( അന്നിസാഅ് ) 4 : 46

مِنَ الَّذِينَ هَادُوا يُحَرِّفُونَ الْكَلِمَ عَنْ مَوَاضِعِهِ وَيَقُولُونَ سَمِعْنَا وَعَصَيْنَا وَاسْمَعْ غَيْرَ مُسْمَعٍ وَرَاعِنَا لَيًّا بِأَلْسِنَتِهِمْ وَطَعْنًا فِي الدِّينِ ۚ وَلَوْ أَنَّهُمْ قَالُوا سَمِعْنَا وَأَطَعْنَا وَاسْمَعْ وَانْظُرْنَا لَكَانَ خَيْرًا لَهُمْ وَأَقْوَمَ وَلَٰكِنْ لَعَنَهُمُ اللَّهُ بِكُفْرِهِمْ فَلَا يُؤْمِنُونَ إِلَّا قَلِيلًا

ജൂതന്മാരായിത്തീര്‍ന്നവരില്‍ നിന്ന്, അവര്‍ പദങ്ങളെ അതിന്‍റെ സ്ഥാനത്തു നിന്ന് തെറ്റിക്കുകയും 'ഞങ്ങള്‍ കേട്ടു, ഞങ്ങള്‍ ധിക്കരിക്കുന്നു' എന്നും 'നീ കേള്‍ക്കുന്നവനല്ല' എന്നും 'റാഇനാ' എന്നും തങ്ങളുടെ നാവുകള്‍ വക്രിച്ചുകൊണ്ടും സത്യദീനിനെ കളിയാക്കിക്കൊണ്ടും അവര്‍ പറഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്നു, എന്നാല്‍ നിശ്ചയം അവര്‍ 'ഞങ്ങള്‍ കേട്ടു, ഞങ്ങള്‍ അനുസരിക്കുകയും ചെയ്തു, നീയൊന്ന് കേള്‍ക്കുകയും ഞങ്ങളെക്കൂടി ശ്രദ്ധിക്കുകയും ചെയ്യുക' എന്ന് പറഞ്ഞിരുന്നെങ്കില്‍ അതായിരുന്നു അവര്‍ക്ക് ഉത്തമവും ഏറ്റവും ചൊവ്വായ മാര്‍ഗ്ഗവും, എന്നാല്‍ അവരുടെ സത്യനിഷേധം കാരണം അല്ലാഹു അവരെ ശപിച്ചിരിക്കുന്നു, അപ്പോള്‍ അവര്‍ കുറച്ചുപേര്‍ മാത്രമല്ലാതെ വിശ്വസിക്കുകയില്ല.

5: 13, 41-42 സൂക്തങ്ങളില്‍, ജൂതന്‍മാരുടെയും കപടവിശ്വാസികളുടെയും ഇത്തരം കപടനയം ശരിക്കും വ്യക്തമാക്കി കാണിച്ചിട്ടുണ്ട്. പദങ്ങള്‍ സ്ഥാനത്തുനിന്ന് തെറ്റിക്കുക എന്ന് പറഞ്ഞാല്‍ പദങ്ങളുടെ ഘടന മാറ്റുക, പദങ്ങള്‍ തന്നെ മാറ്റിമറിക്കുക, സ്വന്തം വ്യാ ഖ്യാനങ്ങള്‍ വഴി അര്‍ത്ഥം മാറ്റുക, യഥാര്‍ത്ഥ ആശയം മനസ്സിലാകാതിരിക്കാന്‍ സൂക്ത ഭാഗം മുഴുവന്‍ ഉദ്ധരിക്കാതെ മൂടിവെക്കുക, പ്രവാചകന്‍റെയും അനുയായികളുടെയും അ ടുത്തുവന്ന് അവരുടെ സംസാരം കേട്ട് തിരിച്ചുവന്നാല്‍ സ്വന്തം വക പൊടിപ്പും തൊങ്ങലും വെച്ച് തെറ്റായി റിപ്പോര്‍ട്ടുചെയ്യുക, അപകീര്‍ത്തിയും തെറ്റിദ്ധാരണയും പ്രചരിപ്പിച്ച് ആളുകളെ യഥാര്‍ത്ഥ ജീവിത വഴിയായ അദ്ദിക്റിന്‍റെ വഴിയില്‍നിന്ന് മാറ്റിനിര്‍ത്തുക എന്നെല്ലാമാണ്. ഇതെല്ലാമാണ് ഇസ്ലാമില്‍ നിന്ന് പോയി ജൂതരായിത്തീര്‍ന്നവര്‍ അന്ന് ചെയ്തുകൊണ്ടിരുന്നത്. 

