وَيَقُولُونَ طَاعَةٌ فَإِذَا بَرَزُوا مِنْ عِنْدِكَ بَيَّتَ طَائِفَةٌ مِنْهُمْ غَيْرَ الَّذِي تَقُولُ ۖ وَاللَّهُ يَكْتُبُ مَا يُبَيِّتُونَ ۖ فَأَعْرِضْ عَنْهُمْ وَتَوَكَّلْ عَلَى اللَّهِ ۚ وَكَفَىٰ بِاللَّهِ وَكِيلًا
അവര്‍ അനുസരണമുള്ളവരാണെന്ന് പറഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്നു, അങ്ങനെ അവര്‍ നിന്‍റെ അടുത്തുനിന്ന് പിരിഞ്ഞുപോയാല്‍ അവരില്‍ ഒരു വിഭാഗം രാത്രിയില്‍ അവരുടെ വീടുകളില്‍ സമ്മേളിച്ച് നീ പറഞ്ഞതല്ലാത്തത് പറഞ്ഞുകൊണ്ടിരിക്കുന്നു, അല്ലാഹു അവര്‍ രാത്രിസമ്മേളിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നതെല്ലാം രേഖപ്പെടുത്തുന്നുണ്ട്, അപ്പോള്‍ നീ അവരെ അവഗണിക്കുകയും അല്ലാഹുവിന്‍റെമേല്‍ ഭരമേല്‍പ്പിക്കുകയും ചെയ്യുക, കൈകാര്യകര്‍ത്താവായി അല്ലാഹു തികച്ചും മതിയായവനുമാണ്.
പ്രവാചകന്‍റെ മുമ്പില്‍ അനുസരണം പ്രകടിപ്പിച്ചിരുന്ന മദീനയിലെ കപടവിശ്വാസികള്‍ പ്രവാചകന്‍റെയും വിശ്വാസികളുടെയും അഭാവത്തില്‍ രാത്രി കാലങ്ങളില്‍ വീടുകളില്‍ സമ്മേളിച്ച് പ്രവാചകനും വിശ്വാസികള്‍ക്കുമെതിരില്‍ ഗൂഢാലോചന നടത്തുന്നതിന്‍റെ ഭാഗമായി പ്രവാചകന്‍ പറഞ്ഞിട്ടില്ലാത്തത് പ്രവാചകന്‍റെമേല്‍ ആരോപിക്കുന്നവരും പരിഹസിക്കുന്നവരുമായിരുന്നു. അല്ലാഹുവിനെ മറന്നുകളഞ്ഞ തെമ്മാടികളായ അവരുടെ ഈ സ്വഭാവം 58: 7-10 സൂക്തങ്ങളില്‍ വിശദമാക്കിയിട്ടുണ്ട്. അവര്‍ പ്രവാചകന്‍റെ അടുത്തുവന്നാല്‍ 'താങ്കള്‍ അല്ലാഹുവിന്‍റെ പ്രവാചകന്‍ തന്നെയാണെന്ന് ഞങ്ങള്‍ സാക്ഷ്യം വഹിക്കുന്നു' എന്ന് പറയും, എന്നാല്‍ നിശ്ചയം നീ അവന്‍റെ പ്രവാചകന്‍ തന്നെയാണെന്ന് അല്ലാഹുവിനറിയാം, നിശ്ചയം കപടവിശ്വാസികള്‍ നുണ പറയുന്നവര്‍ തന്നെയാണെന്ന് അല്ലാഹു സാക്ഷ്യം വഹിക്കുന്നു. അവര്‍ സംസാരിക്കുമ്പോള്‍ നീ കേട്ട് നിന്നുപോകുമെന്നും അവരുടെ ശരീരം നിന്നെ ആശ്ചര്യപ്പെടുത്തുമെന്നും അല്ലാഹു കൊന്നുകളഞ്ഞ അവര്‍ വിശ്വാസമാകുന്ന വേരില്ലാതെ ചുമരില്‍ ചാരിവെച്ച വിറകുകൊള്ളികളെപ്പോലെയാണെന്നും, എല്ലാ ശബ്ദവും തങ്ങള്‍ക്കെതിരാണെന്ന് ധരിക്കുന്ന അവര്‍ വിശ്വാസികളുടെയും പ്രവാചകന്‍റെയും ശത്രുക്കളാണെന്നും അപ്പോള്‍ അവരെ സൂക്ഷിക്കണമെന്നും 63: 1-4 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 3: 58 ല്‍ പറഞ്ഞ തത്വനിര്‍ഭര ഗ്രന്ഥമായ അദ്ദിക്റിനെ വിസ്മരിച്ച പിശാചിന്‍റെ സംഘത്തില്‍ പെട്ടവരാണ് അവര്‍ എന്ന് 58: 19 ലും; പരിചയും മുഹൈമിനുമായ അദ്ദിക്ര്‍ കൊണ്ട് 9: 73 ല്‍ പറഞ്ഞ പ്രകാരം അധികരിച്ച ജിഹാദ് ചെയ്യുന്ന വിശ്വാസികളെ ഇത്തരം കപടവിശ്വാസികള്‍ക്ക് അല്ലാഹുവിനേക്കാള്‍ ഭയമാണെന്ന് 59: 13 ലും പറഞ്ഞിട്ടുണ്ട്. 2: 99, 187; 4: 160-161; 9: 53-55 വിശദീകരണം നോക്കുക.