مَنْ يُطِعِ الرَّسُولَ فَقَدْ أَطَاعَ اللَّهَ ۖ وَمَنْ تَوَلَّىٰ فَمَا أَرْسَلْنَاكَ عَلَيْهِمْ حَفِيظًا
ആര് പ്രവാചകനെ അനുസരിച്ചുവോ, അപ്പോള്‍ നിശ്ചയം അവന് അല്ലാഹുവിനെ അനുസരിച്ചു, ആരെങ്കിലും പിന്തിരിഞ്ഞുപോകുന്നുവെങ്കില് അപ്പോള്‍ നിന്നെ നാം അവരുടെമേല്‍ സൂക്ഷിപ്പുകാരനായി അയച്ചിട്ടില്ല.
നാഥന്റെ സംസാരമായ അദ്ദിക്ര്‍ ആയിരുന്നു പ്രവാചകന്റെ സ്വഭാവവും ജീവിതരീതിയും. അതുകൊണ്ട് പ്രവാചകനെ അനുസരിക്കുക എന്ന് പറഞ്ഞാല്‍ അദ്ദിക്ര്‍ പിന്‍പറ്റുക എന്നാണ്. അതുതന്നെയാണ് അല്ലാഹുവിനെ അനുസരിക്കലും. എല്ലാ ഓരോ കാ ര്യവും വിശദീകരിച്ചിട്ടുള്ള അദ്ദിക്ര്‍ ഇന്ന് ഗ്രന്ഥമായി രൂപപ്പെട്ടിരിക്കെ 2: 143 ല്‍ വിവരിച്ച പ്രകാരം അതിനെ സാക്ഷ്യപ്പെടുത്തി ജീവിക്കുമ്പോള്‍ മാത്രമാണ് പ്രവാചകന്റെ ജീവിതം ജനങ്ങളില്‍ സാക്ഷ്യപ്പെടുത്താന്‍ സാധ്യമാവുക. അദ്ദിക്റിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുന്ന കപടവിശ്വാസികളും അനുയായികളുമടങ്ങിയ ഫുജ്ജാറുകള്‍ 29 കള്ളവാദികളെ പിന്‍പറ്റിക്കൊണ്ടിരിക്കുന്നവരും പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്നവരുമാണ്. 2: 119; 3: 31-32; 4: 64-65, 70 വിശദീകരണം നോക്കുക.