أُولَٰئِكَ الَّذِينَ يَعْلَمُ اللَّهُ مَا فِي قُلُوبِهِمْ فَأَعْرِضْ عَنْهُمْ وَعِظْهُمْ وَقُلْ لَهُمْ فِي أَنْفُسِهِمْ قَوْلًا بَلِيغًا
അക്കൂട്ടരുടെ ഹൃദയങ്ങളിലുള്ളത് അല്ലാഹു ശരിക്കും അറിയുന്നവനാകുന്നു, അപ്പോള്‍ നീ അവരെത്തൊട്ട് അവഗണിക്കുക, അവരെ ഉപദേശിക്കുകയും ചെയ്യുക, അവരുടെ മനസ്സില്‍ തറക്കുന്ന വാക്കുകള്‍ അവരോട് പറയുകയും ചെയ്യുക.
9: 95 ല്‍, കപടവിശ്വാസികളെക്കുറിച്ച് അവര്‍ മാലിന്യമാണ്, അവര്‍ സമ്പാദിച്ചുകൊണ്ടിരുന്നതിന് പ്രതിഫലമായി അവര്‍ക്ക് നരകഗര്‍ത്തം അഭയകേന്ദ്രമാക്കിയിരിക്കുന്നു, അതുകൊണ്ട് നിങ്ങള്‍ അവരെ അവഗണിക്കുക എന്ന് പറഞ്ഞിട്ടുണ്ട്. ത്രികാലജ്ഞാനിയും സദാ വീക്ഷിച്ചുകൊണ്ടിരിക്കുന്നവനുമായ അല്ലാഹു 63: 4 പ്രകാരം കപടവിശ്വാസികളെ വധിച്ചുകളഞ്ഞിട്ടുള്ളതിനാല്‍ വിശ്വാസികള്‍ തങ്ങളുടെ ശത്രുക്കളായ അവരെക്കുറിച്ച് ചിന്തിച്ച് സമയം കളയേണ്ടതില്ല, അവരെ അവഗണിക്കുകയും അവരോട് അവരുടെ ഹൃദയത്തില്‍ തറക്കുന്ന വാക്കുകള്‍ പറഞ്ഞ് തങ്ങളുടെ ഉത്തരവാദിത്തം നിര്‍വ്വഹിക്കുകയും വേണമെന്നാണ് അല്ലാഹു പറയുന്നത്. 10: 33 ല്‍ ലക്ഷ്യബോധം നഷ്ടപ്പെട്ട കപടവിശ്വാസികളെക്കുറിച്ച് ഇത്തരം തെമ്മാടികള്‍ ഇനി വിശ്വസിക്കുകയില്ല എന്നാണ് പറഞ്ഞിട്ടുള്ളത്.
25: 63 ല്‍, നിഷ്പക്ഷവാന്‍റെ ഇഷ്ടദാസന്മാരോട് അവിവേകികളായ ഫാജിറുകള്‍ തര്‍ക്കിക്കാന്‍ വന്നാല്‍ സലാം (നിനക്ക് പോകാം) പറഞ്ഞ് വിട്ടുപിരിയുന്നതാണ് എന്ന് പറഞ്ഞിട്ടുണ്ട്. 7: 198 ല്‍, കാഫിറുകളെ സന്മാര്‍ഗമായ അദ്ദിക്റിലേക്ക് വിളിച്ചാല്‍ വിളി കേള്‍ക്കാതെ അവര്‍ നിന്നെ തുറിച്ചുനോക്കുന്നതാണ്, അവര്‍ ഉള്‍ക്കാഴ്ചയുള്ളവരാവുകയില്ല എന്നും; 7: 199 ല്‍, അത്തരം ആളുകളോട് നീ വിട്ടുവീഴ്ച ചെയ്യുക, ന്യായം കൊണ്ട് -അദ്ദിക്ര്‍ കൊണ്ട്- കല്‍പിക്കുക, ഫാജിറുകളെ അവഗണിക്കുകയും ചെയ്യുക എന്നും പറഞ്ഞിട്ടുണ്ട്. 15: 12 ലും 26: 200 ലും അവിവേകികളും കപടന്മാരുമടങ്ങിയ ഭ്രാന്തന്മാരുടെ ഹൃദയങ്ങളിലേക്ക് അദ്ദിക്ര്‍ ചുട്ടുപഴുത്ത കമ്പിയെന്നോണം നാം കടത്തിവിടുകയാണ് എന്നും പറഞ്ഞിട്ടുണ്ട്.
