( അന്നിസാഅ് ) 4 : 77

أَلَمْ تَرَ إِلَى الَّذِينَ قِيلَ لَهُمْ كُفُّوا أَيْدِيَكُمْ وَأَقِيمُوا الصَّلَاةَ وَآتُوا الزَّكَاةَ فَلَمَّا كُتِبَ عَلَيْهِمُ الْقِتَالُ إِذَا فَرِيقٌ مِنْهُمْ يَخْشَوْنَ النَّاسَ كَخَشْيَةِ اللَّهِ أَوْ أَشَدَّ خَشْيَةً ۚ وَقَالُوا رَبَّنَا لِمَ كَتَبْتَ عَلَيْنَا الْقِتَالَ لَوْلَا أَخَّرْتَنَا إِلَىٰ أَجَلٍ قَرِيبٍ ۗ قُلْ مَتَاعُ الدُّنْيَا قَلِيلٌ وَالْآخِرَةُ خَيْرٌ لِمَنِ اتَّقَىٰ وَلَا تُظْلَمُونَ فَتِيلًا

നിങ്ങള്‍ നിങ്ങളുടെ കൈകള്‍ ചുരുട്ടുകയും നമസ്കാരം നിലനിര്‍ത്തുകയും സംസ്കരണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുകയും ചെയ്യുവീന്‍ എന്ന് പറയപ്പെട്ടിട്ടുണ്ടായിരുന്ന ഒരു വിഭാഗത്തിലേക്ക് നിന്‍റെ ശ്രദ്ധതിരിഞ്ഞുവോ? അങ്ങനെ അവരുടെമേല്‍ യുദ്ധം കല്‍പിക്കപ്പെട്ടപ്പോള്‍ അവരില്‍നിന്നുള്ള ഒരു വിഭാഗം അല്ലാഹുവിനെ ഭയപ്പെടേണ്ടതുപോലെ അല്ലെങ്കില്‍ അതിലധികമായി ജനങ്ങളെ ഭയപ്പെടുന്നു, അവര്‍ പറയുകയും ചെയ്യുന്നു: ഞങ്ങളുടെ നാഥാ, എന്തിനാണ് നീ ഞങ്ങളുടെമേല്‍ യുദ്ധം കല്‍പിച്ചത്, ഞങ്ങള്‍ക്ക് കുറച്ചുകാലം കൂടി അവധി നീട്ടിത്തന്നിരുന്നെങ്കില്‍! നീ പറയുക: ഭൗതികവിഭവങ്ങള്‍ വളരെ തുച്ഛമാകുന്നു, പരലോകമാകുന്നു അല്ലാഹുവിനെ സൂക്ഷിക്കുന്നവര്‍ക്ക് ഏറെ ഉത്തമം, നിങ്ങള്‍ അണുഅളവ് അനീതി ചെയ്യപ്പെടുന്നവരാവുകയുമില്ല.

