انْظُرْ كَيْفَ يَفْتَرُونَ عَلَى اللَّهِ الْكَذِبَ ۖ وَكَفَىٰ بِهِ إِثْمًا مُبِينًا
നോക്കുക, അവര് എങ്ങനെയെല്ലാമാണ് അല്ലാഹുവിന്റെമേല് കള്ളം കെട്ടിച്ചമച്ച് പറയുന്നത്, അവരെ ശിക്ഷിക്കുന്നതിന് വ്യക്തമായ ഈ കുറ്റംതന്നെ ഏറ്റവും മതിയായതാകുന്നു.
ത്രികാലജ്ഞാനമായ അദ്ദിക്റിനെ മൂടിവെച്ചുകൊണ്ടും തള്ളിപ്പറഞ്ഞുകൊണ്ടും ആത്മാവിനെ പരിഗണിക്കാതെ ദേഹേച്ഛ പിന്പറ്റുന്ന കപടവിശ്വാസികളായ പുരുഷന്മാരും സ്ത്രീകളും അവരുടെ അനുയായികളായ പുരുഷന്മാരും സ്ത്രീകളും അല്ലാഹുവിനെക്കുറിച്ച് ദുഷിച്ച ധാരണ വെച്ചുപുലര്ത്തുന്നവരും ദുഷിച്ച പരിണിതിയുള്ളവരുമാണ്. അവരുടെമേല് അല്ലാഹു കോപിച്ചിരിക്കുന്നു, അവരെ അല്ലാഹു ശപിച്ചിരിക്കുന്നു, അവര്ക്ക് മടക്കസ്ഥലമായി നരകക്കുണ്ഠം ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു എന്ന് 48: 6 ല് ഫുജ്ജാറുകള് വായിച്ചിട്ടുണ്ട്. 2: 136 ല് എല്ലാ പ്രവാചകന്മാര്ക്കും നബിമാര്ക്കും നല്കപ്പെട്ടതില് ഞങ്ങള് വിശ്വസിച്ചിരിക്കുന്നു, പ്രവാചകന്മാര്ക്കിടയില് ഞങ്ങള് ഒരു വ്യത്യാസവും കല്പിക്കുന്നില്ല എന്ന് വായിക്കുന്ന ഫുജ്ജാറുകള് എല്ലാ പ്രവാചകന്മാരെയും പരിചയപ്പെടുത്തുന്ന നാഥനില് നിന്നുള്ള വേദത്തിന്റെ ഏറ്റവും നല്ല വിശദീകരണ ഗ്രന്ഥമായ അദ്ദിക്ര് സ്വയം ഉപയോഗപ്പെടുത്തുകയോ ഇതര ജനവിഭാഗങ്ങള്ക്ക് ഉപയോഗപ്പെടുത്താന് നല്കുകയോ ചെയ്യാത്തവരാണ്. അവര് തങ്ങളുടെ മുഖങ്ങളില് നരകക്കുണ്ഠത്തിലേക്ക് വലിച്ചിഴക്കപ്പെടാനുള്ള ഏറ്റവും ദുഷിച്ച സ്ഥാനത്തുള്ള ഏറ്റവും വഴിപിഴച്ചവരാണെന്ന് 25: 33-34 സൂക്തങ്ങളില് പറഞ്ഞിട്ടുണ്ട്. കളവ് മാത്രം പറയുന്ന കപടവിശ്വാസികള് അനുഗ്രഹമായ അദ്ദിക്റിനെ നിഷേധമായി മാറ്റിമറിച്ച് അനുയായികള്ക്ക് ബോറന്മാരുടെ വീടായ നരകക്കുണ്ഠം അനുവദനീയമാക്കിയിരിക്കുന്നു എന്ന് 14: 28-29 സൂക്തങ്ങളിലും പറഞ്ഞിട്ടുണ്ട്. 2: 134, 254; 3: 187; 6: 21; 10: 60-61 വിശദീകരണം നോക്കുക.