മനസ്സില്‍ തട്ടുന്ന വാക്കുകള്‍ക്ക് ഉദാഹരണം: (1) 7: 37 പ്രകാരം ആത്മാവിനെതിരെ നിശ്ചയം 'ഞങ്ങള്‍ കാഫിറുകള്‍ തന്നെയായിരുന്നു' എന്ന് സാക്ഷ്യം വഹിച്ച് മരണപ്പെടുന്ന ഒരുവന് മയ്യത്ത് നമസ്കരിക്കുന്നതില്‍ നിന്ന് 9: 84-85, 113 സൂക്തങ്ങള്‍ പ്രകാരം പ്രവാചകനും വിശ്വാസിയും വിരോധിക്കപ്പെട്ടിട്ടില്ലേ എന്ന് വിശ്വാസി ചോദിക്കുമ്പോള്‍ കപടവിശ്വാസികള്‍ ചോദിക്കുന്നതാണ്: 'മരിച്ചവന്‍ വിശ്വാസിയാണോ കപടവിശ്വാസിയാണോ എന്ന് എങ്ങനെയാണ് തിരിച്ചറിയുക?' അപ്പോള്‍ അവരോട് പറയുക: നാഥനെ നിഷ്പക്ഷവാനായി അംഗീകരിക്കാത്ത നിങ്ങള്‍ അദ്ദിക്റിനെ സത്യാസത്യ വിവേചനമാനദണ്ഡമായും ത്രാസായും ഉള്‍ക്കാഴ്ചാദായകമായും ത്രികാലജ്ഞാനിയായ നാഥന്‍റെ സംസാരമായും മനുഷ്യര്‍ക്ക് മൊത്തമുള്ള സന്മാര്‍ഗമായും അംഗീകരിക്കാത്തവരായതുകൊണ്ടാണ് നിങ്ങള്‍ക്ക് അത് തിരിച്ചറിയാത്തത്. വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും സമൂഹജീവിതത്തിലും അദ്ദിക്ര്‍ കൊണ്ട് വിധികല്‍പിക്കാത്ത അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളെല്ലാം കാഫിറുകളും അക്രമികളും തെമ്മാടികളുമാണെന്ന് യഥാക്രമം 5: 44, 45, 47 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട് എന്ന് പറയുക. (2) ഖുര്‍ആന്‍ എല്ലാവര്‍ക്കും മനസ്സിലാകുമോ എന്ന് ചോദിക്കുന്ന കപടന്മാരോട്: ഖുര്‍ആന്‍ എന്ന പേരില്‍ ഒരു ഗ്രന്ഥമില്ല, മറിച്ച് അന്ത്യപ്രവാചകനായ മുഹമ്മദ് ഉള്‍പ്പെടെ 313 പ്രവാചകന്മാര്‍ക്കും അവതരിപ്പിക്കപ്പെട്ട ഗ്രന്ഥം വ്യക്തവും സ്പഷ്ടമായ വായനയുമായ അദ്ദിക്ര്‍ ആണ് എന്നാണ് 4: 163-164; 16: 43-44; 21: 24; 41: 43 തുടങ്ങിയ സൂക്തങ്ങളിലെല്ലാം പറഞ്ഞിട്ടുള്ളത്. ഖുര്‍ആന്‍ എന്നാല്‍ 'ആവര്‍ത്തിച്ച് വായിക്കപ്പെടേണ്ടത്' എന്നാണ് അര്‍ത്ഥം. നാഥനില്‍ നിന്നുള്ള എല്ലാ ഗ്രന്ഥങ്ങളും ആവര്‍ത്തിച്ച് വായിക്കപ്പെടാനുള്ളത് അഥവാ ഖുര്‍ആന്‍ തന്നെയാണ് എന്ന് 15: 90-91 സൂക്തങ്ങളില്‍ നിന്ന് മനസ്സിലാക്കാം. 