( അന്നിസാഅ് ) 4 : 66

وَلَوْ أَنَّا كَتَبْنَا عَلَيْهِمْ أَنِ اقْتُلُوا أَنْفُسَكُمْ أَوِ اخْرُجُوا مِنْ دِيَارِكُمْ مَا فَعَلُوهُ إِلَّا قَلِيلٌ مِنْهُمْ ۖ وَلَوْ أَنَّهُمْ فَعَلُوا مَا يُوعَظُونَ بِهِ لَكَانَ خَيْرًا لَهُمْ وَأَشَدَّ تَثْبِيتًا

നിശ്ചയം, നിങ്ങള്‍ നിങ്ങളെ സ്വയം കൊല്ലണം അല്ലെങ്കില്‍ നിങ്ങളുടെ വീടുകളി ല്‍നിന്ന് സ്വയം പുറത്തുപോകണം എന്ന് നാം അവരുടെമേല്‍ രേഖപ്പെടുത്തിയി രുന്നുവെങ്കില്‍ അവരില്‍നിന്നുള്ള കുറച്ചുപേരൊഴികെ അങ്ങനെ പ്രവര്‍ത്തിക്കുമായിരുന്നില്ല, എന്നാല്‍ തങ്ങളോട് ഏതൊന്നുകൊണ്ടാണോ ഉപദേശിക്കപ്പെടുന്ന ത്, അപ്രകാരം അവര്‍ പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ അതായിരുന്നു അവര്‍ക്ക് ഏറ്റവും ഗുണകരവും ഏറെ സ്ഥിരപ്രതിഷ്ഠ ലഭിക്കുന്നതും.

'നിങ്ങള്‍ ഭാരം കുറഞ്ഞവരായോ കൂടിയവരായോ നിങ്ങളുടെ ധനം കൊണ്ടും സ്വ ന്തത്തെക്കൊണ്ടും അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ ത്യാഗപരിശ്രമങ്ങള്‍ ചെയ്യുക, അതാണ് നിങ്ങള്‍ വിവരമുള്ളവരാണെങ്കില്‍ നിങ്ങള്‍ക്ക് നല്ലത്' എന്ന് അവരോട് പറയപ്പെട്ടാല്‍ അവര്‍ അല്ലാഹുവില്‍ ആണയിട്ടുകൊണ്ട് പറയും: ഞങ്ങള്‍ക്ക് സാധിക്കുമായിരുന്നെങ്കില്‍ ഞങ്ങള്‍ നിങ്ങളോടൊപ്പം പുറപ്പെടുമായിരുന്നു. അതുവഴി അവര്‍ അവരെത്തന്നെ നശിപ്പിച്ചിരിക്കുന്നു, അവര്‍ നുണപറയുകയാണെന്ന് അല്ലാഹുവിന് അറിയാം, നേട്ടം സമീപസ്ഥമാവുക (ഗനീമത്ത് മുതല്‍ ലഭിക്കുക), ശത്രുക്കള്‍ ബലമില്ലാത്തവരാവുക, യാത്ര ക്ലേശരഹിതവും ഹ്രസ്വവുമാവുക തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ അവര്‍ നിന്നെ പിന്‍പറ്റുക തന്നെ ചെയ്യും, എന്നാല്‍ ദൂരം അവര്‍ക്ക് പ്രയാസമുണ്ടാക്കി എന്ന് ഗ്രന്ഥം രൂപപ്പെടുത്താത്ത കാ ലത്തുള്ള മദീനയിലെ കപടവിശ്വാസികളുടെ സ്വഭാവത്തെക്കുറിച്ച് 9: 41-42 ല്‍ പറഞ്ഞിട്ടു ണ്ട്. ഇന്ന് ലോകത്ത് ഒരിടത്തും വിശ്വാസികളുടെ സംഘമില്ലാത്തതിനാല്‍ യുദ്ധമോ വധമോ രക്തസാക്ഷിത്വമോ ഇല്ല. മറിച്ച് പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുളള ത്രാസും അമാനത്തുമായ അദ്ദിക്റിനെ മൂടിവെക്കുന്ന കപടവിശ്വാസികളും തള്ളിപ്പറ യുന്ന അനുയായികളുമടങ്ങിയ കാഫിറുകളായ ഫുജ്ജാറുകളോട് 'അദ്ദിക്ര്‍ കൊണ്ട്' അ ധികരിച്ച ജിഹാദ് ചെയ്യുകയും സ്വര്‍ഗത്തിലേക്കുള്ള ടിക്കറ്റായ അത് ജാതി-മത-ലിംഗ- വര്‍ണ്ണ-ഭാഷ-ദേശ ഭേദമന്യേ ലോകര്‍ക്ക് എത്തിച്ചുകൊടുക്കുകയുമാണ് ഇന്നുള്ള ഒറ്റപ്പെ ട്ട വിശ്വാസികള്‍ ചെയ്യേണ്ടത്. 2: 265-266; 3: 166-168; 7: 150, 205-206 വിശദീകരണം നോക്കുക.