إِلَّا الَّذِينَ يَصِلُونَ إِلَىٰ قَوْمٍ بَيْنَكُمْ وَبَيْنَهُمْ مِيثَاقٌ أَوْ جَاءُوكُمْ حَصِرَتْ صُدُورُهُمْ أَنْ يُقَاتِلُوكُمْ أَوْ يُقَاتِلُوا قَوْمَهُمْ ۚ وَلَوْ شَاءَ اللَّهُ لَسَلَّطَهُمْ عَلَيْكُمْ فَلَقَاتَلُوكُمْ ۚ فَإِنِ اعْتَزَلُوكُمْ فَلَمْ يُقَاتِلُوكُمْ وَأَلْقَوْا إِلَيْكُمُ السَّلَمَ فَمَا جَعَلَ اللَّهُ لَكُمْ عَلَيْهِمْ سَبِيلًا
നിങ്ങളും ഏതൊരു ജനതയുമായിട്ടാണോ നിങ്ങള്‍ ഉടമ്പടിയില്‍ ഏര്‍പ്പെട്ടിട്ടുള്ളത്, അവര്‍ക്കുമിടയില്‍ കൂടിക്കലര്‍ന്ന് ജീവിക്കുന്നവരായവരൊഴികെ, അല്ലെങ്കില്‍ നിങ്ങളോട് യുദ്ധം ചെയ്യുന്നതിനും അല്ലെങ്കില്‍ സ്വന്തം ജനതയോട് യുദ്ധം ചെയ്യുന്നതിനും മനസ്സുവരാതെ അവരുടെ നെഞ്ചുകളിലുള്ളത് നിങ്ങളുടെ അടുത്തുവന്ന് നിങ്ങളോട് തുറന്നുപറയുന്നവരൊഴികെ, അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവരെ നിങ്ങള്‍ക്കെതിരില്‍ തിരിച്ചുവിടുകയും അങ്ങനെ അവര്‍ നിങ്ങള്‍ക്കെതിരില്‍ യുദ്ധം ചെയ്യുകയും ചെയ്യുമായിരുന്നു, അപ്പോള്‍ അവര്‍ നിങ്ങളെ വെടിയുകയും യുദ്ധം ചെയ്യാതിരിക്കുകയും നിങ്ങളിലേക്ക് സന്ധിയുടെയും സമാധാനത്തിന്‍റെയും കൈ നീട്ടുകയുമാണെങ്കില്‍ അപ്പോള്‍ അവരുടെമേല്‍ നിങ്ങള്‍ക്ക് ഒരു മാര്‍ഗവും അല്ലാഹു നിശ്ചയിച്ചിട്ടില്ല.