وَإِذَا جَاءَهُمْ أَمْرٌ مِنَ الْأَمْنِ أَوِ الْخَوْفِ أَذَاعُوا بِهِ ۖ وَلَوْ رَدُّوهُ إِلَى الرَّسُولِ وَإِلَىٰ أُولِي الْأَمْرِ مِنْهُمْ لَعَلِمَهُ الَّذِينَ يَسْتَنْبِطُونَهُ مِنْهُمْ ۗ وَلَوْلَا فَضْلُ اللَّهِ عَلَيْكُمْ وَرَحْمَتُهُ لَاتَّبَعْتُمُ الشَّيْطَانَ إِلَّا قَلِيلًا
അവര്‍ക്ക് ശാന്തിയുടേയോ അല്ലെങ്കില്‍ ഭയത്തിന്‍റേയോ ഒരു വാര്‍ത്ത വന്നുകിട്ടിയാല്‍ അവര്‍ അത് കൊട്ടിഘോഷിക്കുന്നതാണ്, എന്നാല്‍ അവര്‍ അത് പ്രവാചകനിലേക്കും അവരില്‍നിന്നുള്ള കൈകാര്യകര്‍ത്താക്കളിലേക്കും തിരിച്ചയച്ചിരുന്നുവെങ്കില്‍ അവരില്‍നിന്നുള്ള സത്യാവസ്ഥ ഗ്രഹിക്കുവാന്‍ കഴിവുള്ളവരായവര്‍ അത് മനസ്സിലാക്കി തക്കതായ മുന്‍കരുതലുകളെടുക്കുമായിരുന്നു, നിങ്ങളുടെമേല്‍ അല്ലാഹുവിന്‍റെ മഹത്തായ ഔദാര്യവും അവന്‍റെ കാരുണ്യവുമുണ്ടായിരുന്നില്ലെങ്കില്‍, നിശ്ചയം നിങ്ങളില്‍ കുറച്ചുപേരൊഴിച്ച് പിശാചിനെ പിന്‍പറ്റുകതന്നെ ചെയ്യുമായിരുന്നു.
ഇന്ന് അദ്ദിക്ര്‍ ഗ്രന്ഥമായി രൂപപ്പെട്ടിരിക്കെ 43: 36-39 സൂക്തങ്ങളില്‍ പറഞ്ഞ ജിന്നുകൂട്ടുകാരനെ അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാക്കി മാറ്റിയവര്‍ മാത്രമാണ് വിജയം വരിക്കുക. 10: 58 ല്‍ പറഞ്ഞ ഔദാര്യവും കാരുണ്യവും അദ്ദിക്ര്‍ തന്നെയാണ്. ഈ സൂക്തത്തിലും 4: 59 ലും പറഞ്ഞ കൈകാര്യകര്‍ത്താക്കളും 3: 7 ല്‍ പറഞ്ഞ അഗാധജ്ഞാനികളും ഒന്നുതന്നെയാണ്. ആത്യന്തികമായി ഭയപ്പെടുത്തുന്നതും തെറ്റായതുമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് പിശാചാണ്. അദ്ദിക്റില്‍ നിന്ന് തടയാന്‍ വേണ്ടി ഇസ്ലാമിന്‍റെ പേരില്‍ പലതരം ഗ്രന്ഥങ്ങളും പ്രസിദ്ധീകരണങ്ങളുമെല്ലാം പുറത്തിറക്കുന്നതും പിശാചിന്‍റെ വഴിയില്‍ പെട്ടതാണ്. 3: 7-10, 101-102; 4: 59; 11: 118-119 വിശദീകരണം നോക്കുക.