وَدُّوا لَوْ تَكْفُرُونَ كَمَا كَفَرُوا فَتَكُونُونَ سَوَاءً ۖ فَلَا تَتَّخِذُوا مِنْهُمْ أَوْلِيَاءَ حَتَّىٰ يُهَاجِرُوا فِي سَبِيلِ اللَّهِ ۚ فَإِنْ تَوَلَّوْا فَخُذُوهُمْ وَاقْتُلُوهُمْ حَيْثُ وَجَدْتُمُوهُمْ ۖ وَلَا تَتَّخِذُوا مِنْهُمْ وَلِيًّا وَلَا نَصِيرًا
അവര്‍ നിഷേധിച്ചതുപോലെ നിങ്ങളും നിഷേധികളായി രണ്ടുകൂട്ടരും ഒരുപോലെയായിത്തീര്‍ന്നെങ്കില്‍ എന്നാണ് അവര്‍ ആഗ്രഹിക്കുന്നത്, അപ്പോള്‍ അവര്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സ്വദേശം വെടിഞ്ഞുവരുന്നതുവരെ നിങ്ങള്‍ അവരില്‍നിന്നുള്ളവരെ മിത്രങ്ങളായി സ്വീകരിക്കരുത്, ഇനി അവര്‍ പിന്തിരിയുകയാണെങ്കില്‍ നിങ്ങള്‍ അവരെ എവിടെവെച്ച് എപ്പോഴാണോ കണ്ടുമുട്ടിയത്, അവിടെവെച്ച് പിടികൂടുകയും വധിക്കുകയും ചെയ്യുക, അവരില്‍നിന്നുള്ളവരെ നിങ്ങള്‍ രക്ഷകനോ സഹായിയോ ആയി സ്വീകരിക്കുകയുമരുത്.
പ്രവാചകന്‍റെ കാലത്ത് വിശ്വാസം നിലനിര്‍ത്തുന്നതിനുവേണ്ടി നാടുവിടാത്തവരും സ്വമനസ്സോടെ യുദ്ധരംഗത്തേക്ക് വരാത്തവരുമായ കപടവിശ്വാസികളെക്കുറിച്ചാണ് ഈ സൂക്തം പറയുന്നത്. എന്നാല്‍ ഇന്ന് അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ ഇറങ്ങിപ്പുറപ്പെടുന്നതുവരെ എന്ന് പറഞ്ഞാല്‍ അല്ലാഹുവിനെ നിഷ്പക്ഷവാനായി കണ്ടുകൊണ്ട് 41: 41-43 സൂക്തങ്ങളില്‍ പറഞ്ഞ മിഥ്യകലരാത്ത അജയ്യമായ ഗ്രന്ഥം ലോകര്‍ക്ക് എത്തിച്ചുകൊടുത്തുകൊണ്ട് പ്രപഞ്ചത്തിന്‍റെ ആയുസ്സ് നീട്ടാന്‍ ശ്രമിക്കുന്നതിനുവേണ്ടി ഇറങ്ങിപ്പുറപ്പെടുന്നതുവരെ എന്നാണ്. അദ്ദിക്റിനെ മൂടിവെച്ച കപടവിശ്വാസികളെ അനുസരിക്കരുത്, അവരോട് അതുകൊണ്ട് അധികരിച്ച ജിഹാദ് ചെയ്യുക എന്ന് 25: 52 ലും; വിശ്വാസികളേ, നിങ്ങള്‍ നിങ്ങളുടെ പിതാക്കളെയും സഹോദരങ്ങളെയും മിത്രങ്ങളും സംരക്ഷകരുമായി സ്വീകരിക്കരുത് -അവര്‍ വിശ്വാസത്തിനുമേല്‍ നിഷേധം ഇഷ്ടപ്പെടുന്നവരാണെങ്കില്‍, നിങ്ങളില്‍ ആരെങ്കിലും അങ്ങനെ ചെയ്താല്‍ അപ്പോള്‍ അക്കൂട്ടര്‍ തന്നെയാണ് അക്രമികള്‍ എന്ന് 9: 23 ലും പറഞ്ഞിട്ടുണ്ട്.
പ്രവാചകന്‍റെ ജനതയില്‍ നിന്നുള്ള അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ അദ്ദിക്റിനെ വിസ്മരിക്കുക വഴി 25: 17-18 സൂക്തങ്ങളില്‍ പറഞ്ഞ കെട്ട ജനതയായിത്തീര്‍ന്നിട്ടുള്ളതിനാലും 56: 82 പ്രകാരം അതിനെ തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയിട്ടുള്ളതിനാലും 9: 32 പ്രകാരം പ്രകാശമായ അതിനെ ഊതിക്കെടുത്താന്‍ ശ്രമിക്കുന്നതിനാലും അല്ലാഹു അവരോട് കോപിക്കുകയും അവരെ ശപിക്കുകയും ചെയ്തിരിക്കുന്നു. ഈ ജനത അതിനെ മൂടിവെക്കുകയാണെങ്കില്‍ അതിനെ മൂടിവെക്കാത്ത, പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങളെ നാഥന്‍ അദ്ദിക്ര്‍ ഏല്‍പ്പിക്കുമെന്ന് 6: 89-90 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 3: 96 ല്‍ വിവരിച്ച പ്രകാരം മനുഷ്യരില്‍ നിന്നുള്ള വിശ്വാസികളായ പുരുഷന്മാരും സ്ത്രീകളും ഇജാസിലേക്ക് വേര്‍തിരിക്കപ്പെടുന്നതോടെ ഇതരജനവിഭാഗങ്ങള്‍ അദ്ദിക്ര്‍ സ്വീകരിക്കുന്നതാണ്. 2: 109; 3: 28; 4: 60-63 വിശദീകരണം നോക്കുക.