( അന്നിസാഅ് ) 4 : 78

أَيْنَمَا تَكُونُوا يُدْرِكْكُمُ الْمَوْتُ وَلَوْ كُنْتُمْ فِي بُرُوجٍ مُشَيَّدَةٍ ۗ وَإِنْ تُصِبْهُمْ حَسَنَةٌ يَقُولُوا هَٰذِهِ مِنْ عِنْدِ اللَّهِ ۖ وَإِنْ تُصِبْهُمْ سَيِّئَةٌ يَقُولُوا هَٰذِهِ مِنْ عِنْدِكَ ۚ قُلْ كُلٌّ مِنْ عِنْدِ اللَّهِ ۖ فَمَالِ هَٰؤُلَاءِ الْقَوْمِ لَا يَكَادُونَ يَفْقَهُونَ حَدِيثًا

നിങ്ങള്‍ എവിടെയാണെങ്കിലും മരണം നിങ്ങളെ പിടികൂടുകതന്നെ ചെയ്യും, നിങ്ങള്‍ എത്ര സുഭദ്രമായ കോട്ടകൊത്തളങ്ങള്‍ക്ക് ഉള്ളിലാണെങ്കിലും ശരി, അവര്‍ക്ക് ഒരു നന്മ ലഭിച്ചാല്‍ ഇത് അല്ലാഹുവില്‍ നിന്നാണെന്ന് അവര്‍ പറയുന്നു, ഒരു തിന്മ അവരെ പിടിപെടുമ്പോഴോ, അവര്‍ പറയും: ഇത് നിന്നില്‍ നിന്നാണെന്ന്, നീ പറയുക: എല്ലാഒന്നും അല്ലാഹുവില്‍ നിന്നുള്ളതാകുന്നു, അപ്പോള്‍ ഈ ജനതക്ക് എന്തുപറ്റി, അവര്‍ക്ക് ഈ വര്‍ത്തമാനം ശരിക്കും ഗ്രഹിക്കാന്‍ സാധിക്കുന്നില്ലല്ലോ!

