( അന്നിസാഅ് ) 4 : 5

وَلَا تُؤْتُوا السُّفَهَاءَ أَمْوَالَكُمُ الَّتِي جَعَلَ اللَّهُ لَكُمْ قِيَامًا وَارْزُقُوهُمْ فِيهَا وَاكْسُوهُمْ وَقُولُوا لَهُمْ قَوْلًا مَعْرُوفًا

അല്ലാഹു നിങ്ങളുടെ നിലനില്‍പ്പിന് ആധാരമാക്കിവെച്ചിട്ടുള്ള സമ്പത്തിന്‍റെ കൈകാര്യം മൂഢന്‍മാരെ നിങ്ങള്‍ ഏല്‍പ്പിക്കുകയുമരുത്, അതില്‍ നിന്ന് അവരെ ഭക്ഷിപ്പിക്കുകയും ഉടുപ്പിക്കുകയും ചെയ്യുക, നിങ്ങള്‍ അവരോട് ന്യായമായ രീതിയിലുള്ള നല്ല വാക്ക് പറയുകയും ചെയ്യുക.

സ്ത്രീകള്‍, കുട്ടികള്‍, അവിവേകികള്‍ തുടങ്ങി ധനം കൈകാര്യം ചെയ്യുന്നതില്‍ കാര്യശേഷി ഇല്ലാത്തവരുടെ ധനം അല്ലാഹുവിനെ സാക്ഷിനിര്‍ത്തിക്കൊണ്ട് ഉത്തരവാദിത്തത്തോടുകൂടി സ്വന്തം ധനംപോലെ പരിപാലിക്കണമെന്നും, അവര്‍ക്ക് ആവശ്യമുള്ള ഭക്ഷണവും വസ്ത്രവുമെല്ലാം അതില്‍നിന്ന് നല്‍കണമെന്നും കല്‍പിക്കുന്നു. അവരുടെത ന്നെ ഗുണത്തിനാണ് അവരുടെ ധനം ഇപ്രകാരം കൈകാര്യം ചെയ്യുന്നതെന്ന ധ്വനിയിലു ള്ള വാക്കുകളായിരിക്കണം അവരോട് പറയേണ്ടത്. അനാഥകളാണെങ്കിലും അല്ലെങ്കിലും ധനം കൈകാര്യം ചെയ്യാന്‍ ഉത്തരവാദിത്തബോധമില്ലാത്ത വിഡ്ഢികളായ ആളുകളെ അത് ഏല്‍പ്പിക്കാന്‍ പാടില്ല. സമ്പത്ത് മനുഷ്യരുടെ നിലനില്‍പ്പിനുള്ള ആധാരമാണ്. അ തുകൊണ്ട് നിന്‍റെ ധനം നീ ധൂര്‍ത്തടിച്ച് നശിപ്പിക്കുകയോ എന്തുവേണമെങ്കിലും ചെയ്തോ എന്നമട്ടില്‍ അവര്‍ക്ക് വിട്ടുകൊടുക്കല്‍ അമാനത്തായ അദ്ദിക്ര്‍ ഏറ്റെടുത്ത വിശ്വാസികള്‍ക്ക് യോജിച്ചതല്ലതന്നെ. 2: 282-283; 3: 104 വിശദീകരണം നോക്കുക.