അല്ലാഹുവിന്‍റെയും പ്രവാചകന്‍റെയും വിശ്വാസികളുടെയും ശത്രുക്കള്‍ എക്കാലത്തും നന്മ തടയുകയും തിന്മ കല്‍പിക്കുകയും നുണമാത്രം പറയുകയും ചെയ്യുന്ന കപടവിശ്വാസികളാണെന്ന് 41: 26-28 ലും 63: 4 ലും ഫുജ്ജാറുകള്‍ വായിച്ചിട്ടുണ്ട്. പ്രപഞ്ചനാഥനായ അല്ലാഹുവിനെക്കൂടാതെ മനുഷ്യര്‍ക്ക് സംരക്ഷകരില്‍ നിന്നോ ശുപാര്‍ശക്കാരില്‍ നിന്നോ ആരും തന്നെയില്ല, അപ്പോള്‍ നിങ്ങള്‍ ഈ അല്ലാഹുവിനെക്കുറിച്ച് മറ്റുള്ളവരെ ഹൃദയത്തിന്‍റെ ഭാഷയില്‍ ഉണര്‍ത്തുന്നില്ലെയോ എന്ന് 32: 4 ല്‍ വായിക്കുന്ന ഫുജ്ജാറുകള്‍ അ ദ്ദിക്റിനെ തള്ളിപ്പറഞ്ഞുകൊണ്ട് 30-ാമത്തെ കള്ളവാദിയായ മസീഹുദ്ദജ്ജാലിനെ ആനയിച്ചുകൊണ്ടിരിക്കുന്നവരാണ്. ഇന്ന് ലോകത്തെവിടെയും അല്ലാഹുവിന്‍റെ ഗ്രന്ഥത്തോടും വിശ്വാസികളോടും ഇത്തരം സമീപനം കൈക്കൊള്ളുന്നത് അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളിലെ വിവിധ സംഘടനാനേതാക്കളായ കപടവിശ്വാസികളും അവരു ടെ അനുയായികളുമാണ്. അല്ലാഹുവിന്‍റെ കോപത്തിനും ശാപത്തിനും വിധേയരായ ക പടവിശ്വാസികളും അവരുടെ അനുയായികളും 9: 28 ല്‍ വിവരിച്ച പ്രകാരം ഇമാം മഹ്ദി ഇജാസില്‍ വരുന്നതോടെ അവിടെനിന്ന് പുറത്താക്കപ്പെടുന്നതും മനുഷ്യരില്‍ നിന്നു ള്ള വിശ്വാസികള്‍ ഇജാസിലേക്ക് വേര്‍തിരിക്കപ്പെടുന്നതുമാണ്. 9: 30; 63: 4 എന്നീ സൂ ക്തങ്ങള്‍ പ്രകാരം അല്ലാഹുവിനാല്‍ വധിക്കപ്പെട്ട വിഭാഗത്തില്‍ അന്നത്തെ ജൂതരും കപടവിശ്വാസികളും ഉള്‍പ്പെടുന്നുവെങ്കില്‍ വിശ്വാസികളുടെ സംഘത്തോട് അഞ്ച് സൂക്തങ്ങളിലൂടെ വധിക്കാന്‍ കല്‍പ്പിക്കപ്പെട്ട ഏക വിഭാഗം 9: 67-68 ല്‍ പറഞ്ഞ കപടവിശ്വാസികളും കുഫ്ഫാറുകളുമടങ്ങിയ ഫുജ്ജാറുകളാണ്. 33: 60-61 ല്‍ വിവരിച്ച പ്രകാരം മസീഹുദ്ദജ്ജാലിന്‍റെ പടയാളികളായ എഴുപതിനായിരം ജൂതര്‍ മാത്രമാണ് ഫുജ്ജാറുകളെ ക്കൂടാതെ വധിക്കപ്പെടുക. അദ്ദിക്റിനെ ത്രാസ്സും അമാനത്തുമായി ഉപയോഗപ്പെടുത്തുന്ന വിചാരണയില്ലാതെ സ്വര്‍ഗത്തിലേക്ക് മുന്‍കടക്കുന്ന അവസാനത്തെ സാബിഖും ഭൂമിയില്‍ നിന്ന് വിടവാങ്ങുന്നതോടെയാണ് അന്ത്യനാളിന്‍റെ പ്രധാനപ്പെട്ട പത്ത് അടയാളങ്ങള്‍ പ്ര ത്യക്ഷപ്പെടുക. 1: 7; 2: 88, 159-161; 3: 78 വിശദീകരണം നോക്കുക.