وَمَا لَكُمْ لَا تُقَاتِلُونَ فِي سَبِيلِ اللَّهِ وَالْمُسْتَضْعَفِينَ مِنَ الرِّجَالِ وَالنِّسَاءِ وَالْوِلْدَانِ الَّذِينَ يَقُولُونَ رَبَّنَا أَخْرِجْنَا مِنْ هَٰذِهِ الْقَرْيَةِ الظَّالِمِ أَهْلُهَا وَاجْعَلْ لَنَا مِنْ لَدُنْكَ وَلِيًّا وَاجْعَلْ لَنَا مِنْ لَدُنْكَ نَصِيرًا
പുരുഷന്മാരില് നിന്നുള്ള ബലഹീനന്മാര്ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യാതിരിക്കാന്‍ നിങ്ങള്‍ക്ക് എന്താണ് ന്യായം? അവര്‍ ഇങ്ങനെ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നവര്‍ ആയിരിക്കെ, 'ഞങ്ങളുടെ നാഥാ, അക്രമികളായ നിവാസികളുടെ ഈ നാട്ടില്‍നിന്ന് ഞങ്ങളെ നീ പുറപ്പെടുവിപ്പിക്കേണമേ, ഞങ്ങള്‍ക്ക് നിന്നില്‍നിന്നുള്ള ഒരു രക്ഷകനെ നിയോഗിച്ചുതരേണമേ, ഞങ്ങള്‍ക്ക് നിന്നില്‍ നിന്നുള്ള ഒരു സഹായിയെയും നിയോഗിച്ചുതരേണമേ'.
അദ്ദിക്റിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുന്ന അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളിലെ തീവ്രവാദഗ്രൂപ്പുകള്‍ പിശാചിന്റെ മാര്‍ഗത്തില്‍ നടത്തുന്ന ജിഹാദിനെ അല്ലാഹുവിന്റെ മാര്ഗത്തിലുള്ളതാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ഈ സൂക്തം തെറ്റായി ഉദ്ധരിക്കാറുണ്ട്. അതുകൊണ്ട് തന്നെ ലോകത്ത് എവിടെ ഏതൊരു ജീവി എന്തൊരു പ്രയാസമോ ദുരിതമോ അനുഭവിക്കുന്നുണ്ടെങ്കിലും അതിന്റെയെല്ലാം ശിക്ഷ 20: 99-100; 33: 72-73; 48: 6 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം തീവ്രവാദികള്‍ ഉള്‍പ്പെടെയുള്ള ഫുജ്ജാറുകള്‍ വഹിക്കേണ്ടി വരും.
ഇന്ന് ലോകത്തൊരിടത്തും വിശ്വാസികളുടെ ഒരു സംഘമില്ലാത്തതിനാല്‍ ആയുധം കൊണ്ടുള്ള ജിഹാദ് ഇല്ല. അദ്ദിക്റിനെ അണപ്പല്ലുപയോഗിച്ച് കടിച്ചുപിടിച്ച് നില കൊള്ളുന്ന ഒറ്റപ്പെട്ട വിശ്വാസി 'ഞങ്ങളുടെ നാഥാ! ഇജാസില്‍ ഇമാം മഹ്ദിയുടെ ഭരണം പ്രഖ്യാപിക്കുന്നതോടുകൂടി ഇജാസിലേക്ക് വേര്‍തിരിക്കപ്പെടുന്ന വിശ്വാസികളില്‍ ഞങ്ങളെ നീ ഉള്‍പ്പെടുത്തേണമേ; ഈസായുടെ രണ്ടാം വരവോടുകൂടി ഇതര ജനവിഭാഗങ്ങളാല്‍ വധിക്കപ്പെടുന്ന അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളില്‍ ഞങ്ങളെ നീ ഉള്പ്പെടുത്തുകയുമരുതേ!' എന്ന് ആത്മാവുകൊണ്ട് പ്രാര്‍ത്ഥിക്കുന്നതാണ്. 2: 85; 3: 79-80, 101-103; 9: 73 വിശദീകരണം നോക്കുക.