فَأُولَٰئِكَ عَسَى اللَّهُ أَنْ يَعْفُوَ عَنْهُمْ ۚ وَكَانَ اللَّهُ عَفُوًّا غَفُورًا
അപ്പോള്‍ അക്കൂട്ടരെത്തൊട്ട് അല്ലാഹു വിടുതി ചെയ്തേക്കാം, അല്ലാഹു വിടുതിചെയ്യുന്ന ഏറെപ്പൊറുക്കുന്നവന്‍ തന്നെയുമായിരിക്കുന്നു.
പ്രവാചകന്‍റെ കാലത്ത് 2: 190-193 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം നാശം ഇല്ലാതാകുന്നതുവരെയും അല്ലാഹു തൃപ്തിപ്പെട്ട ജീവിതരീതി സ്വീകരിച്ച് ജീവിക്കാനുള്ള സാഹചര്യം നാട്ടില്‍ ഉണ്ടാകുന്നതുവരെയും ഇങ്ങോട്ട് യുദ്ധത്തിന് വരുന്നവരോട് പ്രതിരോധിക്കാനാണ് കല്‍പിച്ചിട്ടുള്ളത്. വിശ്വാസികളുടെ സംഘമുള്ള അവസ്ഥയില്‍ അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ ജിഹാദ് ചെയ്യുന്നതിനുവേണ്ടി ഇറങ്ങിത്തിരിക്കാന്‍ കഴിവുണ്ടായിട്ടും അതിന് തയ്യാറാകാത്തവരെയാണ് ഇവിടെ സ്വന്തം ആത്മാവിനോട് അക്രമം പ്രവര്‍ത്തിച്ചവര്‍ എന്ന് പറയുന്നത്. മനുഷ്യര്‍ക്ക് അവര്‍ ആരെന്ന് തിരിച്ചറിയാനും സ്രഷ്ടാവിനെ തിരിച്ചറിയാനും ജീവിതലക്ഷ്യം തിരിച്ചറിയാനും ഉപയുക്തമായ ഉള്‍ക്കാഴ്ചാദായകമായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്താതിരിക്കുകയും മറ്റുള്ളവര്‍ക്ക് ഉപയോഗപ്പെടുത്താന്‍ നല്‍കാതിരിക്കുകയും ചെയ്യുന്നവരാണ് ഇന്ന് സ്വന്തത്തിനെതിരെ അക്രമം കാണിച്ചവര്‍. 3: 7-10 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം പ്രവാചകന്‍റെ വിയോഗത്തിന് 30 വര്‍ഷങ്ങള്‍ക്കുശേഷം ഇസ്ലാം പിരിയുടയുകയുണ്ടായി. കപടവിശ്വാസികളും അനുയായികളുമടങ്ങിയ ഫുജ്ജാറുകള്‍ തന്നെയാണ് കാഫിറുകളും നരകത്തിന്‍റെ വിറകുകളും. അല്ലാഹുവിനെക്കുറിച്ച് ദുഷിച്ച ധാരണ വെച്ചുപുലര്‍ത്തുന്ന കപടവിശ്വാസികളായ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും വിവിധ സംഘടനകളായി പിരിഞ്ഞ് മുശ്രിക്കുകളായിത്തീര്‍ന്ന പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ദുഷിച്ച പരിണിതിയാണുള്ളതെന്നും അല്ലാഹുവിന്‍റെ കോപവും ശാപവും അവരില്‍ പതിച്ചിരിക്കുന്നു എന്നും അവരുടെ മടക്കം നരകക്കുണ്ഠത്തിലേക്കാണ് എന്നും 48: 6 ല്‍ വിവരിച്ചിട്ടുണ്ട്. 35: 32 ല്‍ വിവരിച്ചപ്രകാരം നാഥന്‍റെ ഗ്രന്ഥം അനന്തരമെടുത്ത ഫുജ്ജാറുകള്‍ ആത്മാവിനോട് അക്രമം കാണിച്ചവരായതിനാല്‍ 10: 60 ല്‍ വിവരിച്ച പ്രകാരം മരണസമയത്തും വിധിദിവസവും അവരുടെ ആത്മാവിനെതിരെ നിശ്ചയം അവര്‍ കാഫിറുകള്‍ തന്നെയായിരുന്നു എന്ന് സാക്ഷ്യം വഹിക്കുന്നതാണ്.
അപ്പോള്‍ അക്കൂട്ടരെത്തൊട്ട് അല്ലാഹു 'വിടുതി ചെയ്യും' എന്നുപറയാതെ 'ചെയ്തേക്കാം' എന്നുപറഞ്ഞതുകൊണ്ട് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നിസ്സഹായരായ പുരുഷന്മാര്‍ക്കുമെല്ലാം പൊറുത്തുകൊടുക്കുമെന്നല്ല, മറിച്ച് അവരില്‍ നിന്നുള്ള നിഷേധത്തോടും അനീതിയോടും വെറുപ്പുള്ളവരും പ്രകാശമാകുന്ന അദ്ദിക്ര്‍ നടപ്പിലായിക്കാണാന്‍ ആഗ്രഹിക്കുന്നവരും അതിനുവേണ്ടി പ്രാര്‍ത്ഥിക്കുന്നവരുമായവര്‍ക്ക് പൊറുത്തുകൊടുക്കുമെന്നാണ് ഉദ്ദേശിക്കുന്നത്. നിഷേധത്തോടും അനീതിയോടും മനസ്സാ രാജിയാകുന്നവര്‍ക്ക് പൊറുത്തുകൊടുക്കുകയില്ല തന്നെ. 2: 85, 254; 3: 180; 4: 91; 6: 94; 7: 205-206 വിശദീകരണം നോക്കുക.