55: 1-2; 75: 14-15 സൂക്തങ്ങള്‍ പ്രകാരം സ്വര്‍ഗത്തില്‍ വെച്ച് തന്നെ എല്ലാവരെയും അല്ലാഹു ഗ്രന്ഥം പഠിപ്പിച്ചിട്ടുണ്ട്, അത് ഉണര്‍ത്തുന്നതാണ് അദ്ദിക്ര്‍ എന്ന് പറയുക. അത് ഹൃദയം കൊണ്ട് മനസ്സിലാക്കാനാണ് വളരെ എളുപ്പമാക്കിയിട്ടുള്ളത് എന്ന് 54-ാം സൂറത്തില്‍ നാല് പ്രാവശ്യം ആവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ട് എന്നും അദ്ദിക്റിന്‍റെ സൂക്ഷിപ്പാണ് 15: 9 പ്രകാരം നാഥന്‍ ഏറ്റെടുത്തിട്ടുള്ളത് എന്നും പറയുക. (3) പ്രവാചകന്‍ ആരെയെങ്കിലും പട്ടി എന്ന് വിളിച്ചിട്ടുണ്ടോ എന്ന് ചോദിക്കുന്നവരോട്, പ്രവാചകനും വിശ്വാസികളും ആരെയും പട്ടി എന്ന് വിളിക്കുകയില്ല, എന്നാല്‍ അവരുടെത്തന്നെ ഉടമയായ അല്ലാഹു അദ്ദിക്റിനെ മൂടിവെക്കുന്ന പണ്ഡിതനെയും തള്ളിപ്പറയുന്ന ജനതയെയും 7: 175-176 സൂക്തങ്ങളില്‍ ഉപദ്രവിച്ചാലും ഇല്ലെങ്കിലും മാറ്റം വരാത്ത പട്ടിയോട് ഉപമിച്ചിട്ടുണ്ട്. മാത്രമല്ല, കേള്‍വിയുണ്ടായിട്ടും അദ്ദിക്ര്‍ കേള്‍ക്കാത്തവരും സംസാരവൈഭവം ഉണ്ടായിട്ടും അദ്ദിക്റിനെക്കുറിച്ച് ലോകരോട് പറയാത്തവരുമായ ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ബധിരരും ഊമരുമായ അവരെ ആയിരം സമുദായങ്ങളില്‍ പെട്ട ജീവികളില്‍ വെച്ച് ഏറ്റവും ദുഷിച്ചവരും ഏറ്റവും വഴിപിഴച്ചവരും എന്നാണ് 8: 22; 25: 34 സൂക്തങ്ങളില്‍ വിശേഷിപ്പിച്ചിട്ടുള്ളത് എന്ന് പറയുക. (4) നമസ്ക്കരിക്കണം, നോമ്പനുഷ്ഠിക്കണം, ഖുര്‍ആന്‍ ഓതുകയും വേണം എന്നാല്‍ രക്ഷപ്പെടുമെന്ന ധാരണയില്‍ ജീവിക്കുന്നവരോട്: നമസ്കാരവും നോമ്പുമെല്ലാം വിശ്വാസികളല്ലാത്തവരോട് കല്‍പിച്ചിട്ടില്ല എന്നും വിശ്വാസികളാകാത്തവര്‍ നമസ്കരിച്ചതിന് നരകത്തിലെ 'വൈല്‍' എന്ന ചെരുവാണ് ലഭിക്കുക എന്ന് 107: 4-7 സൂക്തങ്ങളിലും; ഇത്തരം നമസ്കാരക്കാര്‍ക്കും