يَا أَيُّهَا الَّذِينَ آمَنُوا أَطِيعُوا اللَّهَ وَأَطِيعُوا الرَّسُولَ وَأُولِي الْأَمْرِ مِنْكُمْ ۖ فَإِنْ تَنَازَعْتُمْ فِي شَيْءٍ فَرُدُّوهُ إِلَى اللَّهِ وَالرَّسُولِ إِنْ كُنْتُمْ تُؤْمِنُونَ بِاللَّهِ وَالْيَوْمِ الْآخِرِ ۚ ذَٰلِكَ خَيْرٌ وَأَحْسَنُ تَأْوِيلًا
ഓ വിശ്വാസികളായിട്ടുള്ളവരേ, നിങ്ങള്‍ അല്ലാഹുവിനെ അനുസരിക്കുവീന്‍, പ്രവാചകനെയും അനുസരിക്കുവീന്‍, നിങ്ങളില്‍ നിന്നുള്ള കൈകാര്യകര്‍ത്താക്കളെയും, അപ്പോള്‍ നിങ്ങളും കൈകാര്യകര്‍ത്താക്കളും ഏതെങ്കിലും കാര്യത്തില്‍ ഭിന്നിച്ചാല്‍ അപ്പോള്‍ നിങ്ങള്‍ അത് അല്ലാഹുവിലേക്കും പ്രവാചകനിലേക്കും മടക്കുവിന്‍, നിങ്ങള്‍ അല്ലാഹുവിനെക്കൊണ്ടും അന്ത്യദിനത്തെക്കൊണ്ടും വിശ്വസിക്കുന്നവരാണെങ്കില്‍ അതാണ് ഉത്തമവും കാര്യങ്ങളുടെ പരിണിതിക്ക് ഏറ്റവും നല്ലതും.
അല്ലാഹുവിനെയും പ്രവാചകനെയും അനുസരിക്കാന്‍ സാധിക്കുക അദ്ദിക്ര്‍ പിന്‍പ റ്റുമ്പോള് മാത്രമാണ്. നിങ്ങളില്‍ നിന്നുള്ള കൈകാര്യകര്‍ത്താക്കള്‍ കൊണ്ടുദ്ദേശിക്കുന്നത് വിശ്വാസികളില്‍ നിന്നുള്ള കൈകാര്യകര്ത്തക്കളെയാണ്. 3: 7-10 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം പ്രവാചകന്റെ വിയോഗത്തിന് 30 വര്‍ഷങ്ങള്‍ക്കുശേഷം അറബി ഖുര്‍ആന്‍ വായിക്കുന്ന ഫാജിറുകളും കാഫിറുകളുമടങ്ങിയ ഫുജ്ജാറുകള്‍ നാഥനില്‍ നിന്നുള്ള ത്രികാലജ്ഞാനമായ അദ്ദിക്ര്‍ പിന്‍പറ്റാതെ കള്ളവാദികള്‍ രചിച്ചിട്ടുള്ള കര്‍മശാസ്ത്ര ഗ്രന്ഥങ്ങ ളാണ് പഠിക്കുന്നതും പഠിപ്പിക്കുന്നതും. 2: 146 ല്‍ വിവരിച്ച പ്രകാരം നാഥനെയും പ്രവാ ചകനെയും പിശാചിനെയും അവനവനെത്തന്നെയും അദ്ദിക്റില്‍ നിന്നാണ് തിരിച്ചറിയേണ്ടത്. ഇന്ന് എല്ലാ ഓരോ കാര്യവും വിശദീകരിച്ച നാഥനില്‍ നിന്നുള്ള ഗ്രന്ഥത്തിന്റെ ഏ റ്റവും നല്ല വിശദീകരണമായ അദ്ദിക്ര്‍, 25: 59 ല്‍ പറഞ്ഞ ത്രികാലജ്ഞാനിയിലൂടെ ഒരു ഗ്രന്ഥമായി രൂപപ്പെട്ടിരിക്കെ അതിനെ മുറുകെപ്പിടിച്ചവന്‍ നാഥനെ മുറുകെപ്പിടിച്ച് നേരെ ച്ചൊവ്വെയുള്ള പാതയിലായിക്കഴിഞ്ഞു എന്ന് 3: 101; 4: 175; 5: 48 സൂക്തങ്ങളില്‍ പറഞ്ഞി ട്ടുണ്ട്. നിഷ്പക്ഷവാനായ നാഥനെക്കുറിച്ച് പ്രവാചകനും വിശ്വാസിയും ചോദിക്കേണ്ടത് 25: 59 ല്‍ പറഞ്ഞ ത്രികാലജ്ഞാനിയോടാണെന്നും ഏതൊരാളും അറിവില്ലാത്ത കാര്യങ്ങള്‍ ചോദിക്കേണ്ടത് ത്രികാലജ്ഞാനമായ അദ്ദിക്റിന്റെ രചയിതാവിനോടാണ് എന്നും 16: 43; 21: 7 സൂക്തങ്ങളിലും കല്പിച്ചിട്ടുണ്ട്. വിശ്വാസികളുടെ സംഘമില്ലാത്ത ഇക്കാലത്ത് ഒറ്റപ്പെട്ട വിശ്വാസി പിന്‍പറ്റേണ്ടത് 7: 205-206 സൂക്തങ്ങളില്‍ വിവരിച്ച ജീവിതരീതിയും പ്രാര്ത്ഥനാരീതിയുമാണ്.
പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്ന ഫുജ്ജാറുകള്‍ 2: 168-169 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം പിശാചിന്റെ കാല്‍പ്പാടുകള്‍ പിന്‍പറ്റുന്നവരാണ്. കാഫിറുകളും അക്രമികളും ഭ്രാന്തന്മാരുമായ അവര്‍ നരകക്കുണ്ഠത്തില്‍ വെച്ച് പരസ്പരം കുറ്റപ്പെടുത്തുന്ന രംഗം 2: 165-167 സൂക്തങ്ങളില്‍ വിവരിച്ചിട്ടുണ്ട്. 3: 28, 31-32, 102-103; 4: 150-151, 174-175 വിശദീകര ണം നോക്കുക.