الَّذِينَ آمَنُوا يُقَاتِلُونَ فِي سَبِيلِ اللَّهِ ۖ وَالَّذِينَ كَفَرُوا يُقَاتِلُونَ فِي سَبِيلِ الطَّاغُوتِ فَقَاتِلُوا أَوْلِيَاءَ الشَّيْطَانِ ۖ إِنَّ كَيْدَ الشَّيْطَانِ كَانَ ضَعِيفًا
വിശ്വാസികളായിട്ടുള്ളവര്‍ അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ യുദ്ധം ചെയ്യുന്നവരാകുന്നു, കാഫിറുകളായവരോ, അവര്‍ ത്വാഗൂത്തിന്‍റെ മാര്‍ഗ്ഗത്തില്‍ യുദ്ധം ചെയ്യുന്നവരുമാകുന്നു, അതിനാല്‍ നിങ്ങള്‍ പിശാചിന്‍റെ മിത്രങ്ങളോട് യുദ്ധംചെയ്യുവിന്‍, നിശ്ചയം പിശാചിന്‍റെ തന്ത്രം അതീവ ദുര്‍ബ്ബലം തന്നെയായിരിക്കുന്നു.
ഇന്ന് ലോകത്തെവിടെയും 58: 22 ല്‍ പറഞ്ഞ വിശ്വാസിയായ നാഥന്‍റെ സംഘമായ വിശ്വാസികളുടെ സംഘമില്ലാത്തതിനാല്‍ യുദ്ധമോ വധമോ ആയുധം കൊണ്ടുള്ള ജിഹാദോ ഇല്ല. എന്നാല്‍ അജയ്യഗ്രന്ഥമായ അദ്ദിക്ര്‍ രൂപപ്പെട്ടിരിക്കെ അതിന്‍റെ 40 പേരുകളും സത്യപ്പെടുത്തി ജീവിക്കുന്ന ആയിരത്തില്‍ ഒന്നായ വിശ്വാസി 7: 26 ല്‍ വിവരിച്ച പ്ര കാരം അദ്ദിക്റിനെ തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയ, 83: 7 ല്‍ പറഞ്ഞ സിജ്ജീന്‍ പട്ടികയിലേക്കുള്ള ടിക്കറ്റായ ഫുജ്ജാര്‍ കിതാബുകള്‍ പഠിക്കുകയും പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന കുഫ്ഫാറുകളോടും കപടവിശ്വാസികളോടും അദ്ദിക്ര്‍ കൊ ണ്ട് അധികരിച്ച ജിഹാദ് നടത്തുകയാണ് വേണ്ടത്. പ്രപഞ്ചനാഥനെക്കൂടാതെ മനുഷ്യര്‍ ക്ക് സംരക്ഷകരില്‍ നിന്നോ സഹായികളില്‍ നിന്നോ ആരും തന്നെയില്ല എന്ന് ലോകരെ ഉണര്‍ത്തുന്നതിനുവേണ്ടി ത്രികാലജ്ഞാനമായ അദ്ദിക്ര്‍ ലോകരില്‍ പ്രചരിപ്പിക്കുകയും വേണം. അതോടൊപ്പം 1000 സമുദായങ്ങളില്‍ പെട്ട ജീവികള്‍ക്ക് ആത്മാവുകൊണ്ട് നാ ഥനെ കീര്‍ത്തനം ചെയ്യാനും നമസ്കരിക്കാനും സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടുകൂടി ജൈവകൃഷി ചെയ്യുകയും മരം വെച്ചുപിടിപ്പിക്കുകയും അതിനുവേണ്ടി ലോകരെ പ്രേരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടതാണ്. 1: 6; 4: 60, 150-151; 9: 28 വി ശദീകരണം നോക്കുക.