നോമ്പുകാര്‍ക്കും പിഴയായി നരകക്കുണ്ഠമാണ് ലഭിക്കുക എന്ന് 25: 34 ലും 25: 65-66 ലും പറഞ്ഞിട്ടുണ്ട് എന്ന് പറയുക. (5) ആശയം അറിയാതെ ഖുര്‍ആന്‍ ഓതിയാലും പുണ്യമുണ്ടെന്ന് പണ്ഡിതന്മാര്‍ പറഞ്ഞിട്ടുണ്ടെന്ന് പറയുന്നവരോട്: അന്ത്യനാള്‍ വരെയുള്ള വിശ്വാസികള്‍ക്ക് മുഹമ്മദാണ് പ്രവാചകന്‍. അതുകൊണ്ട് പ്രവാചകന്‍ പഠിപ്പിച്ചതിനെതിരായി ആര് എന്തൊന്ന് പഠിപ്പിച്ചാലും അവര്‍ മനുഷ്യപ്പിശാചുക്കളാണ്. ഇന്ന് ആശയമറിഞ്ഞ് ഖുര്‍ആന്‍ പാരായണം ചെയ്തതുകൊണ്ടും കാര്യമില്ല. അദ്ദിക്റിനെ സത്യപ്പെടുത്തി തന്‍റെ വിധി 83: 7 ല്‍ പറഞ്ഞ നരകക്കുണ്ഠത്തിലേക്കുള്ള സിജ്ജീന്‍ പട്ടികയില്‍ നിന്ന് 83: 18 ല്‍ പറഞ്ഞ ഇല്ലിയ്യീന്‍ പട്ടികയിലേക്ക് മാറ്റിയ 1000 ത്തില്‍ ഒന്നായ വിശ്വാസി മാത്രമേ സ്വര്‍ഗത്തിലേക്ക് തിരിച്ച് പോവുകയുള്ളൂ. അറബി ഖുര്‍ആന്‍ വായിക്കുന്ന ബാക്കി 999 ഫുജ്ജാറുകളില്‍ നിന്നുള്ള എല്ലാ വിഭാഗങ്ങളും നരകക്കുണ്ഠത്തിന്‍റെ 7 കവാടങ്ങളിലേക്ക് നിജപ്പെടുത്തി വെക്കപ്പെട്ടവരാണെന്ന് 15: 44 ല്‍ പറഞ്ഞിട്ടുണ്ട്. (6) പണ്ഡിതന്മാര്‍ പ്രവാചകന്‍റെ അനന്തരാവകാശികളാണെന്ന് പറഞ്ഞിട്ടുണ്ടല്ലോ എന്ന് പറയുന്നവരോട്: അതെ, അദ്ദിക്ര്‍ പിന്‍പറ്റുകയും അത് ലോകര്‍ക്ക് എത്തിച്ചുകൊടുക്കുകയും ചെയ്യുന്ന പണ്ഡിതനെക്കുറിച്ചാണ് അങ്ങനെ പറഞ്ഞിട്ടുള്ളത് എന്ന് പറയുക. 10: 100 ല്‍ പറഞ്ഞ അല്ലാഹുവിന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയായ അല്ലാഹുവിന്‍റെ പ്രതിനിധികള്‍ പ്രവാചകന്മാരെയും നബിമാരെയും പിന്‍പറ്റി ജീവിക്കുന്നവരാണ്. എന്നാല്‍ ഗ്രന്ഥം അനന്തരമെടുത്ത പ്രവാചകന്‍റെ ജനതയില്‍ നിന്ന് ആയിരത്തില്‍ തൊള്ളായിരത്തി തൊണ്ണൂറ്റി ഒമ്പത് പേരും അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളാണ് എന്നും അവര്‍ പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്ന