( അന്നിസാഅ് ) 4 : 79

مَا أَصَابَكَ مِنْ حَسَنَةٍ فَمِنَ اللَّهِ ۖ وَمَا أَصَابَكَ مِنْ سَيِّئَةٍ فَمِنْ نَفْسِكَ ۚ وَأَرْسَلْنَاكَ لِلنَّاسِ رَسُولًا ۚ وَكَفَىٰ بِاللَّهِ شَهِيدًا

നിന്നെ ബാധിക്കുന്ന നന്മയില്‍ നിന്നുള്ള ഒന്ന് അപ്പോള്‍ അല്ലാഹുവില്‍ നിന്നുള്ളതാകുന്നു, നിന്നെ ബാധിക്കുന്ന തിന്മയില്‍ നിന്നുള്ള ഒന്നോ, അപ്പോള്‍ അത് നിന്നില്‍നിന്ന് തന്നെയാകുന്നു, നാം നിന്നെ പ്രവാചകനായിട്ട് നിയോഗി ച്ചിട്ടുള്ളത് മനുഷ്യര്‍ക്ക് വേണ്ടിയാണ്, സാക്ഷിയായി അല്ലാഹുതന്നെ മതി യായവനുമാകുന്നു.

ഓരോ ആത്മാവിനും സ്വര്‍ഗത്തില്‍ സൃഷ്ടിച്ചപ്പോള്‍ തന്നെ നാഥന്‍ അദ്ദിക്ര്‍ പ ഠിപ്പിച്ചിട്ടുണ്ട്. 4: 163 ല്‍ വിവരിച്ച പ്രകാരം 313 പ്രവാചകന്മാരിലൂടെയും നാഥന്‍റെ സന്ദേശമായ അദ്ദിക്ര്‍ ലോകരിലേക്ക് അയച്ചിട്ടുമുണ്ട്. മുമ്പ് വന്നിട്ടുള്ള 312 ഗ്രന്ഥങ്ങളെയും സത്യപ്പെടുത്തുന്നതും കാത്തുസൂക്ഷിക്കുന്നതുമായ അദ്ദിക്ര്‍ ഇന്ന് 25: 59 ല്‍ പറഞ്ഞ ത്രി കാലജ്ഞാനിയിലൂടെ രൂപപ്പെട്ടിരിക്കുന്നതിനാല്‍ നാഥന്‍ നിഷ്പക്ഷവാനായിരിക്കുന്നു. അപ്പോള്‍ ഏതൊരാള്‍ക്കും നന്മയോ തിന്മയോ സംഭവിക്കുന്നതിന്‍റെ ഉത്തരവാദിത്തം അവരവര്‍ക്കുതന്നെയാണ്. അദ്ദിക്റിനെ തള്ളിപ്പറഞ്ഞുകൊണ്ട് ലക്ഷ്യബോധമില്ലാതെ ജീവിക്കുന്ന കപടവിശ്വാസികളും അവരുടെ പ്രജ്ഞയറ്റ അനുയായികളും നരകക്കുണ്ഠത്തില്‍ കുത്തിനിറക്കപ്പെടാനുള്ളവരാണെന്ന് 4: 140; 9: 67-68; 7: 179; 15: 44; 25: 34, 65-66; 48: 6; 98: 6 തുടങ്ങിയ സൂക്തങ്ങളിലെല്ലാം അവര്‍ വായിച്ചിട്ടുണ്ട്. അവര്‍ വായിച്ച, കേട്ട, തൊട്ട ഗ്രന്ഥങ്ങള്‍ അവര്‍ക്കെതിരെ വാദിച്ച്, സാക്ഷിനിന്ന് അവരെ നരകക്കുണ്ഠത്തിലേക്ക് തള്ളിവിടുകയാണ് ചെയ്യുക. 2: 152; 3: 101-102; 10: 108-109; 11: 17 വിശദീകരണം നോക്കുക.