( അന്നിസാഅ് ) 4 : 74
فَلْيُقَاتِلْ فِي سَبِيلِ اللَّهِ الَّذِينَ يَشْرُونَ الْحَيَاةَ الدُّنْيَا بِالْآخِرَةِ ۚ وَمَنْ يُقَاتِلْ فِي سَبِيلِ اللَّهِ فَيُقْتَلْ أَوْ يَغْلِبْ فَسَوْفَ نُؤْتِيهِ أَجْرًا عَظِيمًا
അപ്പോള്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നവരാരോ, അവര്‍ ഭൗതിക ജീവിതത്തിനുപകരം പരലോകം വാങ്ങുന്നവരാകുന്നു, ആരെങ്കിലും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുകയും അങ്ങനെ വധിക്കപ്പെടുകയോ അല്ലെങ്കില്‍ അതിജയിക്കുകയോ ചെയ്യുകയുമാണെങ്കില്‍, അപ്പോള്‍ നാം അവന് അതിമഹത്തായ പ്രതിഫലം നല്‍കുകതന്നെ ചെയ്യും.
വിശ്വാസികളുടെ സംഘമില്ലാത്ത ഇക്കാലത്ത് യുദ്ധമില്ല. മറിച്ച് അദ്ദിക്റിനെ സ ത്യപ്പെടുത്തി ജീവിക്കുന്ന ഒറ്റപ്പെട്ട വിശ്വാസി 7: 205-206 ല്‍ വിവരിച്ച ജീവിതരീതിയും പ്രാര്‍ത്ഥനാരീതിയുമാണ് സ്വീകരിക്കേണ്ടത്. 2: 207-208; 3: 169-172; 9: 111-112 വിശദീകര ണം നോക്കുക.