ആദ്യകാലത്ത് നമസ്കരിക്കുകയും സംസ്കരണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുകയും ചെയ്തുകൊണ്ട് പ്രവര്‍ത്തിക്കാന്‍ പറഞ്ഞപ്പോള്‍ വിശ്വാസികളില്‍ ചിലര്‍, 'നമ്മള്‍ സത്യത്തിലാണെങ്കില്‍ എന്തിനാണ് ഈ പീഡനവും മര്‍ദ്ദനവുമെല്ലാം സഹിക്കുന്നത്, നമുക്ക് കാഫിറുകളോട് യുദ്ധം ചെയ്തുകൂടെ' എന്ന് അടക്കം പറഞ്ഞിരുന്നു. 2: 216; 3: 142-143 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം ഹിജ്റ: 2-ാം വര്‍ഷം യുദ്ധത്തിന് അനുമതി നല്‍കപ്പെട്ടപ്പോള്‍ അവരില്‍ ഒരു വിഭാഗം അല്ലാഹുവിനെ ഭയപ്പെടുന്നതിനേക്കാള്‍ മനുഷ്യരെ ഭയപ്പെടുകയും മരിക്കാന്‍ ഭയമുള്ള കപടവിശ്വാസികളുടെ സ്വഭാവമുള്ളവരായി മാറുകയുമാണുണ്ടായത്. സ്വര്‍ഗം അല്ലെങ്കില്‍ നരകം നാലാം ഘട്ടമായ ഇവിടെ ഓരോരുത്തരും സമ്പാദിക്കുന്നതാണ്. പരലോകത്തിലേക്കുള്ള കൃഷിയിടമാണ് ഇഹലോകജീവിതമെന്ന് മനസ്സിലാക്കി ജീവിക്കുന്നവര്‍ മാത്രമേ ജീവിതലക്ഷ്യം സാക്ഷാത്കരിച്ച് സമ്പാദിച്ച സ്വര്‍ഗത്തിലേക്കുതന്നെ തിരിച്ചുപോവുകയുള്ളൂ. വിശ്വാസികളുടെ സംഘമില്ലാത്ത ഇക്കാലത്ത് യുദ്ധമൊന്നും അല്ലാഹു കല്‍പിച്ചിട്ടില്ല, മറിച്ച് 41: 41-43 സൂക്തങ്ങളില്‍ പറഞ്ഞ മിഥ്യകലരാത്ത അജയ്യഗ്രന്ഥമായ അദ്ദിക്ര്‍ മുറുകെപ്പിടിച്ച് 'അല്ലാഹ്' എന്ന സ്മരണ നിലനിര്‍ത്തി ജീവിക്കുകയും അദ്ദിക്ര്‍ ലോകര്‍ക്ക് എത്തിച്ചുകൊടുത്തുകൊണ്ട്, 'ഇസ്ലാമിനെ മായ്ച്ച് കളഞ്ഞ് കുഫ്റ് വ്യവസ്ഥ നടപ്പിലാക്കാന്‍ വരുന്ന മസീഹുദ്ദജ്ജാലിന്‍റെ പുറപ്പാട്' നീട്ടുകയുമാണ് വേണ്ടത്. എന്നാല്‍ ഇന്ന് അജയ്യമായ ഗ്രന്ഥം ഏതെന്നുപോലും അറിയാത്ത, അല്ലാഹുവിന്‍റെ അടുക്കല്‍ തിന്മയേറിയവരെന്ന് വിശേഷിപ്പിക്കപ്പെട്ട 8: 22 ല്‍ പറഞ്ഞ ഊമരും ബധിരരുമായ ദുഷ്ടജീവികള്‍ അദ്ദിക്ര്‍ എന്താണെന്ന് മനസ്സിലാക്കാന്‍ പോലും തയ്യാറാകാതെ തീവ്രവാദപ്രവര്‍ത്തനങ്ങളിലും നശീകരണപ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുക വഴി മസീഹുദ്ദജ്ജാലിനെ സ്വാഗതം ചെയ്തുകൊണ്ടിരിക്കുന്നവരാണ്. 5: 54 ല്‍, വിശ്വാസികളെ വിളിച്ച്: നിങ്ങള്‍ അല്ലാഹുവിന്‍റെ ദീനിനെത്തൊട്ട് പിന്തിരിഞ്ഞ് പോവുകയാണെങ്കില്‍ അപ്പോള്‍ അവര്‍ അല്ലാഹുവിനെയും അല്ലാഹു അവരെയും തൃപ്തിപ്പെടുന്ന വിധത്തിലുള്ള ഒരു ജനതയെ അവന്‍ കൊണ്ടുവരികയും ചെയ്യും, അവര്‍ വിശ്വാസികളോട് മൃദുലമായും കാഫിറുകളോട് പരുഷമായും വര്‍ത്തിക്കുന്നവരുമായിരിക്കും, അവര്‍ അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ ജിഹാദ് ചെയ്യുന്നവരും ഒരു ആക്ഷേപകന്‍റെയും ആക്ഷേപത്തെ ഭയപ്പെടാത്തവരുമായിരിക്കും എന്ന് പറഞ്ഞിട്ടുണ്ട്. 48: 29 ല്‍, മുഹമ്മദ് അല്ലാഹുവിന്‍റെ പ്രവാചകനാണ്, അവനോടൊപ്പമുള്ളവര്‍ പരസ്പരം കാരുണ്യത്തില്‍ വര്‍ത്തിക്കുന്നവരും ഫുജ്ജാറുകളായ കുഫ്ഫാറുകളോട് കര്‍ക്കശമായും പരുഷമായും പെരുമാറുന്നവരുമാണ് എന്ന് പറഞ്ഞിട്ടുണ്ട്. 2: 165-167; 3: 185; 14: 28-30 വിശദീകരണം നോക്കുക.