أَفَلَا يَتَدَبَّرُونَ الْقُرْآنَ ۚ وَلَوْ كَانَ مِنْ عِنْدِ غَيْرِ اللَّهِ لَوَجَدُوا فِيهِ اخْتِلَافًا كَثِيرًا
അപ്പോള്‍ അവര്‍ ഈ വായനയെക്കുറിച്ച് ചിന്തിച്ച് പ്രൗഢരാകുന്നില്ലെയോ? അത് അല്ലാഹു അല്ലാത്തവരുടെ അടുക്കൽ നിന്നുള്ളതായിരുന്നുവെങ്കിൽ അവര്‍ അതില്‍ ധാരാളം വൈരുദ്ധ്യങ്ങള്‍ കണ്ടെത്തുകതന്നെ ചെയ്യുമായിരുന്നു!
5: 48 ല്‍ വിവരിച്ച, എല്ലാവിധ ആപത്ത് വിപത്തുകളെത്തൊട്ടും രോഗങ്ങളെത്തൊട്ടും നരകക്കുണ്ഠത്തെത്തൊട്ടും കാത്തുസൂക്ഷിക്കുന്ന മുഹൈമിനായ ഗ്രന്ഥത്താല്‍ പഠിപ്പിക്കപ്പെടുന്നതുപോലെയും അത് മറ്റുള്ളവരെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നതുപോലെയും നാഥന്റെ പ്രൗഢരായ പ്രതിനിധികളായി നിലകൊള്ളണമെന്നാണ് 3: 79-80 സൂക്തങ്ങളിലൂടെ ത്രികാലജ്ഞാനിയായ നാഥന് വിശ്വാസികളോട് കല്പിച്ചിട്ടുള്ളത്. 47: 24-26 സൂക്തങ്ങളില്‍, അപ്പോള്‍ അവര്‍ ഈ വായനയെക്കുറിച്ച് ചിന്തിച്ച് പ്രൗഢരാകുന്നില്ലെയോ; അതോ അവരുടെ ഹൃദയങ്ങളുടെ മേല്‍ താഴിട്ട് പൂട്ടിയിരിക്കുകയാണോ? നിശ്ചയം, സന്മാര്ഗം അവര്‍ക്ക് വ്യക്തമായതിന് ശേഷം ആരാണോ പുറം തിരിഞ്ഞ് ദീനില്‍ നിന്ന് പോയവരായത്, അവര്‍ക്ക് പിശാചാണ് ആ നിലപാട് ശരിപ്പെടുത്തിക്കൊടുക്കുന്നത്, അവന് അവര്‍ക്ക് സാവകാശം നല്‍കുകയും ചെയ്തിരിക്കുന്നു. അത്, നിശ്ചയം അവര്‍ അല്ലാഹു അവതരിപ്പിച്ചതിനെ വെറുക്കുന്നവരോട് 'ചില കാര്യങ്ങളില്‍ ഞങ്ങള്‍ നിങ്ങളെ അനുസരിക്കുക തന്നെ ചെയ്യും' എന്ന് പറഞ്ഞതുകൊണ്ടാണ്; അല്ലാഹു അവരുടെ എല്ലാ രഹസ്യങ്ങളും അറിയുന്നവന് തന്നെയുമാകുന്നു എന്ന് പറഞ്ഞിട്ടുണ്ട്. 41: 41-42 സൂക്തങ്ങളില്‍ പറഞ്ഞ മിഥ്യകലരാത്ത അജയ്യഗ്രന്ഥമായ അതിനെ മൂടിവെച്ച ഫുജ്ജാറുകളില്‍ നിന്നുള്ള ഓരോ വിഭാഗവും നരകക്കുണ്ഠത്തിന്റെ ഏഴ് വാതിലുകളിലൊന്നിലേക്ക് നിജപ്പെടുത്തി വെക്കപ്പെട്ടവരാണെന്ന് 15: 44 ല്‍ പറഞ്ഞത് ഫുജ്ജാറുകള്‍ വായിച്ചിട്ടുണ്ട്. 25: 33 ല്‍ പറഞ്ഞ വേദത്തിന്റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കാത്ത ഫുജ്ജാറുകളാണ് തങ്ങളുടെ മുഖങ്ങളില്‍ നരകക്കുണ്ഠത്തിലേക്ക് വലിച്ചിഴക്കപ്പെടാനുള്ള ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ഏറ്റവും ദുഷിച്ച ജീവികളും ഏറ്റവും വഴിപിഴച്ചവരുമെന്ന് 8: 22; 25: 34 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. നാഥന്റെ സംസാരമായ അദ്ദിക്റില്‍ നിന്ന് നാഥനെ കണ്ടെത്തുക എന്ന ജീവിതലക്ഷ്യം പൂര്‍ത്തിയാക്കാത്ത, നരകക്കുണ്ഠാഗ്നി വാഗ്ദത്തം ചെയ്യപ്പെട്ട കപടവിശ്വാസികളായ പുരുഷന്മാരും സ്ത്രീകളും കുഫ്ഫാറുകളായ പുരുഷന്മാരും സ്ത്രീകളും അദ്ദിക്റിനെത്തൊട്ട് തടയുന്നവരും ഫുജ്ജാര്‍ കിതാബുകള്‍ പഠിക്കുന്നവരും പഠിപ്പിച്ചുകൊണ്ടിരിക്കുന്നവരും നാഥനെ വിസ്മരിച്ചതിനാല്‍ നാഥനാല്‍ വിസ്മരിക്കപ്പെട്ടവരും നാഥനെക്കുറിച്ച് ദുഷിച്ച ധാരണ വെച്ചുപുലര്‍ത്തുന്നവരുമാണ്. അവരുടെ മേല്‍ അല്ലാഹുവിന്റെ കോപവും ശാപവും വര്‍ഷിച്ചിട്ടുണ്ടെന്നും അവരുടെ മടക്കസ്ഥലം നരകക്കുണ്ഠാഗ്നിയാണെന്നും 9: 67-69; 48: 6 സൂക്തങ്ങളില്‍ ഭ്രാന്തന്മാരായ ഫുജ്ജാറുകള്‍ വായിച്ചിട്ടുണ്ട്. അറബി ഖുര്‍ആന്‍ കേള്‍ക്കാത്തതുകൊണ്ടോ അതിനെക്കുറിച്ച് ലോകരോട് പറയാത്തതുകൊണ്ടോ അല്ല അല്ലാഹു കപടവിശ്വാസികളെയും അവരുടെ സംസാരം കേട്ടിരിക്കുന്ന കാഫിറുകളെയും 4: 140 പ്രകാരം നരകക്കുണ്ഠത്തില്‍ ഒരുമിച്ചുകൂട്ടുന്നത്, മറിച്ച് 18: 101 ല്‍ പറഞ്ഞ ദിക്രീ എന്ന ഗ്രന്ഥം കേള്ക്കാത്തതുകൊണ്ടും അതിനെക്കുറിച്ച് ലോകരോട് പറയാത്തതുകൊണ്ടുമാണ്. അതുകൊണ്ടുതന്നെയാണ് അവര്‍ ആയിരം സമുദായങ്ങളില്‍ പെട്ട ജീവികളില്‍ വെച്ച് ഏറ്റവും ദുഷ്ടജീവികളായതും. കാരുണ്യവും ഔദാര്യവുമായ അദ്ദിക്ര്‍ കൊണ്ട് ഊറ്റം കൊള്ളണമെന്നാണ് 10: 57-58 സൂക്തങ്ങളില്‍ കല്പിച്ചിട്ടുള്ളത്. അദ്ദിക്റിനെ മുറുകെപ്പിടിക്കുക വഴി നാഥനെ മുറുകെപ്പിടിച്ച് നേരെച്ചൊവ്വെയുള്ള പാതയില്‍ ജീവിക്കുന്ന വിശ്വാസികള്‍ മാത്രമേ സര്‍വസ്വം നാഥന് സമര്‍പ്പിച്ചവരായി മരണപ്പെടുകയുള്ളൂ എന്ന് 3: 101-102 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 1000 ത്തില്‍ 999 അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളും 10: 60 ല്‍ വിവരിച്ച പ്രകാരം ജിന്നുകൂട്ടുകാരനെ വിശ്വാസിയാക്കാത്തതുകാരണം മരണസമയത്ത് അവരുടെ ആത്മാവിനെതിരെ നിശ്ചയം അവര്‍ കാഫിറുകള്‍ തന്നെയായിരുന്നു എന്ന് സാക്ഷ്യം വഹിക്കുന്നതാണ്.
17: 82 ല്‍, അദ്ദിക്ര്‍ വിശ്വാസികള്‍ക്ക് രോഗശമനവും കാരുണ്യവുമാണെന്നും അക്രമികള്‍ക്ക് അത് നഷ്ടമല്ലാതെ വര്‍ദ്ധിപ്പിക്കുകയുമില്ല എന്നും പറഞ്ഞിട്ടുള്ളതിനാല്‍ ഐശ്വര്യവും അജയ്യവുമായ അദ്ദിക്ര്‍ കിട്ടിയ ഒരാള്‍ക്ക് ഇല്ലായ്മയോ വല്ലായ്മയോ ഭയമോ ദുഃഖമോ ഉണ്ടാവാന്‍ പാടില്ല. 9: 124 ല്‍, ഗ്രന്ഥം വിശ്വാസികള്‍ക്ക് അവരുടെ വിശ്വാസം വര്‍ദ്ധിപ്പിക്കുമെന്നും; 125 ല്‍, കപടവിശാസികള്ക്ക് അത് മാലിന്യമല്ലാതെ വര്‍ദ്ധിപ്പിക്കുകയില്ല എന്നും പറഞ്ഞിട്ടുണ്ട്. ഗ്രന്ഥം (അദ്ദിക്ര്‍) ഐശ്വര്യമാണ്, അതിനുശേഷം ദാരിദ്ര്യമില്ല, അതുകൂടാതെ ഐശ്വര്യവുമില്ല എന്നും, അല്ലാഹുവിന്റെ സമ്മതപത്രമായ അദ്ദിക്റിനെ സത്യപ്പെടുത്തിയവര്ക്ക് അത് ശുപാര്‍ശ ചെയ്യുന്നതും ശുപാര്‍ശ ചെയ്യിപ്പിക്കുന്നതുമാണ്. ആരാണോ അതിനെ മുമ്പില്‍ നടത്തിയത് അവരെ അത് സ്വര്‍ഗത്തിലേക്ക് നയിക്കുന്നതാണ്, ആരാണോ അതിനെ പിന്നിലാക്കിയത് അവരെ അത് നരകത്തിലേക്ക് തള്ളിവിടുന്നതുമാണ് എന്നും പ്രപഞ്ചനാഥന് അവന്റെ നിരക്ഷരനായ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. 2: 78-79; 4: 63; 11: 118-119; 17: 13-15 വിശദീകരണം നോക്കുക.