മദീനയില്‍ പ്രവാചകന്‍റെ കാലത്തുണ്ടായിരുന്ന കപടവിശ്വാസികളുടെ സ്വഭാവമാണ് സൂക്തത്തില്‍ വരച്ച് കാണിക്കുന്നത്. ഇന്ന് അറബി ഖുര്‍ആന്‍ വായിക്കുന്ന കപടവിശ്വാസികളും അവരുടെ അനുയായികളുമടങ്ങിയ ഫുജ്ജാറുകളാണ് ഇത്തരം സൂക്തങ്ങള്‍ വായിക്കുന്നത്. എന്നാല്‍ അവര്‍ 2: 94-96 ല്‍ വിവരിച്ച പ്രകാരം ലക്ഷ്യബോധമില്ലാതെ ജീവിക്കുന്ന നരകക്കുണ്ഠത്തിലേക്കുള്ളവരായതിനാല്‍ ഏതൊരു ജനവിഭാഗത്തെക്കാളും മരണത്തെ ഏറ്റവും ഭയപ്പെടുന്നവരാണ്. അതിന് കാരണം ത്രികാലജ്ഞാനവും സ്വര്‍ഗത്തിലേക്കുള്ള ടിക്കറ്റും എല്ലാവിധ ആപത്തുവിപത്തുകളെത്തൊട്ടും രോഗങ്ങളെത്തൊട്ടും നരകക്കുണ്ഠത്തെത്തൊട്ടും കാത്തുസൂക്ഷിക്കുന്ന മുഹൈമിനുമായ അദ്ദിക്റിനെ തള്ളിപ്പറഞ്ഞ് ജീവിക്കുന്നവരായതാണ്. കളവ് മാത്രം പറയുന്ന കപടവിശ്വാസികളും അവരുടെ അനുയായികളും അദ്ദിക്റിനെ പിന്‍പറ്റുന്ന വിശ്വാസിയെ 'നുണ പറയുന്ന ഒറ്റയാന്‍' എന്ന് പരിഹസിക്കുന്നതാണ് എന്ന് 38: 8 ലും 54: 25 ലും പറഞ്ഞിട്ടുണ്ട്. ചിന്താശക്തി ഉപയോഗപ്പെടുത്താതെ പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്ന ഭ്രാന്തന്മാരായ അവര്‍ 2: 168-169 ല്‍ വിവരിച്ച പ്രകാരം പിശാചിന്‍റെ കാല്‍പ്പാടുകള്‍ പിന്‍പറ്റുന്നവരാണ്. അദ്ദിക്റിനെ മാലിന്യമായി പരിഗണിക്കുന്ന ഫുജ്ജാറുകള്‍ അവര്‍ക്ക് വല്ല ഗുണവും കിട്ടിയാല്‍ അത് അല്ലാഹുവില്‍ നിന്നും അവരെ ഏതെങ്കിലും തിന്മ ബാധിച്ചാല്‍ അത് വിശ്വാസിയില്‍ നിന്നുമാണ് എന്നാണ് പറയുക. 8: 48 ല്‍ വിവരിച്ച പ്രകാരം വിശ്വാസി അദ്ദിക്ര്‍ കൊണ്ട് തന്‍റെ ജിന്നുകൂട്ടുകാരനെ വിശ്വാസിയാക്കിമാറ്റി നാഥനെ ഹൃദയത്തില്‍ സൂക്ഷിക്കുന്നവനായതിനാല്‍ തിന്മകളൊന്നും ബാധിക്കുകയില്ല. തന്‍റെ ജിന്നുകൂട്ടുകാരനെ അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാക്കാത്തവരെയാണ് തിന്മ ബാധിക്കുക. നന്മ അല്ലാഹുവില്‍ നിന്നാ ണെങ്കില്‍ തിന്മ പിശാചില്‍ നിന്നാണ്. 4: 78 ല്‍ നന്മയും തിന്മയും അല്ലാഹുവില്‍ നിന്നാ ണ് എന്നാണ് പറഞ്ഞതെങ്കില്‍ 4: 79 ല്‍ നന്മ അല്ലാഹുവില്‍ നിന്നും തിന്മ നിന്നില്‍ നി ന്നുമാണ് എന്ന് പറഞ്ഞത് അതുകൊണ്ടാണ്. അദ്ദിക്റിനെത്തൊട്ട് ബധിരരും ഊമരും അ ന്ധരുമായ, 8: 22 ല്‍ ദുഷ്ടജീവികള്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ നരകക്കുണ്ഠത്തിലേക്ക് അവരുടെ മുഖങ്ങളില്‍ വലിച്ചിഴക്കപ്പെടാനുള്ള ഏറ്റവും ദുഷിച്ച സ്ഥാനത്തുള്ള ഏറ്റവും വഴിപിഴച്ചവരാണ് എന്ന് 2: 18; 25: 33-34 സൂക്തങ്ങളില്‍ അവര്‍ വായിച്ചിട്ടുണ്ട്. 7: 185; 18: 2; 39: 23; 53: 59 തുടങ്ങി 12 സൂക്തങ്ങളില്‍ പറഞ്ഞ നാഥന്‍റെ സംസാരമായ അദ്ദിക്ര്‍ സിജ്ജീന്‍ പട്ടികയിലേക്കുള്ള ഫുജ്ജാറുകള്‍ക്ക് മനസ്സിലാവുകയില്ല എന്നാണ് സൂക്തം പറയുന്നത്. അല്ലാഹുവിന്‍റെ ഗ്രന്ഥമാണ് ഏറ്റവും നല്ല ഹദീസ് എന്ന് നാവുകൊണ്ട് പറയാറുണ്ടെങ്കിലും 15: 44 ല്‍ പറഞ്ഞ പ്രകാരം നരകക്കുണ്ഠത്തിലെ 7 വാതിലുകളിലേക്ക് നിജപ്പെടുത്തിവെക്കപ്പെട്ട ഫുജ്ജാറുകള്‍ നിരക്ഷരനായ പ്രവാചകന്‍റെ സംസാരമാണ് ഹദീസ് എന്ന് നുണ പറയുന്നവരാണ്. 6: 115-116 ല്‍ വിവരിച്ച പ്രകാരം ഊഹാപോഹങ്ങള്‍ പിന്‍പറ്റിക്കൊണ്ടിരിക്കുന്ന ഫുജ്ജാറുകളും അവരുടെ ജിന്നുകൂട്ടുകാരും നരകക്കുണ്ഠത്തില്‍ കുത്തിനിറക്കപ്പെടുമെന്ന നാഥന്‍റെ വചനം സത്യസന്ധമായും നീതീപൂര്‍വമായും പൂര്‍ത്തിയായിരിക്കുന്നു. 2: 6-7; 3: 7-10 വിശദീകര ണം നോക്കുക.