വിധേയമായ കപടവിശ്വാസികളിലും വഴിപിഴച്ച അവരുടെ അനുയായികളിലും ഉള്‍പ്പെടുത്തരുതേ എന്നുമാണ് മനസ്സില്‍ കരുതേണ്ടത്. 2: 109; 3: 90-91; 14: 28-30 വിശദീകരണം നോക്കുക.