يَا أَيُّهَا الَّذِينَ آمَنُوا لَا تَقْرَبُوا الصَّلَاةَ وَأَنْتُمْ سُكَارَىٰ حَتَّىٰ تَعْلَمُوا مَا تَقُولُونَ وَلَا جُنُبًا إِلَّا عَابِرِي سَبِيلٍ حَتَّىٰ تَغْتَسِلُوا ۚ وَإِنْ كُنْتُمْ مَرْضَىٰ أَوْ عَلَىٰ سَفَرٍ أَوْ جَاءَ أَحَدٌ مِنْكُمْ مِنَ الْغَائِطِ أَوْ لَامَسْتُمُ النِّسَاءَ فَلَمْ تَجِدُوا مَاءً فَتَيَمَّمُوا صَعِيدًا طَيِّبًا فَامْسَحُوا بِوُجُوهِكُمْ وَأَيْدِيكُمْ ۗ إِنَّ اللَّهَ كَانَ عَفُوًّا غَفُورًا
ഓ വിശ്വാസികളായിട്ടുള്ളവരേ! നിങ്ങള്‍ മത്ത് പിടിച്ചവരായിരിക്കെ, നിങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്നതെന്തെന്ന് തിരിച്ചറിയുന്നതുവരെ നമസ്കാരത്തോട് അടുക്കരുത്; സ്ത്രീ സംസര്‍ഗം നടത്തിയ ശേഷം കുളിക്കുന്നതുവരെയും- വഴികടന്നുപോകുന്നവരൊഴികെ, ഇനി നിങ്ങള്‍ രോഗികളോ അല്ലെങ്കില്‍ യാത്രക്കാരോ അല്ലെങ്കില്‍ നിങ്ങളില്‍ ആര്‍ക്കെങ്കിലും വിസര്‍ജ്ജനം ചെയ്യേണ്ടിവന്നു, അല്ലെങ്കില്‍ നിങ്ങള്‍ സ്ത്രീകളുമായി സംസര്ഗത്തിലേര്പ്പെട്ടു, എന്നാല്‍ നിങ്ങള്‍ക്ക് വെള്ളം ലഭിച്ചതുമില്ല, എങ്കില്‍ ശുദ്ധിയുള്ള മണ്ണ് ഉപയോഗിച്ചുകൊള്ളുക, അപ്പോള്‍ അതുകൊണ്ട് നിങ്ങളുടെ മുഖങ്ങളും നിങ്ങളുടെ കൈകളും തടവുക, നിശ്ചയം അല്ലാഹു ഏറെ വിടുതിചെയ്യുന്ന ഏറെ പൊറുത്തുകൊടുക്കുന്നവന് തന്നെയായിരിക്കുന്നു.
കള്ള് നിര്‍മാര്‍ജ്ജനം ചെയ്യുന്നതിന്റെ രണ്ടാം ഘട്ടമായി അവതരിച്ചിട്ടുള്ള സൂക്ത മാണിത്. ലഹരി ബാധിച്ച അവസ്ഥയില്‍ എന്താണ് പറയുന്നതെന്ന് തിരിച്ചറിയുന്നതുവ രെ നമസ്കാരത്തെ സമീപിക്കരുതെന്നാണ് അല്ലാഹു ഈ സൂക്തത്തിലൂടെ കല്പിക്കുന്നത്. ഉറക്കം അതിജയിക്കുന്ന അവസ്ഥയിലും മലമൂത്രവിസര്‍ജ്ജനം ചെയ്യാനുള്ളപ്പോഴും കഠിനമായ വിശപ്പും ദാഹവുമുളളപ്പോഴുമെല്ലാം അവ പരിഹരിച്ചതിനുശേഷം മാത്രമേ നമസ്കാരത്തോട് അടുക്കാവൂ. വെള്ളം ലഭ്യമല്ലാത്ത അവസ്ഥയില്‍ ഇന്ദ്രിയ സ്ഖലനമോ മലമൂത്ര വിസര്‍ജനം നടത്തുകയോ ചെയ്താല്‍ വൃത്തിയാക്കുന്നതിനുവേണ്ടി ശുദ്ധിയുള്ള മണ്ണ് ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ 'ടിഷ്യൂപേപ്പര്‍' നിലവിലുള്ള ഇക്കാലത്ത് മണ്ണിനെക്കാള്‍ വൃത്തിയാക്കാന്‍ അത് ഉപയോഗിക്കുന്നതാണ് നല്ലത്.
വിശ്വാസികളുടെ സംഘമില്ലാത്ത ഇക്കാലത്ത് അദ്ദിക്ര്‍ പിന്‍പറ്റുന്ന ഒറ്റപ്പെട്ട വിശ്വാസിയുടെ പ്രാര്‍ത്ഥനാ രീതിയും ജീവിത രീതിയും 7: 205-206 ല്‍ വിവരിച്ചിട്ടുണ്ട്. ഞാന്‍, നീ എന്നെല്ലാം പറയുന്നത് ആത്മാവിനെയാണ് എന്ന ബോധമുള്ള വിശ്വാസി 2: 152 ലും 3: 190-191 ലും വിവരിച്ച പ്രകാരം എല്ലാ നടത്തങ്ങളിലും കിടത്തങ്ങളിലും ഇരുത്തങ്ങളിലും എല്ലായ്പ്പോഴും ആത്മാവുകൊണ്ട് നാഥനെ സ്മരിക്കുന്നവനായതിനാല് അവനെ തിന്മകളൊന്നും ബാധിക്കുകയില്ല. ആത്മാവിനെ ശുദ്ധീകരിക്കാനുള്ള അദ്ദിക്ര്‍ കൊണ്ട് ജിന്നുകൂട്ടുകാരനെ വിശ്വാസിയാക്കാതെ ഒരാളും വിശ്വാസിയാവുകയോ, അത്തരക്കാരില്‍ നിന്ന് പ്രാര്‍ത്ഥനകളോ കര്‍മങ്ങളോ ഒന്നും തന്നെ സ്വീകരിക്കപ്പെടുകയോ ഇല്ല. അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്നവരും ലക്ഷ്യബോധമില്ലാതെ ഇവിടെ ജീവിച്ചതിന് പിഴയായി നരകക്കുണ്ഠം സമ്പാദിക്കുന്നവരുമാണെന്ന് 9: 67-68; 15: 44; 25: 34, 65-66; 48: 6; 98: 6 തുടങ്ങിയ സൂക്തങ്ങളില്‍ അവര്‍ വായിച്ചിട്ടുണ്ട്. നിഷ്പക്ഷവാനായ നാഥന് ഒരാളെയും സ്വര്‍ഗത്തിലേക്കോ നരകത്തിലേക്കോ ആക്കുന്നില്ല. മറിച്ച് അവര്‍ വായിച്ച ഗ്രന്ഥം അവര്‍ക്കെതിരെ വാദിച്ച് സാക്ഷിനിന്ന് അവരെ നരകക്കുണ്ഠത്തിലേക്ക് തള്ളിവിടുകയാണ് ചെയ്യുക. 2: 2-5; 3: 7-10; 9: 53-55 വിശദീകര ണം നോക്കുക.