ذَٰلِكَ الْفَضْلُ مِنَ اللَّهِ ۚ وَكَفَىٰ بِاللَّهِ عَلِيمًا
അതാകുന്നു അല്ലാഹുവില്‍നിന്നുള്ള ഔദാര്യം, എല്ലാം അറിയുന്നവനായി അല്ലാഹുതന്നെ മതിയായവനുമാകുന്നു.
ആദം നബി മുതല്‍ അന്ത്യനാള്‍ വരെയുള്ള മനുഷ്യര്‍ക്ക് അല്ലാഹു തൃപ്തിപ്പെട്ട ഏക സംഘമാണ് പ്രവാചകന്മാരുടെയും വിശ്വാസികളുടെയും സംഘം. എല്ലാ പ്രവാചക ന്മാരും വിശ്വാസികളും സത്യമായ അദ്ദിക്റിനെ സത്യപ്പെടുത്തുന്നവരും സജ്ജനങ്ങളില്‍ പെട്ടവരുമാണ്. സത്യസന്ധന്മാരും സത്യസാക്ഷികളും അല്ലാഹുവിനെക്കൊണ്ടും ദൂതന്മാരെക്കൊണ്ടും വിശ്വസിച്ച വിശ്വാസികള്‍ തന്നെയാണെന്ന് 57: 19 ല്‍ പറഞ്ഞിട്ടുണ്ട്. ഞങ്ങള്‍ നിനക്കുവേണ്ടിമാത്രം ജീവിക്കുന്നു, അതിന് ഞങ്ങള്‍ നിന്നോടുമാത്രം സഹായംതേടുന്നു എന്ന 1: 4 വായിക്കുമ്പോള്‍ വിശ്വാസിയുടെ മനസ്സില്‍ ഈ ഏക സംഘമാണുള്ളത്. അ ഥവാ സ്വര്‍ഗ്ഗത്തിലേക്കുള്ള ആയിരത്തില്‍ ഒന്നായ വിശ്വാസികളുടെ ഏകസംഘം. 1: 6 ലൂ ടെ നീ അനുഗ്രഹിച്ചവരുടെ മാര്‍ഗ്ഗത്തില്‍ ഉള്‍പ്പെടുത്തേണമേ എന്ന് പ്രാര്‍ത്ഥിക്കുമ്പോ ഴും ഈ ഏകസംഘത്തില്‍ ഉള്‍പ്പെടുത്തേണമേ എന്നാണ് മനസ്സില്‍ കരുതേണ്ടത്. നേ രെച്ചൊവ്വേയുള്ള മാര്‍ഗ്ഗമായ അദ്ദിക്റില്‍ ഇവിടെ ജീവിച്ചുപോയവരാണ് ഈ ഏകസംഘത്തില്‍ ഉള്‍പ്പടുക. അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളുടെ ഇടയിലുള്ള സംഘടനകളെല്ലാം തന്നെ പിശാചിന്റെ സംഘക്കാരും നരകത്തിലേക്കുള്ളവരുമാണ്.
30: 47 ല്‍, വിശ്വാസികളെ സഹായിക്കുക നാഥന്റെ ബാധ്യതയാണെന്നും, 10: 103 ല്‍, എല്ലാ കാലത്തും എവിടെയും നമ്മുടെ പ്രവാചകന്മാരെയും വിശ്വാസികളെയും രക്ഷപ്പെടുത്തുക എന്നത് നാഥന്റെ ബാധ്യതയാണ് എന്നും പറഞ്ഞിട്ടുണ്ട്. 62: 4 ല്‍, അത് അ ല്ലാഹുവിന്റെ ഔദാര്യമാണ്, അത് അവന് ഉദ്ദേശിക്കുന്നവര്‍ക്ക് കൊടുക്കുന്നു, അല്ലാഹു മഹത്തായ ഔദാര്യമുടയവനാകുന്നു എന്ന് പറഞ്ഞിട്ടുണ്ട്. 12: 38 ല്‍, യൂസുഫ്നബി തന്റെ ജയിലിലുള്ള കൂട്ടുകാരെ പ്രബോധനം ചെയ്തു കൊണ്ട്: അല്ലാഹുവില്‍ ഒന്നിനെയും പ ങ്കുചേര്ക്കാതിരിക്കുക എന്നത് ഞങ്ങളുടെ മേലിലും മനുഷ്യരുടെ മേലിലുമുള്ള അല്ലാഹുവിന്റെ ഔദാര്യമാകുന്നു, പക്ഷേ ജനങ്ങളില്‍ അധികപേരും നന്ദിപ്രകടിപ്പിക്കുന്നവരല്ല എന്ന് പറഞ്ഞിട്ടുണ്ട്. അല്ലാഹുവില്‍ നിന്നുള്ള പൊട്ടിപ്പോകാത്ത പാശമായ അദ്ദിക്ര്‍ മുറുകെപ്പിടിച്ചവര്‍ അല്ലാഹുവിനെ മുറുകെപ്പിടിച്ചവരും നേരെച്ചൊവ്വെയുള്ള മാര്‍ഗ്ഗത്തിലു ള്ളവരുമാണെന്ന് 2: 256 ;3: 101; 4: 175; 5: 48 എന്നീ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 1: 5-6; 6: 153; 10: 57-58; 58: 22 വിശദീകരണം നോക്കുക.