فَمَا لَكُمْ فِي الْمُنَافِقِينَ فِئَتَيْنِ وَاللَّهُ أَرْكَسَهُمْ بِمَا كَسَبُوا ۚ أَتُرِيدُونَ أَنْ تَهْدُوا مَنْ أَضَلَّ اللَّهُ ۖ وَمَنْ يُضْلِلِ اللَّهُ فَلَنْ تَجِدَ لَهُ سَبِيلًا
അപ്പോള്‍ നിങ്ങള്‍ക്ക് എന്തുപറ്റി, കപടവിശ്വാസികളുടെ കാര്യത്തില്‍ നിങ്ങള്‍ രണ്ട് കക്ഷികളായിരിക്കുന്നുവല്ലോ? അവര്‍ സമ്പാദിച്ചതിന്‍റെ പേരില്‍ അല്ലാഹു അവരെ തലതിരിച്ചുവിട്ടിരിക്കുകയാകുന്നു, അല്ലാഹു വഴിപിഴപ്പിച്ച ഒരുവനെ സന്മാര്‍ഗത്തിലാക്കാമെന്ന് നിങ്ങള്‍ ഉദ്ദേശിക്കുന്നുവോ? ആരെയാണോ അല്ലാഹു സ്വയം വഴികേടിലാവാന്‍ അനുവദിച്ചത്, അപ്പോള്‍ അവനെ നേര്‍മാര്‍ഗത്തിലാക്കുന്ന ഒരാളെ നീ കണ്ടെത്തുകയില്ലതന്നെ!
അദ്ദിക്റിനെ സത്യാസത്യ വിവേചന മാനദണ്ഡമായും ത്രാസ്സായും ഉപയോഗപ്പെടുത്തുന്ന വിശ്വാസികള്‍ക്ക് കപടവിശ്വാസികളുടെ കാര്യത്തില്‍ രണ്ട് അഭിപ്രായം ഉണ്ടാകാന്‍ പാടില്ല. സന്മാര്‍ഗവും ദുര്‍മാര്‍ഗവും വേര്‍തിരിച്ച് കാണിച്ചുതരുന്ന അദ്ദിക്ര്‍ സ്വര്‍ഗ്ഗത്തില്‍ വെച്ചുതന്നെ നിഷ്പക്ഷവാനായ നാഥന്‍ എല്ലാ മനുഷ്യരെയും പഠിപ്പിച്ചിട്ടുണ്ട് എന്നിരിക്കെ സന്മാര്‍ഗമായ അത് വന്നുകിട്ടിയിട്ട് ആണായിരിക്കട്ടെ പെണ്ണായിരിക്കട്ടെ ആരാണ് അത് ഉപയോഗപ്പെടുത്തുന്നത്, അപ്പോള്‍ അവന്‍ അവനെത്തന്നെയാണ് സന്മാര്‍ഗ്ഗത്തിലാക്കുന്നത്. ആരാണോ അതിനെ മൂടിവെക്കുന്നത്, അവന്‍ കപടവിശ്വാസിയും; ആരാണോ അതിനെ തള്ളിപ്പറഞ്ഞുകൊണ്ടിരിക്കുന്നത്, അവന്‍ ഫാജിറായ കാഫിറുമാണ്. വിശ്വാസിയാകാനുള്ള അല്ലാഹുവിന്‍റെ സമ്മതപത്രവും സ്വര്‍ഗത്തിലേക്കുള്ള ടിക്കറ്റുമായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തുന്ന സ്വര്‍ഗ്ഗത്തിലേക്കുള്ള ആയിരത്തില്‍ ഒന്നായ വിശ്വാസിക്ക് നരകത്തിലേക്കുള്ള തൊള്ളായിരത്തി തൊണ്ണൂറ്റൊമ്പതായ കപടവിശ്വാസികളെയും കാഫിറുകളെയും അനുസരിക്കാന്‍ പാടില്ല എന്ന് 4: 140; 33: 1, 48 എന്നീ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. അദ്ദിക്ര്‍ പഠിക്കുകയും അത് ലോകര്‍ക്ക് എത്തിച്ചുകൊടുക്കുകയും ചെയ്യുന്ന സംരംഭത്തില്‍ കപടവിശ്വാസികളും എത്തിപ്പെടുന്നതാണ്. എന്നാല്‍ അവര്‍ നരകത്തിലേക്കുള്ളവരാണ് എന്ന വചനം ബാധകമായവരായതിനാല്‍ അവരെക്കൊണ്ട് അല്ലാഹു നന്മ ചെയ്യിപ്പിക്കുകയില്ല, അവരുടെ തിന്മ കാരണം അല്ലാഹു അവരെ നേരെച്ചൊവ്വേയുള്ള പാതയില്‍ നിന്ന് തിരിച്ചുവിടുന്നതാണ്. അപ്പോള്‍ അത്തരം കപടവിശ്വാസികളോട് പ്രത്യേകിച്ച് അദ്ദിക്ര്‍ കൊണ്ട് ജിഹാദ് ചെയ്യേണ്ടതാണ്. നന്മ തടയുകയും തിന്മ നടപ്പിലാക്കുകയും ചെയ്യുന്ന കപടവിശ്വാസികള്‍ തെമ്മാടികളാണെന്ന് 9: 67-68 സൂക്തങ്ങളിലും; തെമ്മാടികളല്ലാതെ അദ്ദിക്ര്‍ മൂടിവെക്കുകയില്ല എന്ന് 2: 99 ലും പറഞ്ഞിട്ടുണ്ട്. വിശ്വാസികളുടെ സംഘമില്ലാത്ത ഇക്കാലത്ത് ഒറ്റപ്പെട്ട വിശ്വാസി പിന്‍പറ്റേണ്ട ജീവിതരീതിയും പ്രാര്‍ത്ഥനാരീതിയും 7: 205-206 സൂക്തങ്ങളില്‍ വിവരിച്ചിട്ടുണ്ട്. 2: 6-7; 5: 49; 7: 178-179 വിശദീകരണം നോക്കുക.