( അന്നിസാഅ് ) 4 : 96

دَرَجَاتٍ مِنْهُ وَمَغْفِرَةً وَرَحْمَةً ۚ وَكَانَ اللَّهُ غَفُورًا رَحِيمًا

അവനില്‍ നിന്നുള്ള പദവികള്‍, പാപമോചനവും കാരുണ്യവും; അല്ലാഹു ഏറെ പൊറുക്കുന്ന കാരുണ്യവാനായിരിക്കുന്നു.

വിശ്വാസികളുടെ സംഘമില്ലാത്ത ഇന്ന് വധമോ യുദ്ധമോ ഇല്ല. ഇന്ന്, ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്ര്‍ അണപ്പല്ലുപയോഗിച്ച് കടിച്ചുപിടിച്ചിരിക്കുകയാണ് ഒറ്റപ്പെട്ട വിശ്വാസി ചെയ്യേണ്ടത്. കൂടാതെ മനുഷ്യരുടെ ഐക്യം സ്ഥാപിക്കുന്നതിനുവേണ്ടിയും രക്തച്ചൊരിച്ചിലും നശീകരണ പ്രവര്‍ത്തനങ്ങളും ഇല്ലായ്മ ചെയ്യുന്നതിനുവേണ്ടിയും എല്ലാ ജീവജാലങ്ങളുടെയും നമസ്കാരത്തിന്‍റെയും കീര്‍ത്തനങ്ങളുടെയും പ്രതിഫലത്തിന്‍റെ ഒരു വിഹിതം ലഭിക്കണമെന്ന ലക്ഷ്യത്തോടുകൂടിയും പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തും അല്ലാഹുവിന്‍റെ സന്ദേശവുമായ അദ്ദിക്ര്‍ ലോകര്‍ക്ക് എത്തിച്ചുകൊടുത്തുകൊണ്ട് അല്ലാഹുവിനെ സഹായിച്ചുകൊണ്ടിരിക്കുകയും 9: 73 ല്‍ വിവരിച്ച പ്രകാരം പ്രകാശമായ അദ്ദിക്റിനെ ഊതിക്കെടുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന കപടവിശ്വാസികളോടും അവരെ അന്ധമായി പിന്‍പറ്റിക്കൊണ്ടിരിക്കുന്ന അല്ലാഹുവിന്‍റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ക്കുന്നവരോടും അദ്ദിക്ര്‍ കൊണ്ട് അധികരിച്ച ജിഹാദ് നടത്തുകയുമാണ് വേണ്ടത്. 

ഫുജ്ജാറുകളുടെ കാര്യത്തില്‍ നീ അവരെ ഉണര്‍ത്തുന്നതും ഉണര്‍ത്താതിരിക്കുന്നതും സമമാണ്, അവര്‍ വിശ്വാസികളാവുകയില്ല. നിശ്ചയം നീ ഉണര്‍ത്തുക അദ്ദിക്റിനെ പിന്‍പറ്റുന്നവനെയും നിഷ്പക്ഷവാനെ അദ്ദിക്റില്‍ നിന്ന് കണ്ടുകൊണ്ട് അവനെ ഭയപ്പെടുന്നവനെയും മാത്രമാണ്, അപ്പോള്‍ നീ അവനെ പാപമോചനം കൊണ്ടും മാന്യമായ പ്രതിഫലം കൊണ്ടും സന്തോഷവാര്‍ത്ത അറിയിക്കുക എന്ന് 36: 10-11 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 2: 118, 177, 218; 3: 32; 8: 2-4, 74 വിശദീകരണം നോക്കുക.