اللَّهُ لَا إِلَٰهَ إِلَّا هُوَ ۚ لَيَجْمَعَنَّكُمْ إِلَىٰ يَوْمِ الْقِيَامَةِ لَا رَيْبَ فِيهِ ۗ وَمَنْ أَصْدَقُ مِنَ اللَّهِ حَدِيثًا
അല്ലാഹു, അവനല്ലാതെ വേറെ ഇലാഹില്ലതന്നെ, വിചാരണ നാളിലേക്ക് അവന് നിങ്ങളെ എല്ലാവരെയും ഒരുമിച്ചുകൂട്ടുകതന്നെ ചെയ്യും-അതിന്റെ കാര്യത്തില്‍ യാതൊരു സംശയവുമില്ല, അല്ലാഹുവില്‍ നിന്നുള്ള സംസാരത്തേക്കാള്‍ സത്യസന്ധമായ സംസാരം മറ്റാരുടേതാണുള്ളത്.
ത്രികാലജ്ഞാനിയായ നാഥന്റെ സംസാരമായ അദ്ദിക്ര്‍ 313 പ്രവാചകന്മാര്ക്കും അവതരിപ്പിച്ചിട്ടുള്ളത് അല്ലാഹുവല്ലാതെ മറ്റൊരു ഇലാഹുമില്ല എന്നും അപ്പോള്‍ നിങ്ങള്‍ അവനെ മാത്രം സേവിക്കുക എന്നും കല്പിച്ചുകൊണ്ടാണ് എന്ന് 21: 24-25 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 25: 33 ല്‍ പറഞ്ഞ നാഥനില്‍ നിന്നുള്ള ഗ്രന്ഥത്തിന്റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്ര്‍ ഇന്ന് 25: 59 ല്‍ പറഞ്ഞ ത്രികാലജ്ഞാനിയിലൂടെ രൂപപ്പെട്ടിരിക്കെ അതിനെ തള്ളിപ്പറയുകയും മൂടിവെക്കുകയും ചെയ്യുന്ന ഫാജിറുകളും കാഫിറുകളുമടങ്ങിയ ഫുജ്ജാറുകള്‍ അവരുടെ മുഖങ്ങളില്‍ നരകക്കുണ്ഠത്തിലേക്ക് വലിച്ചിഴക്കപ്പെടാനുള്ള ഏറ്റവും ദുഷിച്ച സ്ഥാനത്തുള്ള ഏറ്റവും വഴിപിഴച്ചവരാണെന്ന് 25: 34 ല്‍ പറഞ്ഞിട്ടുണ്ട്.
മറ്റുള്ള ഏത് ഗ്രന്ഥത്തേക്കാളും അല്ലാഹുവിന്റെ സംസാരമായ അദ്ദിക്റിനുള്ള ശ്രേഷ്ഠത സൃഷ്ടികളുടെ മേല്‍ സ്രഷ്ടാവായ അല്ലാഹുവിനുള്ള ശ്രേഷ്ഠതയാണ് എന്ന് പ്രപഞ്ചനാഥന് അവന്റെ നിരക്ഷരനായ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. അതുതന്നെയാ ണ് 6: 155 ല്‍, അനുഗ്രഹസമ്പൂര്‍ണ്ണമായ ഈ ഗ്രന്ഥത്തെ നാമാണ് ഇറക്കിയത്, അപ്പോള്‍ നിങ്ങള്‍ അത് പിന്‍പറ്റുക, അതുകൊണ്ട് അല്ലാഹുവിനെ ഹൃദയത്തില്‍ സൂക്ഷിക്കുകയും ചെയ്യുക -നിങ്ങള്‍ അനുഗ്രഹിക്കപ്പെടുന്നതിനുവേണ്ടി എന്ന് പറഞ്ഞതിന്റെ പൊരുള്‍. 2: 213; 4: 78-79, 122; 6: 153 വിശദീകരണം നോക്കുക.