وَالَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ سَنُدْخِلُهُمْ جَنَّاتٍ تَجْرِي مِنْ تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا أَبَدًا ۖ لَهُمْ فِيهَا أَزْوَاجٌ مُطَهَّرَةٌ ۖ وَنُدْخِلُهُمْ ظِلًّا ظَلِيلًا
വിശ്വാസികളായവരെയും ആ വിശ്വാസം മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരെയും താഴ്ഭാഗങ്ങളിലൂടെ നദികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗ്ഗപ്പൂന്തോപ്പുകളില്‍ പ്രവേശിപ്പിക്കുകതന്നെ ചെയ്യും, അവര്‍ അതില്‍ എന്നെന്നും നിത്യനിവാസികളുമായിരിക്കും, അവര്‍ക്കതില്‍ പരിശുദ്ധകളായ ഇണകളുണ്ടായിരിക്കും, നാം അവരെ അറ്റമില്ലാത്ത ശീതള ഛായയില്‍ പ്രവേശിപ്പിക്കുകയും ചെയ്യും.
വിശ്വാസിയാകാതെ ഒരാളും സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയില്ല. 36: 20-29 ല്‍ പറഞ്ഞ വിശ്വാസിയെപ്പോലെയും മൂസാനബിയോട് മത്സരിച്ച് പരാജയപ്പെട്ട് വിശ്വാസം സ്വീകരിച്ച മാരണക്കാരെപ്പോലെയും ഗുഹാവാസികളെപ്പോലെയും വിശ്വാസിയായ ശേ ഷം വിശ്വാസം പ്രകടിപ്പിക്കാനും സല്‍കര്‍മ്മങ്ങള്‍ ചെയ്യാനും അവസരം ലഭിച്ചിട്ടില്ലെങ്കിലും അവര്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുന്നതാണ്. പുരുഷനാകട്ടെ, സ്ത്രീയാകട്ടെ, 43: 36-39 ല്‍ പറഞ്ഞ ജിന്നുകൂട്ടുകാരനെ അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാക്കി ഹൃദയത്തില്‍ നാ ഥനെ സ്ഥാപിക്കുന്നവര്‍ മാത്രമേ വിശ്വാസിയാവുകയുള്ളൂ. വിശ്വാസിയായ പുരുഷന്‍റെ ബാധ്യതയാണ് ഇണയെയും കുടുംബാംഗങ്ങളെയും നരകത്തില്‍ നിന്ന് രക്ഷപ്പെടുത്തി സ്വര്‍ഗത്തിലേക്ക് എത്തിക്കുക എന്ന് 66: 6 ല്‍ പറഞ്ഞിട്ടുണ്ട്. ആര്‍ക്കാണോ വിധിദിവസം വലതുകൈയില്‍ ഗ്രന്ഥം നല്‍കപ്പെട്ടത്, അവന്‍ ചെറിയ ഒരു വിചാരണ നേരിടുന്നതാണ്, അവന്‍ തന്‍റെ കുടുംബാംഗങ്ങളിലേക്ക് ആഹ്ലാദപൂര്‍വം തിരിച്ചുചെല്ലുന്നതുമാണ് എ ന്ന് 84: 7-9 ല്‍ പറഞ്ഞിട്ടുണ്ട്.
ആണായിരിക്കട്ടെ പെണ്ണായിരിക്കട്ടെ, ലൈംഗികാവയവങ്ങളില്ലാതെ പുരുഷന്‍റെ രൂപത്തിലും ഒരേ നിറത്തിലും പ്രായത്തിലും തന്നെയാണ് സ്വര്‍ഗത്തിലുണ്ടാവുക. അല്ലാഹു തന്നെയാണ് പിതാവും മാതാവും ഇന്ദ്രിയം തെറിപ്പിച്ചപ്പോള്‍ അതില്‍ നിന്ന് ആണും പെണ്ണുമായ രണ്ട് ഇണകളെ സൃഷ്ടിച്ചത് എന്നും, അവന്‍റെ മേല്‍ മറ്റൊരു നട്ടുവളര്‍ത്തലുമുണ്ട് എന്നും 53: 45-47 ല്‍ പറഞ്ഞിട്ടുണ്ട്. ഇന്ന് അല്ലാഹുവിന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാവുകയും മനുഷ്യരുടെ ഐക്യം നിലനിര്‍ത്താനും പ്രപഞ്ചം അതി ന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുമുള്ള ത്രാസ്സും അമാനത്തുമായ അത് ലോകര്‍ക്ക് എത്തിച്ചുകൊടുക്കുകവഴി നിഷ്പക്ഷവാനായ അല്ലാഹുവിനെ സഹായിക്കുകയും ചെയ്യുന്നവരാണ് സ്വര്‍ഗത്തില്‍ പ്രവേശിക്കുക. ഇന്ന് വിശ്വാസി സ്വീകരിക്കേണ്ട പ്രാര്‍ത്ഥനാ രീതിയും ജീവിതരീതിയും 7: 205-206; 22: 77-78; 32: 15 സൂക്തങ്ങളില്‍ വിവരിച്ചിട്ടുണ്ട്. 2: 25; 3: 133-136; 98: 7-8 വിശദീകരണം നോക്കുക.