ഭ്രാന്തന്മാരും പ്രവാചകന്മാരുടെയും നബിമാരുടെയും പേരുവെച്ച് 3: 21-22 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം അവരെ ജനമധ്യത്തില്‍ കൊല്ലാതെ കൊല്ലുന്നവരും 29 കള്ളവാദികളെ പിന്‍പറ്റിക്കൊണ്ട് മുപ്പതാമത്തെ കള്ളവാദിയായ മസീഹുദ്ദജ്ജാലിനെ ആനയിച്ചുകൊണ്ടിരിക്കുന്നവരുമാണ് എന്നും; 7: 146 പ്രകാരം, സത്യമായ അദ്ദിക്ര്‍ അറിയാതെ പണ്ഡിതരെന്ന് അഹങ്കരിക്കുന്നവരെ അല്ലാഹുവിന്‍റെ സൂക്തങ്ങളില്‍ നിന്ന് തിരിച്ച് വിടുക തന്നെ ചെയ്യുമെന്നും അവരെക്കുറിച്ചാണ് 'അവരുടെ പണ്ഡിതന്മാര്‍ ആകാശത്തിന് താഴെയുള്ള ജീവജാലങ്ങളില്‍ വെച്ച് ഏറ്റവും തിന്മയുള്ളവരായിരിക്കും' എന്ന് അല്ലാഹു അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുള്ളത് എന്നും പറയുക. (7) പ്രവാചകന്‍ ആരെയെങ്കിലും കാഫിറാക്കിയിട്ടുണ്ടോ, മറ്റുള്ളവരെ കാഫിറും കപടവിശ്വാസിയുമാക്കാന്‍ ആര്‍ക്കെങ്കിലും അധികാരം കൊടുത്തിട്ടുണ്ടോ എന്നെല്ലാം ചോദിക്കുന്നവരോട്: പ്രവാചകന്‍ ആരെയും കാഫിറാക്കിയിട്ടില്ല, മറിച്ച് ത്രാസായ അദ്ദിക്ര്‍ കൊണ്ട് ഓരോരുത്തരും സ്വയം കാഫിറാണോ വിശ്വാസിയാണോ എന്ന് തീരുമാനിക്കണമെന്നാണ് അല്ലാഹു പറഞ്ഞിട്ടുള്ളത് എന്ന് പറയുക. തീരുമാനത്തിനുവേണ്ടി വിധിദിവസത്തേക്ക് നീട്ടിവെക്കുന്നവരെല്ലാം കാഫിറുകളാണ്. അവരില്‍ പെട്ട ഏതൊരുവനോടും 'നീ നിന്‍റെ നിഷേധവും കൊണ്ട് കുറച്ചുകാലം സുഖിച്ചുകൊള്ളുക, നിശ്ചയം നീ നരകത്തിന്‍റെ സഹവാസികളില്‍ പെട്ടവന്‍ തന്നെയാണ്' എന്ന് പറയാന്‍ പ്രവാചകനോടും വിശ്വാസിയോടും കല്‍പിച്ചുകൊണ്ടാണ് 39: 8 അവസാനിക്കുന്നതെങ്കില്‍, ഫുജ്ജാറുകളായ ജനതയോട് മൊത്തമായി 'നിങ്ങള്‍ ഇവിടെ സുഖിക്കുക, നിശ്ചയം നിങ്ങളുടെ മടക്കം നരകത്തിലേക്കാണ്' എന്ന് പറയാന്‍ പ്രവാചകനോടും വിശ്വാസിയോടും കല്‍പിച്ചുകൊണ്ടാണ് 14: 30 അവസാനിക്കുന്നത്. 2: 65-66, 254; 3: 119, 138, 159 വിശദീകരണം നോക്കുക.